Saturday, 11 December 2010

IIT incidents - part 9

ആദ്യമായി ബ്ലോഗ്‌ വായിക്കുന്നവര്‍ ദയവായി IIT Incidents - Part 1 ,IIT incidents part 2, IIT incidents part 3,IIT incidents part 4,IIT incidents part 5,IIT incidents part 6, IIT incidents part 7. IIT incidents part 7എന്നിവ വായിച്ചതിനു ശേഷം ഇത് വായിക്കുക. അന്നേരം കൂടുതല്‍ ആസ്വാദ്യകരമാകും.
നന്ദി !!!!
ഇത് കുറെ ചെറിയ ചെറിയ ആകസ്മികവും അപ്രതീക്ഷിതവുമായ സംഭവങ്ങളാണ്. ഏതോ ഫുട്ബോള്‍ കളി കാണാനെന്ന ലാഖവത്തോടെ പോലെ ഐ. ഐ. റ്റി - യില്‍ എത്തപെട്ടു അവിടുത്തെ അത്ഭുതവും ബീഭത്സവും ആസ്വാദ്യകരവും അയ കാഴ്ചകള്‍ കണ്ട ഒരാളുടെ വിവരണങ്ങള്‍. 


26. ഒരു അസൈന്‍മെന്റ് വിശേഷം

ഐ. ഐ. റ്റി ജീവിതത്തില്‍ ഒഴിച്ച് കൂടാന്‍ കഴിയാത്ത ഒന്നാണ് അസൈന്‍മെന്റ് (Assignment). എളുപ്പമുള്ള കണക്കുകള്‍ ക്ലാസ്സില്‍ ചെയ്യിപ്പിച്ചതിനു ശേഷം ബുദ്ധി മുട്ടുള്ളതും കൊനിഷ്ട് പിടിച്ചതുമായ കുറെ ചോദ്യങ്ങള്‍ ഹോം വര്‍ക്ക്‌ ആയി തരും. ഇതാണ് അസൈന്‍മെന്റ്. ഒരാഴ്ചക്കുള്ളില്‍ ഇത് വെക്കേണ്ടതായി വരും. എന്നിരുന്നാലും നല്ല അസൈന്‍മെന്റ് തരുന്ന അധ്യാപകരും ഉണ്ട്, കഴിഞ്ഞ വര്‍ഷങ്ങളില്‍ കൊടുത്ത ചോദ്യങ്ങള്‍ അതെ പടി തരുന്നവര്‍, ഇതിന്‍റെ ഉത്തരങ്ങള്‍ ഞങ്ങള്‍ നേരത്തെ സീനിയര്‍  വിദ്ധ്യാര്‍ദ്ധികളില്‍ നിന്ന്  കരസ്ഥമാക്കിയിരിക്കും. (പക്ഷെ ഇവര്‍ ചുരുക്കമാണ്, ഈ നൂനപക്ഷം ഒരു ഭൂരിപക്ഷം ആയി വളരെനമെന്നാണ് എന്നെ പോലുള്ളവരുടെ അഭിപ്രായം). ഒരു വിഷയത്തിന്‍റെ മാര്‍ക്ക്‌ അസൈന്മെന്റിന് ആയതിനാല്‍ എല്ലാരും ഇത് ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നു ‍.

ഈ അസൈന്‍മെന്റ് എഴുതുന്ന വിദ്ധ്യാര്‍ദ്ധികളെ നമുക്ക് നാലായി  തിരിക്കാം. കിട്ടുന്ന ദിവസം തന്നെ അസൈന്‍മെന്റ് എഴുതികഴിഞ്ഞു ആര്‍ക്കും കൊടുക്കാത്ത ബുദ്ധിജീവികള്‍ എന്ന് വിശേഷിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍. അസൈന്‍മെന്റ് എഴുതിക്കഴിഞ്ഞു ആര്‍ക്കും കൊടുക്കാത്ത കുറെ പേര്‍. അസൈന്‍മെന്റ് വെക്കേണ്ട ദിവസം രാവിലെ വര ഇക്കൂട്ടര്‍ 'ഞാന്‍ ചെയ്തിട്ടില്ല , ഞാന്‍ ചെയ്തിട്ടില്ല' എന്നെ പറയുള്ളൂ. പക്ഷെ ആരുമറിയാതെ കൃത്യ സമയത്ത് തന്നെ ഇവര്‍ അസൈന്‍മെന്റ് വച്ചിരിക്കും (ഇവരെക്കൊണ്ട് ആര്‍ക്കും ഒരു പ്രയോജനവും ആര്‍ക്കും ഒരിക്കലും കിട്ടാന്‍ പോകുന്നില്ല).

രണ്ടാമത്തെ കൂട്ടര്‍ അസൈന്‍മെന്റ് എഴുതിക്കഴിഞ്ഞാല്‍ ഉടനെ തന്നെ അത് ബോയ്സിനൊന്നും കൊടുക്കാതെ ലേഡിസ് (ladies) ഹോസ്റ്റലില്‍ എത്തിക്കുന്നവര്‍ (ഇവരാണ് ഭാവിയില്‍ ഭാര്യ പറയുന്നത് കേട്ട് ജീവിക്കേണ്ടി വരുന്നവര്‍).

മൂന്നമത്തെ കൂട്ടരാണ് ചെയ്തു കഴിഞ്ഞു എല്ലാവര്ക്കും അസൈന്‍മെന്റ് കൊടുക്കുന്നവര്‍ (ഇവര്‍ ഇപ്പോഴും മറ്റുള്ളവരാല്‍ പറ്റിക്കപെട്ടു കൊണ്ടിരിക്കും)

എന്നാല്‍ യദാര്‍ത്ഥ താരങ്ങള്‍ നാലാമത്തെ കൂട്ടര്‍ ആണ്. അസൈന്‍മെന്റ് വെയ്ക്കേണ്ട ദിവസം രാവിലത്തെ പീരീഡുകളില്‍ അധ്യാപകര്‍ പഠിപ്പിക്കുമ്പോള്‍ പുറകിലത്തെ ബെഞ്ചിലിരുന്നു അസൈന്‍മെന്റ് എഴുതുന്നവര്‍ (ഇവരാണ് ഭാവി ഭാരതത്തിന്‍റെ വാഗ്ദാനങ്ങള്‍, മള്‍ട്ടി - ടാസ്കിംഗ് - പല ജോലികള്‍ ഒരുമിച്ചു ചെയ്യാനുള്ള കഴിവ് ഇക്കൂട്ടര്‍ക്ക് വളരെ കൂടുതലാണ്).

വംശ നാശം വന്ന വേര്‍ ചില വിഭാഗം ആള്‍ക്കാര്‍ ഉണ്ട് - അസൈന്‍മെന്റ് എഴുതാത്തവര്‍ - പക്ഷെ വിവരാവകാശ നിമയം മൂലം ഒരിക്കല്‍ വച്ച അസൈന്‍മെന്റ് കിട്ടുമെന്നുള്ളതിനാല്‍ ഇക്കൂട്ടര്‍ രക്ഷപെട്ടു, വളരെ താമസിച്ചു എക്സാമിന് മുന്‍പ് അസൈന്‍മെന്റ് എഴുതി വക്കും, ചുമ്മാ കിട്ടുന്ന മാര്‍ക്ക്‌ ആര്‍ക്കാണ്‌ വേണ്ടാത്തത്).

അസൈന്‍മെന്റ് താമസിച്ചു വച്ചാല്‍ മാര്‍ക്ക് കുറയുന്നതിനാല്‍ എല്ലാവരും (ആദ്യത്തെ നാലു വര്‍ഗക്കാര്‍) കൃത്യ സമയത്ത് തന്നെ വയ്ക്കാന്‍ ശ്രമിക്കാറുണ്ട്. ഇങ്ങനെ കഷ്ടപ്പെട്ട് വയ്ക്കുന്ന അസൈന്‍മെന്റ് ചില അധ്യാപകര്‍ ഒഴിച്ച് ബാക്കിയുള്ളവര്‍ തുറന്നു പോലും നോക്കില്ല, ഇത് കിട്ടുന്നത് ചില ടീച്ചിംഗ് അസ്സിസ്റ്റന്റ്‌- മാരുടെ (മിക്കവാറും PHD വിദ്ധ്യാര്‍ദ്ധികള്‍) കയ്യിലായിരിക്കും. അവരാണ് ഇതിനു മാര്‍ക്കിടുന്നവര്‍.
അസൈന്‍മെന്റ് വയ്ക്കുന്ന ദിവസം ക്ലാസ്സില്‍ ഒരു ബഹളമാണ് , രസകരമായ പല സംഭവങ്ങളും ഇപ്പോഴാണ്‌ നടക്കുന്നത്, മുന്‍വശത്തെ പേജ് പുറകു വശത്താകും, പേജ് തലതിരിഞ്ഞു പോകും ,  അങ്ങനെ അങ്ങനെ പല കാര്യങ്ങള്‍ ...

  രണ്ടാം  വര്‍ഷത്തെ ഒരു വിഷയത്തിന്റെ അവസാനത്തെ ക്ലാസ്സാണ്. (പല ക്ലാസ്സുകളും വിദ്ധ്യാര്‍ദ്ധികള്‍ കറ്റ് ചെയ്യുമെങ്കിലും അവസാനത്തെ ദിവസം എല്ലാവരും ഹാഗര്‍ ആയിരിക്കും, അവസാന വര്‍ഷ പരിക്ഷക്ക് വരന്‍ പോകുന്ന  ചില ചോദ്യങ്ങള്‍ കിട്ടുമെന്ന പ്രതിക്ഷയിലാണ് എല്ലാവരും എത്തുന്നത്‌, കിട്ടിയാല്‍ ഊട്ടി... )


       ക്ലാസ്സില്‍ എല്ലാവരും ഉണ്ട്, ഇത്രയും പേരെ കണ്ടപ്പോള്‍ അധ്യാപകനും ഒന്ന് ഞെട്ടി, ആദ്യമായാണ് എല്ലാവരും വരുന്നത്, ക്ലാസ്സ്‌ കഴിഞ്ഞു പരിക്ഷക്ക് വിജയാശംസകളും നേര്‍ന്നു ഒരു കാര്യം കൂടെ അധ്യാപകന്‍ പറഞ്ഞു - നാളെ പരിക്ഷക്ക് ശേഷം എല്ലാവരും നോട്ട്ബുക്ക്‌  അസൈന്‍മെന്റ് - ആയി സബ്മിറ്റ് ചെയ്യുക.  ആദ്യമായാണ് നോട്ട്ബുക്ക്‌  അസൈന്‍മെന്റ് ആയി വയ്ക്കാന്‍ പറയുന്നത്, ക്ലാസ്സില്‍ നോട്ട് ആദ്യമേ എഴുതണമെന്നു പറഞ്ഞെങ്കിലും ഞാനത് കാര്യമാക്കിയില്ല, പണി വീണു !!- ഇരുനൂറു പേജുള്ള  എന്‍റെ നോട്ട്ബുക്ക് ഞാന്‍ ദയനീയമായി നോക്കി, അമ്പതു  പേജും പോലും തികച്ചു എഴുതിയിട്ടില്ല (ക്ലാസ്സ്‌ കട്ട്‌ ചെയ്തതിനു കൂടാതെ ഉച്ചക്ക് ശേഷം പീരീഡ്‌ ഉള്ള ദിവസങ്ങളില്‍ ഉറക്കം കാരണം നോട്ടെഴുതാതെ വിട്ടിട്ടുണ്ട്)- അകെ വിഷമാവസ്ഥയിലായി, നാളെ പരിക്ഷക്ക് പഠിക്കണോ, നോട്ടെഴുതണോ? 


         നോട്ടിന്റെ മാര്‍ക്ക്  100 % ഉറപ്പാണ്‌. പരിക്ഷയുടെ മാര്‍ക്ക്  0 - 100 % ശതമാനം വരെ ആകാം, ഉടനെ അടുത്തവന്റെ നോട്ട് ബുക്കും മേടിച്ചു ഫോട്ടോ സ്റ്റാറ്റെടുത്തു നോട്ട് എഴുതാന്‍ തുടങ്ങി, പിന്നെ മനസ്സിലായി ഇത് നടക്കാന്‍ പോകുന്നില്ല, പുതിയ വല്ല പദ്ധതിയും അവിഷ്കരിക്കേണ്ടിയിരിക്കുന്നു.


 പിന്നെ ബ്ലാങ്ക് പേജുകള്‍ വലിച്ചു കീറാന്‍ തുടങ്ങി , ഇരുനൂറു പേജിന്റെ ബുക്ക്‌ നൂറു പേജായി ചുരുങ്ങി (അമ്പതു പേജോളം എഴുതിയിരിന്നു).  ഒരു പരിക്ഷണം എന്നവണ്ണം അടുത്ത ബുക്കിലെ കുറെ പേജുകളും ഈ നോട്ടും എല്ലംക്കൊണ്ട് സ്പയിരല്‍ ബയിണ്ടിംഗ് (spiral binding )ചെയ്യിച്ചു   എന്നിട്ട് പരിക്ഷക്ക് പഠിത്തം തുടങ്ങി.


    പരിക്ഷ നല്ല രീതിയില്‍ എഴുതി. പരിക്ഷക്ക് ശേഷം ബുക്ക്‌ എന്‍റെ ടീച്ചിംഗ് അസ്സിസ്സ്ടന്റ്റ്-നെ  (പരിക്ഷാ നടത്തിപ്പുകാരന്‍) ഏല്‍പ്പിക്കുക എന്ന് പറഞ്ഞുകൊണ്ട് അധ്യാപകന്‍ സ്ഥലം വിട്ടു, ടീച്ചിംഗ് അസ്സിസ്സ്ടന്റ്റ് ഒരു തെലുങ്കനാണ് , ചിരിച്ചാലോ സംസാരിച്ചാലോ വായില്‍ നിന്നും മുത്ത്‌ വീഴും എന്നാ രീതിയിലാണ്‌ കക്ഷിയുടെ നടപ്പ്, അതുമല്ല എന്നെ കണ്ടാല്‍ പുള്ളിക്ക്  ചതുര്ധിയാണ്, അതിനാല്‍ ടീച്ചിംഗ് അസ്സിസ്സ്ടന്റ്റ്-നെ കാണാതെ അധ്യാപകനെ   നേരിട്ട്  കാണാന്‍ മുറിയിലേക്ക് നീങ്ങി.


 വാതില്‍ തുറന്നു അകത്തു കടന്നു, വളരെ ഭവ്യതയോടെ മുഖത്ത് ഒരു നിഷ്കളങ്ക്ക ഭാവം  വരുത്തിയാണ് നില്പ്

" എന്താണ്?" - ഉടനെ വന്നു ചോദ്യം

" സര്‍, ബുക്ക്‌ അസൈന്‍മെന്റ് ആയി കൊണ്ടുവന്നതാണ് "- ഞാന്‍ പറഞ്ഞു

" അത് ഞാന്‍ ടീച്ചിംഗ് അസ്സിസ്സ്ടന്റ്റ്-നെ ഏല്പിക്കാന്‍ പറഞ്ഞില്ലെ?, പിന്നെന്തു"- അധ്യാപകന്‍ പറഞ്ഞു.

" അല്ല സര്‍, രണ്ടു ദിവസത്തിന് ശേഷമുള്ള പരിക്ഷക്കും എനിക്ക് ഇത് റെഫര്‍ ചെയ്യണം (പിന്നെ !!, റെഫര്‍ ചെയ്യാന്‍ പോകുന്നു!!!,
വിഷയത്തിന്റെ ചില ഭാഗങ്ങള്‍ ഒരേ പോലെയായത് ഭാഗ്യം ) "- ഞാന്‍ പറഞ്ഞു

" എന്നാല്‍ അത് കഴിഞ്ഞിട്ടയിക്കോ"- സര്‍ വീണ്ടും പറഞ്ഞു.

 വീണ്ടും പണി വീണു

" അല്ല സര്‍, അത് കഴിഞ്ഞു ഞാന്‍ വീട്ടില്‍  പോകുകയാണ്, വളരെ കഷ്ടപ്പെട്ട് എഴുതിയ നോട്ടാണ് , കളഞ്ഞുപോയാല്‍ സങ്കടമാകും"- ഞാന്‍ പറഞ്ഞു.

"ഓ!!! അങ്ങനെയാണല്ലേ , എന്നാല്‍ ഇപ്പോള്‍ തന്നെ മാര്‍ക്ക് ഇട്ടേക്കാം "- അധ്യാപകന്‍ പറഞ്ഞു.

അധ്യാപകന്‍ ഓടിച്ചിട്ട്‌ എല്ലാ പെജുകളും ഉണ്ട് എന്ന് ഉറപ്പുവരുത്തി. 

എല്ലാം പെര്‍ഫെക്റ്റ്‌

ശരി വിട്ടോളൂ....

അങ്ങനെ ഒരു അസൈന്‍മെന്റ് രക്ഷപെട്ടു. 




തുടരും .....(അടുത്ത ഞായറാഴ്ച (19/12/2010))


" ട്രെയിനില്‍ കണ്ട സുന്ദരി"

" കിരണ്‍ സി ജെ -യുടെകോഫി ഡേ വിശേഷങ്ങള്‍  " 


"കിരണ്‍ സി ജെ യുടെ പോണ്ടിച്ചേരി യാത്ര '



2 comments:

  1. machu kidillan randu incidents ketto..prethekichu randamathathu..keep going dr..

    ReplyDelete