Sunday, 31 October 2010

IIT incidents - part 3

ആദ്യമായി ബ്ലോഗ്‌ വായിക്കുന്നവര്‍ ദയവായി IIT Incidents - Part 1 ,IIT incidents part 2 എന്നിവ വായിച്ചതിനു ശേഷം ഇത് വായിക്കുക. അന്നേരം കൂടുതല്‍ ആസ്വാദ്യകരമാകും.
നന്ദി !!!!

ഇത് കുറെ ചെറിയ ചെറിയ ആകസ്മികവും അപ്രതീക്ഷിതവുമായ സംഭവങ്ങളാണ്. ഏതോ ഫുട്ബോള്‍ കളി കാണാനെന്ന ലാഖവത്തോടെ പോലെ ഐ. ഐ. റ്റി - യില്‍ എത്തപെട്ടു അവിടുത്തെ അത്ഭുതവും ബീഭത്സവും ആസ്വാദ്യകരവും അയ കാഴ്ചകള്‍ കണ്ട ഒരാളുടെ വിവരണങ്ങള്‍. ഇതിലെ കഥാപാത്രങ്ങള്‍ തികച്ചവും യാഥാര്ദ്യവും അവരെ ഐ. ഐ. റ്റി- യിലെ മതില്‍ കെട്ടിനകത്തു കാണാവുന്നതുമാണ് (ഒരു വിശാലമയ ക്യാമ്പസ്‌ ആണ് ഐ. ഐ. റ്റി മദ്രാസ്‌ എന്ന് ഈയുള്ളവന് അവിടെ പഠിച്ചത് കൊണ്ടറിയാം, ആ ഉറപില്ലാണ് യഥാര്‍ത്ഥ പേരുകള്‍ തന്നെ ഉപയോഗിക്കുന്നത്). 

8. നവീന്‍ തോമസ്സും അല്പം "നിശാ"സ്വപ്നങ്ങളും

ഐ. ഐ. റ്റി - യിലെ ബുദ്ധി ജീവി ഗണത്തില്‍ പെടുത്താവുന്ന ഒരു വ്യക്തിയാണ് നവീന്‍ തോമസ്. ലോകം തന്നെ ഇടിഞ്ഞു വീണാലും അവന്‍ ക്ലാസ്സ്‌ കട്ട്‌ ചെയ്യുകയില്ല. എന്നിരുന്നാലും അവന്‍ താമസിക്കുന്ന ഹോസ്റ്റല്‍ റൂം കണ്ടാല്‍ മുകളില്‍ പറഞ്ഞതെല്ലാം ആസ്ഥാനത്താകും. വന്നു രണ്ടു മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും തന്‍റെ ഹോസ്റ്റല്‍ റൂം ഒന്ന് തുടക്കാനോ   വൃത്തിയാക്കാനോ  അവന്‍ ശ്രമിച്ചിട്ടില്ല. പൊടിപിടിച്ച്  മാറാല കെട്ടി എല്ലാവരുടെയും അനാവിശ്യ സാധനങ്ങള്‍ നിക്ഷേപിക്കാന്‍ ഉള്ളതാണ് അവന്‍റെ മുറി. പലപ്പോഴും അതൊന്നു വൃത്തിയാക്കാന്‍ ഞങ്ങള്‍ പറഞ്ഞിട്ടുണ്ടെങ്കിലും അവന്‍ ചെവി കൊള്ളാറില്ല.
         ഒരു നാള്‍  ‍ഞാനും റാഷിദ്  ബഷീറും ക്ലാസ്സില്‍ പോകാന്‍ തുടങ്ങുമ്പോള്‍ അത്ഭുതാവഹമായ  ഒരു കാഴ്ച കണ്ടു - നവീന്‍ തോമസ്‌ റൂം വൃത്തിയാക്കുന്നു.
" ഇജ്ജു എന്താ ക്ലാസിനു വരുന്നില്ലേ" - റാഷിദ്‌ ബഷീര്‍ ആരാഞ്ഞു
" ഇല്ല, ഞാന്‍ ഇന്ന് റൂം വൃത്തിയാക്കുവാ, രാവിലത്തെ രണ്ടു പീരീഡ്‌ കട്ട്‌ ചെയ്യുവാ"- നവീന്‍ തോമസ്‌ പറഞ്ഞു.
" ഇത് വല്ല അവധി ദിവസവും പോരാരുന്നോ" - റാഷിദ്‌ ചോദിച്ചു
" അല്ല !! , ഇന്ന് തന്നെ ചെയ്തേക്കാമെന്നു തീരുമാനിച്ചു" -ഇത് പറയുമ്പോള്‍ ഒരു ചെറു പുഞ്ചിരി നവീന്‍റെ മുഖത്ത് ഉണ്ടായിരുന്നു.

        ഈ അസാധാരണ സംഭവം ഞങ്ങള്‍ മിഥുന്‍ ജാക്ക് മാത്യൂ‌സിന്‍റെ അടുത്ത് ചെന്ന് പറഞ്ഞു, അന്നേരമാണ് സംഭവം മനസ്സിലായത്.

            നവീന്‍ തോമസ്സിന് ഒരു പെണ്‍കുട്ടിയെ ഇഷ്ടമാണ്- നിശ. ചെന്നയിലെ  ഏതോ എഞ്ചിനീയറിംഗ് കോളേജില്‍ ആണ് പുള്ളിക്കാരി പഠിക്കുന്നത്. ഭൂരിഭാഗം ആണ്‍കുട്ടികളുടെ ഇഷ്ടം പോലെ ഇതും വണ്‍വേ ലൈന്‍ ആണ്. ഇത് നവീന്‍ തോമസ്സിന്‍റെ സുഹൃത്തുക്കള്‍ക്ക് അറിയുകയും ചെയ്യാം, എന്നാലും നവീന്‍ തോമസ്‌ അത് ഒരു സുഹൃത്ത് ബന്ധം എന്ന് പറഞ്ഞു പലപ്പോഴും ഒഴിഞ്ഞു മാറും.
       ഇതിന്‍റെ സത്യാവസ്ഥ അറിയാനായി മിഥുന്‍ ജാക്ക് മാത്യൂസ് ഒരു പണി ചെയ്തു. നവീന്‍റെ ഫോണെടുത്തു നിശയുടെ ഫോണ്‍ നമ്പറിനു പകരം മിഥുന്‍ ജാക്ക് മാത്യൂ‌സിന്‍റെ ഫോണ്‍ നമ്പറും മിഥുന്‍ ജാക്ക് മാത്യൂ‌സിന്‍റെ ഫോണ്‍ നമ്പറിനു പകരം  നിശയുടെ ഫോണ്‍ നമ്പറും- നവീനൊഴിച്ചു ആര്‍ക്കും ഉപദ്രവം ഇല്ലാത്ത ഒരു പേരു മാറ്റം. നവീന്‍റെ റൂം വൃത്തിയാക്കലിന്‍റെ അന്ന് മിഥുന്‍ ജാക്ക് മാത്യൂസ് ഒരു മെസ്സേജ് അയച്ചു ഫോണില്‍
" ഞാന്‍ ഇന്ന് ഐ. ഐ. റ്റി - യില്‍ വരുന്നുണ്ട്, ഗോദാവരി (ഇവിടെയാണ് നവീന്‍റെ  താമസം) ഹോസ്റ്റലിലേക്ക് വരം, അവിടെ കാണുമോ". (നോക്കണേ ഐ. ഐ. റ്റി ഭരണകൂടത്തിന്‍റെ ഒരു ഇരട്ടത്താപ്പ് നയം. പെണ്‍കുട്ടികള്‍ക്ക് എപ്പോള്‍ വേണമെങ്കിലും പകല്‍ സമയത്ത് ബോയ്സ് ഹോസ്റ്റല്‍-ലില്‍ കടന്നു ചെല്ലാം, എന്നാല്‍ തിരിച്ചു ആണ്‍കുട്ടികള്‍ക്ക് പ്രവേശനം ലേഡീസ്  ഹോസ്റ്റല്‍-ലിന്‍റെ വാതുക്കല്‍ വരെ മാത്രം), ഈ മെസ്സേജ് കണ്ടിട്ടാണ് നവീന്‍റെ റൂം  വൃത്തിയാക്കല്‍.
    നവീനോട് ഗുഡ് ബൈ പറഞ്ഞു കൊണ്ട് എല്ലാ സുഹൃത്തുക്കള്‍ക്കും 'നിശ'യുടെ വരവിനെ കുറിച്ചും നവീന്‍റെ വൃത്തിയാക്കലിനെ കുറിച്ചും അറിയിച്ചു.
      പതിനൊന്നു മണി ആയപ്പോള്‍ മിഥുന്‍ ജാക്ക് മാത്യൂസ്  അടുത്ത   മെസ്സേജ് അയച്ചു, നിശയുടെ പേരില്‍ - " ഞാന്‍ ഐ. ഐ. റ്റി ഗേറ്റില്‍ എത്തിയിട്ടുണ്ട്, ബസ്‌ സ്റ്റോപ്പിലേക്ക് വരാമോ "
ഉടനെ കിട്ടി മറുപടി മെസ്സേജ് " തീച്ചയായും , ഇറങ്ങി കഴിഞ്ഞു"
         അങ്ങനെ ഞങ്ങള്‍ സുഹൃത്തുക്കള്‍ നവീന്‍റെ ബസ്‌ സ്റ്റോപ്പിലേ കാത്തിരുപ്പ് കാണാനായി ക്ലാസ്സ്‌ കട്ട്‌ ചെയ്തു (ഞങ്ങള്‍ക്ക് എന്തെങ്കിലും കാരണം മതി ക്ലാസ്സ്‌ കട്ട്‌ ചെയ്യാന്‍) ബസ്‌ സ്റ്റോപ്പിന് കുറച്ചു ദൂരത്തായി നിന്നു.
    ഒരിക്കലും അലക്കിതേച്ച ഷര്‍ട്ടും പാന്റും ഇട്ടു കാണാത്ത നവീന്‍ ഇപ്പോള്‍ ഇന്‍ഷര്‍ട്ട്‌  ചെയ്ത് ഒരു ചെറിയ കണ്ണാടി (plain glass) വച്ച് ബസ്‌ സ്റ്റോപ്പില്‍ കാത്തിരിക്കുന്നു. (ഇത് കണ്ടപ്പോള്‍ ഞങ്ങള്‍ക്ക് ഓര്‍മ വരുന്നത് ഇന്‍ ഹരിഹര്‍ നഗറിലെ ജഗദീഷിനെ ആണ് )
       പത്തു മിനിട്ടിന്‍ ശേഷം മിഥുന്‍ ജാക്ക് മാത്യൂസ്  അടുത്ത  മെസ്സെജിട്ടു - " സോറി, അത്യാവശ്യമായി എനിക്ക് തിരിച്ചു പോകണം, എന്‍റെ ഒരു ബന്ധു ഹോസ്റ്റലില്‍  വന്നിട്ടുണ്ട് , അടുത്താഴ്ച കാണാം, വെരി വെരി സോറി "   ഈ മെസ്സേജ് കിട്ടിയപ്പോള്‍ നവീന്‍ തന്‍റെ അരിശം തീര്‍ത്തത് ബസ്‌ സ്റ്റോപ്പിലേ തൂണൂകളോടാണ്  , പക്ഷെ ഉടനെ കിട്ടി മറുപടി
" സാരമില്ല , അടുത്താഴ്ച കാണാം".
      അന്നേരം ഞങ്ങള്‍ നവീന്‍റെ മുന്നില്‍ അവതരിച്ചു.
" ആരെ കാത്തിരിക്കുവാണ് "- റാഷിദ്‌ ബഷീര്‍ ചോദിച്ചു.
" ആരെയും കാത്തിരിക്കുവല്ല, ഡിപ്പാര്ട്ട്മെന്റ് - ലേക്ക് വരാന്‍ ബസ്സ്‌ നോക്കി നില്‍ക്കുവാണ്, എന്താ ക്ലാസ്സില്ലേ "- നവീന്‍ മറുപടി പറഞ്ഞു.
" ഓ!! ഞങ്ങള്‍ കട്ട്‌ ചെയ്ത്, ഉറക്കം വരുന്നു"- മിഥുന്‍ പറഞ്ഞു.

നവീനേം കൂട്ടി ഞങ്ങള്‍ ഹോസ്റ്റലിലേക്ക്  പോയി.

      ഈ മെസ്സേജ് കളി ഞങ്ങള്‍ ഒരാഴ്ച തുടര്‍ന്നു, ഇതിനിടെ പല പ്രാവിശ്യം  നവീന്‍ നിശയേ ഫോണ്‍ വിളിക്കാന്‍ ശ്രമിച്ചെങ്കിലും , മിഥുന്‍ ജാക്ക് മാത്യൂസ് അത് കട്ട്‌ ചെയ്ത് മെസ്സേജില്‍ ബന്ധപ്പെടും". അങ്ങനെ നവീന്‍ നിശക്കു അയക്കുന്ന  മെസ്സേജുകള്‍  മിഥുന്‍ ജാക്ക് മാത്യൂസ്  ഞങ്ങള്‍ക്ക് ‍അയച്ചു തരും.

  അവസാനം ഏതോ കാര്യത്തിന് മിഥുന്‍ ജാക്ക് മാത്യൂസ്സിനെ ഫോണ്‍ വിളിച്ചപ്പോള്‍ കിട്ടിയത് നിശയേ. അങ്ങനെ ആ കള്ളി പൊളിഞ്ഞു, പക്ഷേ നവീന്‍റെ  "നിശാ"ബന്ധം എല്ലാവരും അറിഞ്ഞു.  

9. അന്‍വറിന്‍റെ വിശേഷങ്ങള്‍


ഐ. ഐ. റ്റി - യിലെ എന്‍റെ ഹോസ്റ്റല്‍ ജീവിതത്തിനിടയില്‍ എനിക്ക് കിട്ടിയ അയല്‍ക്കാരനാണ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്ങിനു പഠിക്കുന്ന അന്‍വര്‍ എന്ന കൊടുങ്ങല്ലൂരുകാരന്‍. താന്‍ ഒരു കമ്മുണിസ്റ്റ് ആണെന്നും തന്‍റെ ജീവിതം സുതാര്യവും ലളിതവും ആയിരിക്കണമെന്നാണ് പുള്ളിയുടെ കാഴ്ചപ്പാട്.തന്‍റെ സുതാര്യത മൂലം ചിലപ്പോള്‍ ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ ട്രെയിനില്‍ മദ്രാസില്‍ നിന്ന് തൃശ്ശൂര്‍ വരെ യാത്ര ചെയ്യാറുണ്ട്. പക്ഷേ യഥാര്‍ത്ഥ കാരണം മടി മൂലം  ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാന്‍ മറക്കുന്നതാണ്-  അന്‍വര്‍ ഏറെ മുന്‍പന്തിയില്‍ നില്‍ക്കുന്നതും മടിയിലാണ്. എന്നും രാവിലെ പതിനൊന്നു മണി വരെ ഉറങ്ങി , രാവിലെ പതിനൊന്നു മുതല്‍ രാത്രി രണ്ടു മണി വരെയാണ് പുള്ളിയുടെ ഒരു ദിവസം. ഈ പതിവ് ശീലം കാരണം പലപ്പോഴും ക്ലാസ്സ്‌ നഷ്ടപെടുക നിത്യ സംഭവമാണ്. ഐ. ഐ. റ്റി - യില്‍ ചില അദ്ധ്യാപകര്‍ക്ക് ഒഴിച്ച് ഹാജര്‍ അത്ര നിര്‍ബന്ധം അല്ലാത്തതുകൊണ്ട് ഈ ക്ലാസ്സ്‌ മിസ്സാകുന്നത്  അന്‍വറിന് ഒരു സംഭവം അല്ല, ഇങ്ങനൊക്കെ ആണെങ്കിലും ഒരു ബുദ്ധി ജീവിയാണ് കക്ഷി.

 ഈ അന്‍വറിനെ ഐ. ഐ. റ്റി തിരിച്ചറിഞ്ഞ സംഭവം ആദ്യമേ പറയെട്ടെ. ആദ്യ സെമെസ്സ്റ്റെറില്‍ ഒരാള്‍ അലസമായി സ്ഥിരമായി അദ്ധ്യാപകര്‍ ക്ലാസ്സ്‌ എടുക്കുമ്പോള്‍ പുറകു വശത്തെ ബെഞ്ചില്‍ പോയിരിക്കും. ആരോടും വലിയ മിണ്ടാട്ടമില്ല, ഏതോ റിസര്‍വേഷന്‍ വഴി ഐ. ഐ. റ്റി - യില്‍ വന്നുചേര്‍ന്നതാണെന്ന് വിചാരിച്ചു മുന്‍വശത്തെ  ബുദ്ധി ജീവികള്‍ എന്ന് നടിക്കുന്നവരാരും  ലോഹ്യം കൂടാന്‍ പോയതുമില്ല. (ആദ്യത്തെ സെമെസ്സ്റ്റെറില്‍  എല്ലാവരും ഒന്ന് ബുദ്ധി ജീവി ആകാന്‍ ശ്രമിക്കുക സ്വാഭാവികമാണല്ലോ, പിന്നെ നടക്കില്ലെന്നു കണ്ടു പിന്മാറും) ആദ്യത്തെ ക്വിസ് (ക്ലാസ്സ്‌ പരീക്ഷ) -ലെ പരീക്ഷയുടെ ഉത്തരകടലാസ്സ് അദ്ധ്യാപകന്‍ ക്ലാസ്സില്‍ വിതരണം നടത്തുകയാണ്. ഒരു ഉത്തരകടലാസ്സ് ഒഴികെ ബാക്കിയെല്ലാം കൊടുത്തുക്കഴിഞ്ഞു, അതുവരെ ഉയര്‍ന്ന മാര്‍ക്ക്‌ നൂറില്‍ ഇരുപതു മാര്‍ക്ക്‌. അവസാനത്തെ ഉത്തരകടലാസ്സ് ഉയര്‍ത്തി അദ്ധ്യാപകന്‍ ‍ചോദിച്ചു  " ആരാണ് ഈ അന്‍വര്‍ ഹിഷാം ", അങ്ങനെ ഒരു വ്യക്തി ക്ലാസ്സില്‍ ഉള്ളതായി ആര്‍ക്കും അറിയില്ല (കാരണം, ഒന്നാം  സെമെസ്സ്റ്റെര്‍, പിന്നെ ചില  അദ്ധ്യാപകര്‍ ഒഴിച്ച് ബാക്കിയാരും ഹാജര്‍  എടുക്കാറില്ല, അന്‍വറിനെ ക്ലാസ്സില്‍ കാണാറുമില്ല ), വീണ്ടും  അദ്ധ്യാപകന്‍ ചോദിച്ചു " അന്‍വര്‍ ഹിഷാം ഈ ക്ലാസ്സിലുണ്ടോ".
അന്നേരം ഏറ്റവും പുറകുവശത്തെ ബെഞ്ചില്‍ ഇരിക്കുന്ന നമ്മുടെ മാന്യ വ്യക്തി കൈ പൊക്കി ," സര്‍, ഞാനാണ്‌ "- അന്‍വര്‍ പറഞ്ഞു, ആ ഭാഗതേക്കായി ഇപ്പോള്‍ എല്ലാവരുടെയും നോട്ടം. നൂറില്‍  പൂജ്യം ആയിരിക്കും, അത് കൊണ്ടാണ് പേപ്പര്‍ അദ്ധ്യാപകന്‍  മാറ്റിവെച്ചത് എന്നാണ് എല്ലാവരുടെയും  വിചാരം 

" ഓ. കെ , താങ്കള്‍ക്ക് നൂറില്‍ നൂറു മാര്‍ക്കുണ്ട്, വെരി ഗുഡ് " - അദ്ധ്യാപകന്‍ അറിയിച്ചു, ഇപ്പോള്‍ മുന്‍വശത്തെ ബെഞ്ചിലിരിക്കുന്നവരുടെ ഞെട്ടല്‍ അവര്‍ ജീവിതത്തില്‍ ഒരിക്കലും മറക്കാനിടയില്ല.  ഏതോ അബദ്ധം സംഭവിച്ചതാണെന്ന മട്ടില്‍ അടുത്ത പരിക്ഷക്ക് നിന്നെ കാണിച്ചുതരാം എന്ന മട്ടില്‍ ബാക്കിയുള്ളവരെല്ലാം ഇരുന്നു. പക്ഷെ അടുത്ത പരിക്ഷക്കും അനവറിനൊഴിച്ചു ബാക്കിയെല്ലവരുടെ ഉയര്‍ന്ന മാര്‍ക്ക്‌ നൂറില്‍ ഇരുപത്തിയഞ്ചു, പക്ഷേ അന്‍വറിനു അന്നേരവും നൂറില്‍ നൂര്‍.  അങ്ങനെ അന്‍വര്‍ എല്ലാ ബുദ്ധി ജീവികളുടെയും നോട്ടപ്പുള്ളിയായി. ഇതോടെ അദ്ധ്യാപകന്‍ ശ്രദ്ധിക്കാന്‍ തുടങ്ങുകയും ക്ലാസ്സില്‍ പോകേണ്ടതായി വരുകയും ചെയ്തു. നോക്കണേ നൂറില്‍ നൂറു മേടിച്ചാലും ബുദ്ധിമുട്ടാണ്.
          പക്ഷേ മൂന്നാം സെമെസ്സ്റ്റെറില്‍  ഒരു അദ്ധ്യാപകന്‍ വില്ലനായി അവതരിച്ചു. പുള്ളിക്ക് ഹാജര്‍ വളരെ നിര്‍ബന്ധമാണ്‌, നമ്മുടെ അന്‍വറിന് ദിവസം തുടങ്ങുന്നത് രാവിലെ പതിനൊന്നു മണിക്കാണ്. അങ്ങനെ ഹാജര്‍ കുറവ് (75 % ഉണ്ടെങ്കില്‍ മാത്രമേ പരീക്ഷ എഴുതാന്‍ സാധിക്കുക്കയുള്ളു) ഉണ്ടാകാതിരിക്കാന്‍ എന്നും അന്‍വറിനെ വിളിച്ചുണര്‍ത്തേണ്ട  ചുമതല എനിക്കായി (ഇത് വളരെ ചെറിയ ജോലി ആയി തള്ളിക്കളയരുത്, അര മണിക്കൂര്‍ കതകില്‍ തട്ടി വിളിച്ചെങ്കില്‍ മാത്രമേ അന്‍വര്‍ ഉണരുകയുള്ളൂ ).
     ഒരുനാള്‍ ഞാന്‍ നാട്ടില്‍ പോയി തിരികെ ഹോസ്റ്റലില്‍ എത്തിയപ്പോള്‍ രാവിലെ ഏകദേശം 8.10 ആയി. അന്‍വര്‍ ക്ലാസ്സില്‍ പോയോ എന്നറിയാന്‍ അവന്‍റെ മുറിയിലേക്ക് ചെന്നു, സുഖമായി ഉറങ്ങുകയാണ്‌ (എട്ടു മണിക്കാണ് സാധാരണ ക്ലാസ്സ്‌ തുടങ്ങാറ്), അഞ്ചു മിനിറ്റ് നീണ്ട കഠിന പ്രയത്നത്തിനൊടുവില്‍ അവന്‍ കതകു തുറന്നു, പിന്നെ നടന്ന സംഭാഷണ ശകലം ഞാന്‍ താഴെ കൊടുക്കുകയാണ്

അന്‍വര്‍ - " എടാ !! , സമയം എത്രയായി"

ഞാന്‍ - " 8.10 ആയി, ക്ലാസ്സില്‍ പോകുന്നില്ലേ"
പരീക്ഷ എന്റമ്മോ !!, ഇന്നെനിക്കു പരീക്ഷ ഉള്ളതാണ്, പരീക്ഷ 7.45 മുതല്‍ 8.45  വരെയാണ്, ഇനി എന്ത് ചെയ്യും"
ഞാന്‍ - " ഇപ്പോള്‍ തന്നെ പോകൂ , ഒരു പത്തു മിനിട്ട് കൂടെ പരീക്ഷക്ക് അധികം ചോദിക്ക്, എന്‍റെ സൈക്കിള്‍ എടുത്തോ"

അന്‍വര്‍ - " ഓ !! ഇനി ഞാന്‍ പോകുന്നില്ല, ഇനി സുഖമായി ഉറങ്ങാമല്ലോ , ഇന്നലെ രാത്രി രണ്ടു മണി വരെ വായിച്ചതു വെറുതെയായി"
   
ഇപ്പോള്‍ ഞെട്ടിയത് ഞാനാണ്‌ - പരിക്ഷ ഉറങ്ങിപ്പോയതിനാല്‍   എഴുതാതിരിക്കുക- ക്ലാസ്സ്‌ ഉറങ്ങിപ്പോയതിനാല്‍  മിസ്സാകുക എന്നൊക്കെ കേട്ടിട്ടുണ്ട്. കഷ്ടപ്പെട്ട് വിളിച്ചുണര്‍ത്തിയ ഞാന്‍ മണ്ടന്‍. ഇനി റീ ടെസ്റ്റ്‌ നടത്തണമെങ്കില്‍  നൂറു നൂലാമാലകളാണ്. എന്‍റെ മുഖത്തെ ഞെട്ടല്‍ കണ്ടു അത്ഭുതം കണ്ടിട്ടാണ് അവന്‍റെ നില്പ് 

പതിനൊന്നു മണിക്ക് കാണാം എന്ന് പറഞ്ഞതിന് ശേഷം അന്‍വര്‍ ഉറങ്ങാനും ഞാന്‍ മുറിയിലേക്കും നീങ്ങി. പതിനൊന്നു മണിക്ക് എണിറ്റ് എന്‍റെ മുറിയില്‍ വന്നു പരീക്ഷ എഴുതാത്തത്തിനു കാരണം എന്ത് കണ്ടുപിടിക്കും എന്നതിനെക്കുറിച്ച് ആലോചന തുടങ്ങി, (അദ്ധ്യാപകന്‍ കണിശക്കാരനാണ്, നല്ല കാരണം ഇല്ലാതെ ഒന്ന് കൂടെ പരീക്ഷ എഴുതാന്‍ പറ്റില്ല). ഒടുവില്‍ ഞങ്ങള്‍ ഒരു തീരുമാനമെടുത്തു , ആശുപത്രിയില്‍ പോയി ആസ്മ ആണെന്ന് പറഞ്ഞു മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങുക.

      അങ്ങനെ ഞങ്ങള്‍ രണ്ടു പേരും ആശുപത്രിയില്‍ എത്തി, " നീ ഒന്ന് നല്ലവണ്ണം അഭിനയിക്കണേ, ഇന്നലെ രാത്രി മുതല്‍ തുടങ്ങിയതാണെന്ന് പറഞ്ഞേര് " എന്ന് പറഞ്ഞു ഞാന്‍ അവനെ ഡോക്ടറിന്‍റെ അടുത്തേക്ക് അയച്ചു, ഒരു പത്തു മിനിട്ട് കഴിഞ്ഞിട്ടും ആളെ കാണുന്നില്ല, ഇവന്‍റെ കള്ളത്തരം കണ്ടു പിടിച്ചു ആശുപത്രിക്കാര്‍ അദ്ധ്യാപകന് ഫോണ്‍ ചെയ്തോ എന്നതാണ് എന്‍റെ സംശയം. ഇടയ്ക്കു നേഴ്സ് ഫോണ്‍ എടുത്തു ആരെയോ വിളിക്കുന്നത്‌ എന്‍റെ സംശയത്തിന്റെ ആക്കം കൂട്ടി.

ഒരു സ്ട്രെച്ചര്‍ ഇപ്പോള്‍ അകത്തു കൊണ്ടുപോകുന്നു. ഞാന്‍ അകത്തു കടന്നപ്പോള്‍ കണ്ട കാഴ്ച മുഖത്ത് ഓക്സിജന്‍ മാസ്കും ധരിപ്പിച്ചു കൊണ്ട്  വലിയ അസുഖമാനെന്ന രീതിയില്‍ (മരിക്കാന്‍ കിടക്കുന്ന രോഗിയെ പോലെ) ഡോക്ടറും നേ‍ഴ്സും ചുറ്റും കൂടിയിരിക്കുവാണ്.  ഉടനെ സ്ട്രെച്ചറില്‍ അന്‍വറിനെ വാര്‍ഡിലേക്ക് മാറ്റി. ജാഥക്ക് പോക്കുന്ന പോലെ പിന്നില്‍ ഡോക്ടറിന്‍റെയും നേഴ്സ്മാരുടെയും  അറ്റന്‍ഡ്ര്‍ മാരുടെയുംഒരു കൂട്ടും

ദയനീയ ഭാവത്തില്‍ എന്നെ ഒന്ന് നോക്കി അന്‍വര്‍ പിന്നെയും അഭിനയം തുടര്‍ന്നു.  അര ദിവസം അവിടെ കിടത്തി ഒരു കവര്‍ നിറയെ ഗുളികയുമായി ആണ് അവിടുന്ന് അവനെ വിട്ടത് (ചികിത്സ ഫ്രീ ആയതു കൊള്ളാം, അല്ലെങ്കില്‍ പതിനായിരം രൂപ ബില്‍ പ്രതീക്ഷിക്കാമായിരുന്നു).
 

10.  മീനുക്കുട്ടിയും ചില വിശേഷങ്ങളും

ഐ. ഐ. റ്റി - യിലെ ഒരു ലഖു ഭക്ഷണശാല ആണ്  ടിഫ്ഫാനീസ്, എപ്പോഴും അവിടെ തിരക്കാണ്, ഇതിന്‍റെ  കാരണം ഇത് നില്കുന്നത് രണ്ടു ലേഡീസ്  ഹോസ്റ്റലുകളുടെ മദ്ധ്യത്തിലാണ്. അങ്കവും കാണാം താളിയും ഉടക്കാം  എന്നപോലെ ഭക്ഷണവും കഴിക്കാം നല്ല കാഴ്ചയും കാണാം ടിഫ്ഫാനിയില്‍ പോയാല്‍. ഇത് മുതലാക്കാനെന്ന വണ്ണം പുറമേ കിട്ടുന്ന ഭക്ഷണസാധനങ്ങളുടെ ഇരട്ടി വിലയാണ്  ടിഫ്ഫാനിയില്‍ ഈടാക്കുന്നത്. ഈ അധിക വിലയുടെ കാരണം ഒരു പ്രത്യേക നികുതിയാണ്- വിനോദ നികുതി (Entertainment Tax). ഇത്ര പെണ്‍കുട്ടികളെ കണ്ടുകൊണ്ടു എവിടെയാണ് ഭക്ഷണം കഴിക്കാന്‍ സാധിക്കുന്നത്‌. അതിനാല്‍ ആണ്‍കുട്ടികള്‍ എത്ര വിലക്കൂടുതല്‍ ആയാലും  ടിഫ്ഫാനിയില്‍ നിന്നെ കഴിക്കു. മെസ്സിലെ ഭക്ഷം ഒഴിവാക്കിയാണ് ടിഫ്ഫാനിയിലെ  ഭക്ഷണം ‍. രാത്രി രണ്ടുമണി വരെ ഈ കാഴ്ചക്കാരുടെ കൂട്ടം ടിഫ്ഫാനിയില്‍ ഉണ്ടാകും.

           ഈ ടിഫ്ഫാനിയുടെയും ലേഡീസ്  ഹോസ്റ്റലിന്റെയും നടുക്കായി കുറെ പന മരങ്ങള്‍ (ഉറക്കം തൂങ്ങി പന എന്ന് ചില പ്രദേശങ്ങളില്‍ വിളിക്കുന്ന പന) നില്‍പ്പുണ്ട്. ഇതിനെ ആണ്‍കുട്ടികള്‍ വളരെ അസൂയയോടെ ആണ് നോക്കുന്നത് - അതിന്‍റെ ഒരു ഭാഗ്യമേ - രണ്ടു ലേഡീസ്  ഹോസ്റ്റലിലേക്കും നിര്‍ഭയം കണ്ണോടിക്കാം. അതിനാല്‍ തലയുയര്‍ത്തി തന്നെയാണ് പന മരങ്ങള്‍ നില്‍ക്കാറുള്ളത്.  അസൂയ മൂത്ത ചില ആണ്‍ക്കുട്ടികള്‍   ചിലപ്പോള്‍ പന മരങ്ങള്‍ക്കിട്ട് ഒരു തട്ട് കൊടുക്കാറുണ്ട്, എന്നാല്‍ പനമരങ്ങള്‍ക്ക് ഒരു കൂസലും ഇല്ല- സുന്ദരമായ കാഴ്ചകള്‍ കാണാന്‍ ചെറിയ ചില വിഷമങ്ങള്‍ അനുഭവിക്കണമല്ലോ.

ഈ പനമരത്തിന്‍റെ   ചുവട്ടിലുള്ള ഒരി ചെറിയ കലുങ്ങ് ആണ് ആണ്‍കുട്ടികളുടെ വിഹാരകേന്ദ്രം. ഒരു നാള്‍ ഞാനും സുഹൃത്തായ കിരണ്‍ സി. ജെയും പന മരങ്ങളുടെ ചുവട്ടില്‍ നില്‍കുമ്പോഴാണ് സുഹൃത്തായ മീനുക്കുട്ടിയുടെ വരവ്. ആരോടോ ഫോണില്‍ ആഷ് പോഷ് ആയി ഇംഗ്ലീഷ് സംസാരിച്ചു കൊണ്ടാണ് വരവ്. (ദൈവമേ, എന്നാണാവോ  എനിക്ക് ഇതേ പോലെ ഒന്ന് ഇംഗ്ലീഷ് പറയാന്‍ പറ്റുന്നത്). എന്‍റെ   മംഗ്ലീഷ് (മലയാളം + ഇംഗ്ലീഷ് ) മീനു കേള്‍ക്കണ്ട എന്ന് കരുതി വളരെ സുക്ഷിച്ചു, ആലോചിച്ചു മാത്രമാണ് ഇതിനോട് ഞാന്‍ സംസാരിക്കുനത്.

വന്നപാടെ ഞാനൊരു ധൈര്യശാലിയാണ് എന്ന് കാണിക്കാനായി " ഞാന്‍ ഇത് വരെ വംപയര്‍ ഡയറി (ഏതോ പ്രേത സീരിയല്‍) കാണുകയായിരുന്നു, നല്ല രസമുണ്ട് (എന്ത് രസം, ചുമ്മാ പുളു)" എന്ന് പറഞ്ഞു.
" ഇവിടെ പന മരം ഒക്കെ ഉള്ളതല്ലേ , സൂക്ഷിക്കണം" - എന്ന് കിരണ്‍ തിരിച്ചടിച്ചു. (അല്ലേലും കിരണിനു പെണ്‍കുട്ടികളുടെ കാര്യത്തില്‍ അല്പം ഉത്തരവാദിത്തം കൂടുതലാണ്).
" അതിനെവിടെ   പന" - മീനു ചോദിച്ചു.
അടുത്തുള്ള ഒരു പന മരം ചൂണ്ടി കാണിച്ചുക്കൊണ്ട് ഇതെന്തു മരം എന്ന് കിരണ്‍ ചോദിച്ചു.
" ഇത് തെങ്ങല്ലേ " - മീനുകുട്ടി നിഷ്കളങ്കതയോടെ മറുപടി പറഞ്ഞു.

           ഇപ്പോള്‍  കണ്ണുതള്ളിയത് ഞാനും കിരണുമാണ്

കേരളം - കേര വൃക്ഷങ്ങളുടെ നാട്, എന്നിട്ടാണ് ഒരു മലയാളിക്ക് തെങ്ങും പനയും തിരിച്ചറിയാന്‍ കഴിയാത്തത്, ഇപ്പോള്‍ ഓര്‍മ്മ വരുന്നത് വിനോദയാത്ര എന്ന സിനിമയിലെ മീര ജാസ്മിന്‍ പറയുന്ന  ഒരു ഡയലോഗ് ആണ് " കണ്‍ മുമ്പിലുള്ളത് കാണാതെ എത്ര ഓണം ഉണ്ടിട്ടു എന്താണ് പ്രയോജനം, അറിയണം, അറിവ് ബേസിക് കാര്യങ്ങളില്‍ നിന്ന് തുടങ്ങണം, അല്ലാതെ ............". ഈ ഡയലോഗ് ഞാന്‍ ഇവിടെ ഒന്ന് മാറ്റി പറയുകയാണ് - പരിഷ്കാരത്തിനു അനുസരിച്ചുള്ള ഒരു മാറ്റം " കണ്‍മുമ്പിലുള്ളത് കാണാതെ എത്ര പിസ്സയും ബര്‍ഗറും കഴിച്ചിട്ട് എന്ത് കാര്യം, അറിയണം, അറിവ് ബേസിക് കാര്യങ്ങളില്‍ നിന്ന് തന്നെ തുടങ്ങണം. ഒരുപക്ഷേ വലിയ വലിയ ഗണിത സമവാക്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനോ സാധാരണക്കാരെ പേടിപ്പെടുത്തുന്ന  സൂത്രവാക്യങ്ങള്‍ പറയാനോ ഒക്കെ അറിയാമായിരിക്കും. പക്ഷേ ഒരു സാധാരണ മലയാളി അറിയേണ്ടതായ കാര്യങ്ങളും അറിയേണ്ടെ? 

                                                             തുടരും .....(അടുത്ത ഞായറാഴ്ച (07/11/2010))

NB : ബ്ലോഗ്‌ ഇഷ്ടപെട്ടങ്കില്‍ സുഹൃത്തുക്കളുമായി ലിങ്ക് ഷെയര്‍ ചെയ്യാന്‍ മറക്കല്ലേ

വരാന്‍ പോകുന്ന സംഭവങ്ങള്‍ 

"" മൗസ് പൊട്ടറ്റോയും അല്പം നൂലാമാലകളും"
"" അരുണ്‍ ലാലും അല്പം പ്രേമവും"
" കിരണ്‍ സി ജെ -യും ക്ലബ്ബും പബ്ബും
" " അടൂര്‍ പ്രവീണും അജിത്തും പിന്നെ വിശേഷങ്ങളും"

 

Sunday, 24 October 2010

IIT incidents - part 2

ആദ്യമായി ബ്ലോഗ്‌ വായിക്കുന്നവര്‍ ദയവായി IIT Incidents - Part 1 വായിച്ചതിനു ശേഷം ഇത് വായിക്കുക. അന്നേരം കൂടുതല്‍ ആസ്വാദ്യകരമാകും.
നന്ദി !!!!

ഇത് കുറെ ചെറിയ ചെറിയ ആകസ്മികവും അപ്രതിക്ഷിതവുമായ സംഭവങ്ങളാണ്. ഏതോ ഫുട്ബോള്‍ കളി കാണാനെന്ന ലാഖവത്തോടെ പോലെ ഐ. ഐ. റ്റി - യില്‍ എത്തപെട്ടു അവിടുത്തെ അത്ഭുതവും ബീഭത്സവും ആസ്വാദ്യകരവും അയ കാഴ്ചകള്‍ കണ്ട ഒരാളുടെ വിവരണങ്ങള്‍. ഇതിലെ കഥാപാത്രങ്ങള്‍ തികച്ചവും യാഥാര്ദ്യവും അവരെ ഐ. ഐ. റ്റി- യിലെ മതില്‍ കെട്ടിനകത്തു കാണാവുന്നതുമാണ് (ഒരു വിശാലമയ ക്യാമ്പസ്‌ ആണ് ഐ. ഐ. റ്റി മദ്രാസ്‌ എന്ന് ഈയുള്ളവന് അവിടെ പഠിച്ചത് കൊണ്ടറിയാം, ആ ഉറപില്ലാണ് യഥാര്‍ത്ഥ പേരുകള്‍ തന്നെ ഉപയോഗിക്കുന്നത്).


4. കൊടുത്താല്‍ കൊല്ലത്തും കിട്ടും (അരുണ്‍ ലാല്‍ -നും കിട്ടി ഒരെണ്ണം )

         
ഒരുനാള്‍ ഡിപ്പാര്ട്ട്മെന്റ് -ഇല്‍ നില്ക്കുമ്പോള്‍ ആണ് സുഹൃത്തായ കിരണ്‍. സി. ജെ - യുടെ ഫോണ്‍ വന്നത് " എടാ ! ഇന്ന് ആഡിറ്റോറിയത്തില്‍ (SAC- Student Activity Center) ഒരു നൃ‍ത്തവിരുന്നുണ്ട്  കലാക്ഷേത്രയുടെ, നീ വരുന്നോ , ഞാന്‍ ആഡിറ്റോറിയത്തില്‍ ഇരുപ്പുണ്ട്‌ " (ശരി ! നമ്മള്‍ ശാസ്ത്രത്തെ മാത്രം പ്രോത്സാഹിപ്പിച്ചാല്‍ പോരല്ലോ, കലയെയും ഒന്ന് പ്രോത്സാഹിപ്പിക്കാന്‍ തന്നെ തീരുമാനിച്ചു). അന്നേരമാണ് സൈക്കിള്‍ (ഐ. ഐ. റ്റി - യുടെ ആസ്ഥാന വാഹനമാണ്‌ സൈക്കിള്‍ ) ഇല്ലല്ലോ എന്നോര്‍ത്തത്. കമ്പ്യൂട്ടര്‍ ലാബില്‍ ആരെങ്കിലുമുണ്ടോ എന്ന് നോക്കുമ്പോള്‍ അരുണ്‍ ലാല്‍-ഉം (കൂടെ കുറെ പെണ്‍കുട്ടികളും ) ഉണ്ട്. അവനെയും വിളിച്ചു കൊണ്ട് അവന്‍റെ സൈക്കിളില്‍ ആഡിറ്റോറിയത്തിലേക്ക്  പോയി.


    ടിക്കറ്റ്‌ വച്ചാണ് പ്രദര്‍ശനം, ഞാന്‍ ക്യൂവില്‍ കയറി. " എടാ, എനിക്ക് ഒരു ഫ്രണ്ട് ടിക്കറ്റ്‌ എടുത്തിട്ടുണ്ട്, അവന്‍ വാതിലില്‍ വെയിറ്റ് ചെയ്യുന്നു, ഞാന്‍ അവിടെ കാണും, നീ അങ്ങോട്ട്‌ വന്നേക്കു" എന്ന് പറഞ്ഞിട്ട് അവന്‍ നീങ്ങി.  ക്യൂവില്‍ നിന്നും ടിക്കറ്റ്‌ എടുത്തു കൊണ്ട് ഒരഞ്ചു മിനിട്ടിനുളില്‍ ഞാനും വാതിലില്‍ എത്തി. അരുണ്‍ ലാലിന്‍റെ  പൊടി പോലും ഇല്ല. അവന്‍റെ ഫോണ്‍ ആണെങ്കില്‍ നോട്ട് റീച്ചബിള്‍. അവനെയും കത്ത് കൊണ്ട് വാതിലില്‍ തന്നെ നിന്നു. അന്നേരം വീണ്ടും എത്തി കിരണ്‍. സി. ജെ - യുടെ ഫോണ്‍. രണ്ടു മൂന്ന് പ്രാവിശ്യം കട്ട്‌ ചെയ്തെങ്കിലും ഫോണ്‍ അറ്റന്‍ഡ് ചെയ്തു, " എടാ ഒരഞ്ചു  മിനിട്ട്, ഞാന്‍ അരുണ്‍ ലാലി-നെ വെയിറ്റ് ചെയ്യുവാന്" ഞാന്‍ പറഞ്ഞു. " എടോ, അവന്‍ ഇവിടെ ഉണ്ട്, നീ കയറി വാ" - മറുപടി കിട്ടി. ഞാന്‍ ആഡിറ്റോറിയത്തിന്‍റെ അകത്തേക്ക് പ്രവേശിച്ചു , ശരിയാണ് , മുന്‍വശത്തായി  കുറെ പെണ്‍കുട്ടികളുടെ മദ്ധ്യത്തില്‍ (ഇനി വരാന്‍ പോകുന്ന നൃ‍ത്തവിരുന്നിലെ കലാകാരന്മാരെക്കാള്‍   നല്ല കലാകാരന്‍ ഞാന്‍ ആണെന്ന മട്ടില്‍) അവന്‍ ഇരുപ്പുണ്ട്‌.

      മാത്- ലാബ്‌ - ക്ലാസിനു എനിക്കിട്ടു പണി തന്നതാണ്, ഇപ്പോള്‍ ഇവിടെയും !!. ഇവനിട്ടൊരു പണി കൊടുക്കണം എന്ന് വിചാരിച്ചുകൊണ്ട് സങ്കടപെട്ടു ഇരിക്കുമ്പോള്‍ ആണ് ഐ. ഐ. റ്റി - യിലെ ഏറ്റവും നീളവും വണ്ണതിനും ഉടമയായ മിഥുന്‍ രാജിന്‍റെ (ഇവന്‍റെ മെസ്സ്-ഇലെ തീറ്റി ഒരിക്കല്‍ ഞാന്‍ കണ്ടതാണ്, ഇരുപതു ഇഡ്ടിലി, ഒരു കവര്‍ ബ്രഡ്, അതിനു വേണ്ട ജാമും വെണ്ണയും, രണ്ടു ഗ്ലാസ്‌ പാല്‍, പിന്നെ അഞ്ചു ഗ്ലാസ്‌ വെള്ളമും- ഇത്രയുമായാല്‍ എനിക്ക് ഒരാഴ്ച കഴിയാം, മിഥുന്‍ രാജിന് ഒരു നേരവും ) വരവ്. ഒന്ന് മിനുങ്ങിയിട്ടാണ് പുള്ളിയുടെ വരവ്. അവനോടു എന്‍റെ  സങ്കടം പറഞ്ഞു, എന്‍റെ സങ്കടം കണ്ടിട്ടാണോ, അതോ പെണ്‍കുട്ടികളുടെ കൂടെയുള്ള അരുണ്‍ ലാലിന്‍റെ ഇരിപ്പ് കണ്ടിട്ട് അസൂയ പൂണ്ടാണോ പ്രശ്നം മിഥുന്‍ ഏറ്റെടുത്തു. 

        " എടാ അരുണ്‍ ലാലേ " -മിഥുന്‍ അലറി.  ഇടിത്തീ വെട്ടിയത് പോലുള്ള ആ ശബ്ദം കേട്ട് ഹാള്‍ നിശ്ചലമായി (ദൈവമേ !, ഇവന്‍റെ ശരിരത്തിന് മാത്രമാല്‍, തൊണ്ടയ്ക്കും അപാരശേഷിയാണ്). " എടാ അരുണ്‍ ലാലേ, നിന്നെയാണ് വിളിച്ചത്, ഇവിടെ വന്നിരുന്നേ"- അവന്‍ എനിച്ച്‌ നിന്നു വീണ്ടും അലറി. (ആ അലര്‍ച്ചയില്‍ കടോല്‍കച്ചന്‍ തോറ്റുപോകും), എനിക്ക് മനസ്സില്ലായി, കാര്യം എന്‍റെ കൈ വിട്ടു പോയി, അവനെ പിടിച്ചിരുത്താന്‍  ഞാനൊന്നു ശ്രമിച്ചു , പക്ഷെ നടന്നില്ല, അവന്‍ എന്‍റെ കൈ വിടുവിക്കാനുള്ള കുടച്ചിലിന്‍റെ ഊക്ക് കൊണ്ട് ഞാന്‍ മൂക്കും കുത്തി വീണില്ലന്നേ ഉള്ളൂ.  അരുണ്‍ ലാലിനും തോന്നി, പ്രശ്നം ഗുരുതരമാണ്- എന്നാലും ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണാ എന്നാ മട്ടില്‍ ഉള്ള മസ്സിലും പിടിച്ചു കൊണ്ട് അരുണ്‍ ലാല്‍ അവിടെ തന്നെ ഇരുന്നു. " മുന്‍വശത്ത് വെളുത്ത ഉടുപ്പിട്ട് പെണ്‍കുട്ടികളുടെ കൂടെയിരിക്കുന്ന അരുണ്‍ ലാലേ, നിന്നെയാണ് വിളിച്ചത്, നീ ഇങ്ങോട്ട് വന്നില്ലെങ്കില്‍ ഞാന്‍ അങ്ങോട്ട്‌ വന്നു അവിടെ നിന്നു വലിച്ചിറക്കും" മിഥുന്‍വീണ്ടും അലറി, ഇപ്പോള്‍ ഹാളില്‍ ഉള്ള മുഴുവന്‍ പേരുടെയും ശ്രദ്ധ മിഥു‍നിലേക്ക് തിരിഞ്ഞു. ആരാണ് ഈ അരുണ്‍ ലാല് എന്നാ മട്ടില്‍ സദസ്യര്‍ അങ്ങോട്ടും ഇങ്ങോട്ടും നോക്കി തുടങ്ങി. അടുത്ത അലറ്ച്ചക്ക് മിഥുന്‍ വാ തുറന്നതും അരുണ്‍ ലാല്‍ എഴുന്നേറ്റു, പതുക്കെ പുറകു വശത്തേക്ക് വന്നു. ഇപ്പോള്‍ ഏതോ വിചിത്ര ജീവിയെ കണ്ട മട്ടിലാണ് അരുണ്‍ ലാലിനെ എല്ലാവരും നോക്കുന്നത് (അവിടെ നൃ‍ത്തവിരുന്നിലെ കലാകാരന്മാര്‍ക്ക് പോലും ഇങ്ങനെ സദസ്യരുടെ ഒരു നോട്ടം കിട്ടി കാണത്തില്ല)

 
        കിട്ടിയില്ലേ പണി !!!, പ്രോഗ്രാമിന് ഇടയില്‍  ഒരു സുഹൃത്തിനെ കാണാനെന്നു പറഞ്ഞു ഹാളിനു വെളിയില്‍ പോയ അരുണ്‍ ലാല്‍ ഒരാഴ്ചക്ക് ശേഷമാണു തിരികെ ഐ. ഐ. റ്റി - യില്‍ എത്തിയത്.


5. ഒരു ഓര്‍ക്കുട്ട് ആക്രമണം

     രംഗം 1

     
രണ്ടാം സെമെസ്സ്റ്റെറിലെ തിരക്കിനിടയില്‍ (ക്ലാസ്സ്‌ റൂമിലെ ഉറക്കത്തിനും രാത്രി കാലങ്ങളിലെ സിനിമ കാണലിനുമിടയില്‍) ഇന്റര്‍നെറ്റ്‌ വല്ലപ്പോഴും മാത്രമാണ്‌ നോക്കിയിരുന്നത്. ഒരു നാള്‍ രണ്ടു വിഷയങ്ങള്‍ തമ്മില്ലുള്ള അഞ്ചു മിനിറ്റ് ബ്രേക്ക്‌ സമയത്ത് നെറ്റ് നോക്കുന്നതിനായി കമ്പ്യൂട്ടര്‍ ലാബിലെത്തി ജി.മെയില്‍ ഓപ്പണ്‍ ചെയ്തു, സന്തോഷമായി!!! കവിത എന്ന് പേരുള്ള ഒരു പെണ്‍കുട്ടി സ്കാപും ഫ്രണ്ട് റിക്യസ്റ്റും അയച്ചിരിക്കുന്നു. പല ഭാവനകളും മനസ്സില്‍ കണ്ടു ഓര്‍ക്കുട്ട് ഓപ്പണ്‍ ചെയ്തു സ്ക്രാപ്പ് താളിലേക്ക് നീങ്ങി. ആ സ്ക്രാപ്പ്  ഞാന്‍ താഴെ കൊടുക്കുന്നു

  " ചേട്ടാ ! , എപ്പോഴാണ് ഞാന്‍ കുട്ടികളെയും കൊണ്ട് സിന്ധു ഹോസ്റ്റലിലേക്ക് വരേണ്ടത്. കുറെ നാളായില്ലെ കണ്ടിട്ട്" - പെട്ടന്ന് ബ്രൌസര്‍ ക്ലോസ് ചെയ്തു (ലാബില്‍ കുറെ ആള്‍കാര്‍ ഇരിപ്പുണ്ട്, അവെരെങ്ങാണം സ്ക്രാപ്പ് വായിച്ചാലോ, എന്‍റെ പ്രൊഫൈല്‍ വിസിറ്റ് ചെയ്ത എത്ര പേര്‍ ഇത് വായിച്ചു കാണും, എന്‍റെ പൊന്നു ഉടയ തമ്പുരാനേ !!!) സൈക്കി‍ളും എടുത്തു കൊണ്ട് ഹോസ്റ്റലിലേക്ക് പറന്നു (അടുത്ത വിഷയത്തിന്‍റെ ക്ലാസ്സ്‌ കട്ട്‌ ചെയ്താണ് ഈ പോക്ക്), ഹോസ്റ്റലില്‍ കയറി കതകു കുറ്റിയിട്ടു പെണ്‍കുട്ടിയുടെ പ്രൊഫൈല്‍ വിശദമായി സന്ദര്‍ശിച്ചു. മ്യുച്ചല്‍ ഫ്രണ്ട്സ് ആരും ഇല്ല, കുറെ പെണ്‍കുട്ടികള്‍ മാത്രമാണ് ഫ്രണ്ട്സ് ആയി ഉള്ളത്. പ്രൊഫൈലിലെ ഫോണ്‍ നമ്പറില്‍ വിളിച്ചു നോക്കി- നമ്പര്‍ സ്വിച്ച് ഓഫ്‌ ആണ്


കട്ട്‌ !!!

രംഗം 2

ഐ. ഐ. റ്റി - യിലെ  സിവില്‍ ഡിപ്പാര്ട്ടമെന്റ്റിലെ മോസ്റ്റ്‌ എലിജിബിള്‍  ബാച്ചിലര്‍  ആയ (ഇപ്പോഴും) ശ്രീനാഥ് ചേട്ടന്‍  പെണ്ണുകാണല്‍ ചടങ്ങിനായി നാട്ടില്‍ പോയി. നേരിട്ട് കാണുന്നതിനു മുന്‍പ് ഓര്‍ക്കുട്ടില്‍ കയറി പെണ്ണിന്‍റെ ഫോട്ടോ കാണാന്‍ തിരുമാനിച്ചു. അങ്ങനെ അച്ഛനും അമ്മയും സഹോദരിയും കൂടെയിരുന്നു  ശ്രീനാഥ് ചേട്ടന്‍ ഓര്‍ക്കുട്ട് പ്രൊഫൈല്‍ തുറന്നപ്പോഴാണ് കവിത എന്നാ പെണ്‍കുട്ടിയുടെ സ്ക്രാപ്പ്

" ചേട്ടന്‍,  എവിടെയാണ് , ചേട്ടനെ മാത്രം വിശ്വസിച്ചു കൂടെ ഇറങ്ങി വന്നെ എന്നെ തനിച്ചാക്കിയിട്ടു എവിടെ പോയിരിക്കുവാണ്, അച്ഛനോടും അമ്മയോടും  നമ്മുടെ കാര്യം പറഞ്ഞോ, ഞാന്‍ അങ്ങോട്ട്‌ വരെട്ടെ... "

അവിടെയുണ്ടായി അന്ന് ഒരു കുടുംബ കലഹം !!!!!

കട്ട്‌ !!!


  
രാമാനന്ദന്‍, അരുണ്‍ ഇമ്മാനുവല്‍, വിനോദ് ബിനു .. എല്ലാര്ക്കും കിട്ടി പലതരം സ്ക്രാപ്പ്. ആദ്യം ആരും പുറത്തു പറഞ്ഞില്ലെങ്കിലും പതുക്കെ എല്ലാവരും പറഞ്ഞു തുടങ്ങി. ഒരിക്കല്‍ മാത്രമല്ല  പലതവണയാണ്‌ സ്ക്രാപ്, പല സമയങ്ങളില്‍ .  പലരും ഇതിനെ നേരിട്ടത് പലതരത്തില്ലാണ്- ഏലിയെ പേടിച്ചു ഇല്ലം ചുടുക  എന്നതിനെ അന്വര്‍ഥമാക്കി കൊണ്ട് അരുണ്‍ ഇമ്മാനുവല് ഓര്‍ക്കുട്ട് അക്കൗണ്ട്‌ ഇല്ലാതാക്കി ഫേസ് ബുക്ക്‌-ലേക്ക്  ചുവടു  മാറ്റി, പക്ഷെ അവിടെയും എത്തി പലതരം സ്ക്രാപ്പുകള്‍. ഇന്റര്‍നെറ്റ്‌ കണക്ഷന്‍ മൊബൈലില്‍ എടുത്തുകൊണ്ടു ഓരോ അഞ്ചു മിനിട്ട് കൂടുംബഴും ചെക്ക്‌ ചെയ്തു കൊണ്ടാണ് വിനോദ് ബിനു ഇതിനെ നേരിട്ടത്. 

   അവസാനം സ്ക്രാപ് അയക്കുന്ന മഹതിയെ കണ്ടുപിടിച്ചു. തെര്‍മല്‍ എങ്ങിനീറങ്ങില്‍ പഠിക്കുന്ന സിന്ധു ഹോസ്റ്റലിലെ അന്തേവാസിയായ ഷിനു തോമസ്‌ എന്ന വിദ്യാര്‍ഥിയാണ് ഈ സ്ക്രാപ്പുകളുടെ പുറകില്‍. അവനു ഒരന്‍പതു വ്യാജ പ്രൊഫൈല്‍ ആണ് ഉള്ളത്. ഷിനു തോമസിന്റെ ചില വിശേഷങ്ങള്‍ ഒന്ന് പറയെട്ടെ- ഹോസ്റ്റലില്‍ എത്തിയാല്‍ അടുത്ത ഹോസ്റ്റല്‍ വരെ കേള്‍പ്പിക്കുന്ന  വിധത്തില്‍ ഒച്ചത്തില്‍ പാട്ടിടുക ( ഇതിനായി കാശ് ചിലവാക്കി ബോഷ് -ന്‍റെ സ്പീക്കര്‍ സെറ്റ് തന്നെ മേടിച്ചിട്ടുണ്ട് ) , രാത്രിയില്‍ ഉറങ്ങന്നവരുടെ മുറിയില്‍ പൂച്ച കടത്തിവിടുക, ഉറങ്ങുന്നവരെ വെളുപ്പിനെ രണ്ടു മണിക്കും മൂന്ന് മണിക്കും ഒക്കെ വിളിച്ചുണര്‍ത്തുക - അങ്ങനെ പോകുന്നു വേലത്തരങ്ങള്‍. ഷിനു തോമസിന്‍റെ ഒരു ചെറിയ സംഭവം കൂടി വിവരിക്കട്ടെ. 

    ഒരു നാള്‍ റസ്സല്‍ പളനി ഹോസ്റ്റലിന് വെളിയില്‍ നില്‍കുമ്പോള്‍ ദുഃഖ ഭാവത്തോടെ  ഷിനു എത്തി, റസ്സലിനെ കണ്ടമാത്രയില്‍ ഷിനു കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു " എടാ, ഞാന്‍ നാട്ടില്‍ പോകുവാന്, ഒരു മാസം കഴിഞ്ഞേ വരത്തുള്ളൂ". എന്തോ സംഭവി ച്ചെന്ന മട്ടില്‍ ഷിനുവിനെ  ആശ്വസിപ്പിച്ചു കൊണ്ട്  റസ്സല്‍ കാര്യം തിരക്കി. " എടാ, ചിക്കന്‍ ഫോക്സ് ആണ്, ഡോക്ടര്‍ സ്ഥിതീകരിച്ചു, നിനക്കും കൂടി വരെട്ടെ എന്ന് കരുതിയാണ് കെട്ടിപ്പിടിച്ചത് ". അങ്ങനെ ഹോസ്റ്റലിലെ പകുതി പേര്‍ക്ക് ചിക്കന്‍ ഫോക്സ് പകര്‍ത്തിക്കൊണ്ടാണ് ഷിനു തോമസ്‌ നാട്ടിലേക്കു  പോയത് 

6. മിഥുന്‍ ജാക്ക് മാത്യൂ‌സ്സും‌  അഞ്ചു പെഗ്ഗും

        
ഈ കഥയുടെ സത്യാവസ്ഥ ഇപ്പോള്‍ പൊളിക്കുന്നത് നല്ലതാണോ എന്നറിയില്ല. എന്നിരുന്നാലും ഇതു കള്ളവും രഹസ്യവും അധികനാള്‍ മൂടിവെക്കാന്‍ കഴിയില്ല എന്നതിനാലാണ് ഇതിവിടെ പറയുന്നത്.

          ഹോസ്റ്റലില്‍ വെള്ളമടിക്കാന്‍ (മദ്യം കഴിക്കാന്‍) അനുവദിക്കുന്ന ഏക ദിവസമാണ് വര്‍ഷാന്ത്യത്തില്‍ വരുന്ന ഹോസ്റ്റല്‍ ഡേ. ജീവിതത്തില്‍ ഇതേവര മദ്യം കഴിച്ചിട്ടില്ലാത്ത ഞാനും റാഷിദ്‌ ബഷീറും  ഞങ്ങളും വെള്ളമടിക്കും എന്ന് കാണിക്കാന്‍ തീരുമാനിച്ചു. അതിനായി ഒരു പദ്ധതി ഞങ്ങള്‍ ആസൂത്രണം ചെയ്തു.

         ഒരു നാള്‍ ക്ലാസ്സ്‌ കഴിഞ്ഞു ഐ. ഐ. റ്റി -യുടെ ക്യാമ്പസ്സില്‍ നിന്നും വളരെ അകലെ ഉള്ള ബാറിലേക്ക് വിട്ടു. കേരളത്തിലെ പോലെ അധികം ആള്‍ക്കാര്‍ ഒന്നും ഉണ്ടായിരുന്നില്ല.  റാഷിദ്‌ ആണ് മദ്യം വില്‍ക്കുന്ന കൌണ്ടറില്‍ ചെന്നത്. റാഷിദിനെ കണ്ട ഉടനെ ഇവിടെ 18 - വയസ്സില്‍ താഴെ ഉള്ളവര്‍ക്ക് മദ്യം ഇല്ല, ബോര്‍ഡ്‌ കണ്ടില്ലെ എന്നായി ചോദ്യം. തനിക്കു മീശ മുളചിട്ടില്ല എന്നേ ഉള്ളു, 18 - വയസ്സായി എന്ന് തിരിച്ചറിയല്‍ കാര്‍ഡ്‌ കാണിച്ചു റാഷിദ്‌ അവരെ ബോദ്ധ്യപ്പെടുത്തി. അന്നേരമാണ് അടുത്ത പ്രശ്നം, ഞങ്ങള്‍ക്ക് ആവിശ്യം സ്മര്‍ഹോഫ്ഫ് (വെള്ളം പോലിരിക്കുന്ന ഒരുതരം മദ്യമാണ്, മേജര്‍ അയ അരുണ്‍ ശേഖറിന്‍റെ വീട്ടില്‍ പോയപ്പോളാണ് ഈ വിവരം കിട്ടിയത്, അവിടെ ഒരു അലമാര നിറെ പലതരത്തിലുള്ള മദ്യമുണ്ട്, പക്ഷേ ആര്‍ക്കും കൊടുക്കാറില്ല എന്ന് മാത്രം ) എന്ന തരം മദ്യത്തിന്‍റെ കാലി കുപ്പിയാണ് (മദ്യം നിങ്ങലെടുതോ ), അതിവിടെ നടപ്പില്ല എന്ന് പറഞ്ഞു ഞങ്ങളെ തിരിച്ചയച്ചു. പിന്നെ അവിടുത്തെ ബാര്‍ ജീവനക്കാരന് ഒരു 200 രൂപ കൊടുത്തു കാലിക്കുപ്പി സങ്കടിപ്പിച്ചു ( ഒര്‍ജിനല്‍ സ്മര്‍ഹോഫ്ഫ് ഫുള്‍ ബോട്ടിലിന് 1300 രൂപയാണ്, ഞങ്ങള്‍ അതും അന്വേഷിച്ചരുച്ചിരുന്നേ ).
    അങ്ങനെ ഹോസ്റ്റല്‍ ഡെ-യുടെ അന്ന് ഞങ്ങള്‍ മേടിച്ച കുപ്പി (കുപ്പിയില്‍ പച്ചവെള്ളം നിറച്ചിട്ട്‌ ഫെവിക്കോള്‍ കൊണ്ട് അടപ്പ് ഒട്ടിച്ചു, രാത്രിയില്‍ ഉറക്കമുളച്ചിരുന്നു ആരും കാണാതെയാണിത്‌ ചെയ്തത്)  എല്ലാവരുടെയും മുന്‍പില്‍ പ്രദര്‍ശിപ്പിച്ചു കൊണ്ട് രാത്രി ഒരു മണിയായപ്പോള്‍ വെള്ളമടിക്കാനെന്നു പറഞ്ഞു  ഗോദാവരി ഹോസ്റ്റല്‍ -ഇന്‍റെ മുകളിലേക്ക് നീങ്ങി (ഐ. ഐ. റ്റി - യിലേ സ്ഥിരം മദ്യപാനികളെ ഒഴിവാക്കിയാണ് ഈ ഉദ്യമം). കസേരയും മേശയും ഒരു കവര്‍ ചിപ്സും, ഒരു വലിയ കുപ്പി സ്പ്രൈറ്റും  ആദ്യമേ ഞങ്ങള്‍ അവിടെ എത്തിച്ചിരുന്നു. അങ്ങനെ ജൂനിയറും ക്ലാസ്സ്‌ മേറ്റ്സും അയ കൂട്ടുകാര്‍ കാണ്കെ ഞങ്ങള്‍ വെള്ളമടി (പച്ചവെള്ളവും സ്പ്രൈറ്റും) തുടങ്ങി.
        അന്നേരമാണ് ഐ. ഐ. റ്റി - യില്‍ ഏറ്റവും കൂടുതല്‍ ഗേള്‍ ഫ്രണ്ട്സിന് ഉടമയായ മിഥുന്‍ ജാക്ക് മാത്യൂ‌സിന്‍റെ വരവ്. (ഇവന്‍റെ ഗേള്‍ ഫ്രണ്ട്സ് ശേഖരം ഞാന്‍ തിരിച്ചറിഞ്ഞത് ഒരുനാള്‍ ഇവന്‍റെ മൊബൈല്‍ പരിശോദിച്ചപ്പോള്‍ ആണ്, സുഹൃത്തായ ആശ്വിനെ വിളിച്ചപ്പോള്‍ കിട്ടിയത് അശ്വതിയെ, ഐസക്‌ -നെ വിളിച്ചപ്പോള്‍ കിട്ടിയത് ഐഷ- യെ,കിരണിനെ വിളിച്ചാല്‍ കാരുണ്യ .... പല പേരുകളില്‍........അങ്ങെനെ പോകുന്ന നീണ്ട നിര...... ഇന്ത്യക്കാര്‍ മാത്രമല്ല പല വിദേശികളും ഈ ലിസ്റ്റില്‍ ഉണ്ടേ.....). ഒരിക്കലും ഫോണ്‍ മിഥുന്‍ ജാക്ക് മാത്യൂ‌സിന്‍റെ ചെവിയില്‍ നിന്ന് മാറ്റാറില്ല. മിഥുന്‍ ജാക്ക് വന്നപാടെ പറഞ്ഞു " എനിക്കും ഒഴിയെടാ ഒരു പെഗ്ഗ് ! ". ദൈവമേ കള്ളി വെളിച്ചത്താകുമല്ലോ , ഇത് വളരെ വീര്യം കൂടിയതാണെന്നും അടിച്ചാല്‍ ബോധം കെടുമെന്നും ഒക്കെ പറഞ്ഞെങ്കിലും അവന്‍ മാറുന്നില്ല, അങ്ങനെ ഒരു  പെഗ്ഗ്  അവനും ഒഴിച്ച് (നാലിലൊന്ന് വെള്ളമും ബാക്കി സ്പ്രൈറ്റും), തന്‍റെ മദ്യപാന ശക്തി ഒന്ന് കാണിക്കണം എന്ന് വിചാരിച്ചു ഒറ്റ വലിക്കു തന്നെ അവന്‍ അത് കുടിച്ചു തീര്‍ത്തു. ദയനിയഭാവത്തോടെ  കള്ളി വെളിച്ചത്തായല്ലോ  എന്നാ ഭാവത്തില്‍ ഞാനും റാഷിദ്‌ ബഷീറും അവന്‍റെ മുഖത്തേക്ക് നോക്കി. (നവരസങ്ങളില്‍ ഇല്ലാത്ത ഒരു ഭാവമാണ് ഇപ്പോള്‍ മിഥുന്മാത്യൂ‌സിന്‍റെ മുഖത്ത്),അത് കണ്ടപ്പോള്‍ ഞങ്ങള്‍ക്ക് മനസ്സിലായി അവന്‍ ജീവിതത്തില്‍ മദ്യം കണ്ടിട്ടില്ല. തന്‍ ഒരു വലിയ ആളാണെന്ന് കാണിക്കാനുള്ള മിഥുന്  ജാക്ക് ‍തോമസിന്‍റെ ശ്രമമാണ്.

" ഇനിയും ഒഴിക്കെടാ, എത്ര അടിച്ചാലും ഞാന്‍ സ്റ്റേബിള്‍ ആയിരിക്കും " അവന്‍ വീണ്ടും പറഞ്ഞു. അങ്ങനെ അവന്‍ നാലു പെഗ്ഗ് കൂടെ കഴിച്ചു. ( ഇനിയും ആയാല്‍ ഓവര്‍ ആകുമെന്ന് പറഞ്ഞു ഞാന്‍ പിന്തിരിപ്പിച്ചു). മറ്റുള്ളവര്‍ കാണ്കെ ഞാനും റാഷിദ്‌ ബഷീറും രണ്ടു പെഗ്ഗ് വീതം കഴിച്ചു ബാക്കിയുമെടുത്തു അവരവരുടെ മുറിയിലേക്ക് നീങ്ങി)

പിറ്റേന്ന് ഞങ്ങളെ കണ്ടമാത്രയില്‍ അഞ്ചു  പെഗ്ഗ് അടിച്ചിട്ടും സ്റ്റേബിളായി നിന്ന  തന്‍റെ വീരസാഹസികത വിവരിച്ചു. ഞങ്ങളോട് മാത്രമല്ല ഐ. ഐ. റ്റി - യിലെ എല്ലാവരോടും. ഞങ്ങളുടെ കള്ളി വെളിച്ചത്താവാതിരിക്കാന്‍ ഞങ്ങളും അതിനെ നിര്‍ബാധം പിന്താങ്ങി.  ( മിഥുന്‍ ജാക്ക് മാത്യൂ‌സ്സേ, അഞ്ചല്ല, അമ്പതു പെഗ്ഗ് കഴിച്ചാലും അന്ന് നീ ഫിറ്റാകില്ല !!)

7. മേജറും ലക്ഷ്മിയും

     എല്ലാവര്‍ഷവും കരസേനയില്‍ നിന്നും ചിലരെ പഠിക്കാനായി ഐ. ഐ. റ്റി - യില്‍ വിടാറുണ്ട്. അങ്ങനെ വന്നു എന്‍റെ ജൂനിയര്‍ ആയി ജോയിന്‍ ചെയ്ത ആളാണ് മേജര്‍ അരുണ്‍ ശേഖര്‍. താന്‍ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടിത്തിട്ടുണ്ടെന്നും കരസേനയിലെ രഹസ്യങ്ങള്‍ തനിക്കറിയാമെന്നും ഉള്ള രീതിയിലാണ്‌ പുള്ളിയുടെ പെരുമാറ്റം. പക്ഷേ ആദ്യ സെമെസ്റെര്‍ (semester) ക്ലാസ്സ്‌ അറ്റന്‍ഡ് ചെയ്തപ്പോള്‍ യുദ്ധം ചെയ്യുന്നതാണ്‌ ഇതിനെക്കാള്‍ ഭേദം എന്ന നിലയില്‍ പുള്ളി എത്തി. ഐ. ഐ. റ്റി  ക്ലാസ്സുകളിലെ പ്രഷര്‍ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്തപ്പോള്‍ പോലും തന്‍ അനുഭവിച്ചിട്ടില്ല എന്നാണ് പുള്ളിയുടെ വാദം.

           അദ്ദേഹവും ഞാനും കമ്പ്യൂട്ടര്‍ ലാബില്‍ നില്‍ക്കുമ്പോള്‍ ആണ് എം. എസ്സിന് (Master of Science) അന്നേരം ജോയിന്‍ ചെയ്ത ലക്ഷ്മിയുടെ വരവ് . കുശലാന്വേഷണങ്ങക്കിടെ  മേജര്‍ ഒരു ചോദ്യം ചോദിച്ചു - " എന്താണ് ഐ. ഐ. റ്റി - യില്‍  വരന്‍ കാര്യം"

( ഇവിടെ കുറച്ചു ഫ്ലാഷ് ബാക്ക് !!!

കഷ്ടപ്പെട്ട് പഠിച്ചു എന്ട്രന്‍സ് പാസ്സായി നാട്ടിലെ ഒരു പ്രമുഖന്‍റെ അടുത്ത് ഞാന്‍  ഐ. ഐ. റ്റി- മദ്രാസില്‍ ചേരാന്‍ പോകുന്ന കാര്യം അറിയിച്ചു, "എന്ത് ഐ. റ്റി. ഐ. യോ, അത് പഠിക്കാന്‍ എന്തിനാണ് മദ്രാസില്‍ പോകുന്നത്, കൊട്ടരക്കരയോ കൊല്ലത്തോ പോയാല്‍ പോരെ, എന്തിനാണ് കാശ് ചിലവാക്കി മദ്രാസില്‍ വരെ പോകുന്നത് "- മറുപടി കിട്ടി. അത് ഞാന്‍ സഹിക്കും, കാരണം നാട്ടിന്‍പുറം അല്ലേ......

              ഈ പാവപെട്ടവന്‍ വിദേശ പര്യടനം തുടങ്ങുന്നതിനു മുന്‍പ് സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തുന്നതിനായി (അറ്റെസ്റ്റേഷന്‍)  ഗവണ്മെന്റ്  സ്ഥാപനമായ തിരുവനന്തപുരം നോര്‍ക്ക -യില്‍ പോകേണ്ടതായി വന്നു. അന്ന് സര്‍ട്ടിഫിക്കറ്റ് കയ്യില്‍ പിടിച്ചു കൊണ്ട് അറ്റെസ്റ്റേഷന്‍ ഓഫീസറുടെ അടുത്തേക്ക് ചെന്നു, വലിയ ഗമയില്‍ തേച്ചു മിനിക്കിയ കുപ്പായവും സ്വര്‍ണ കണ്ണടയും വെച്ചുകൊണ്ടാണ് പുള്ളിയുടെ ഇരിപ്പ്. 'കണ്ടപാടെ എവിടെയാണ് പഠിച്ചത് '- എന്നായി പുള്ളിയുടെ  ചോദ്യം.  അറ്റെസ്റ്റേഷന്‍ ഓഫീസിറല്ലേ, ഐ. ഐ. റ്റി - യെ കുറിച്ച് നല്ല ബഹുമാനംയിരിക്കും, അത് തനിക്കും കിട്ടുമല്ലോ എന്ന ആത്മവിശ്വാസത്തില്‍ ധൈര്യമായിട്ടങ്ങു  കാച്ചി " ഐ. ഐ. റ്റി മദ്രാസില്‍ സര്‍", എന്തിനാണ് മദ്രാസില്‍ പോയത് തിരൂന്തോരത്തെ കോളേജില്‍ പഠിച്ചാല്‍ പോരാരുന്നോ (അവര്‍ക്ക് ഇപ്പോഴും  തിരുവനന്തപുരം  അല്ല തിരൂന്തോരമാണ്), കഷ്ടപ്പെട്ട് പഠിച്ചു ഓള്‍ ഇന്ത്യ ലെവലില്‍ തെരഞ്ഞെടുത്താണ് ഐ. ഐ. റ്റി - യില്‍ പഠിച്ചത്, അന്നേരമാണ് അയാളുടെ ഒരു തിരൂന്തോരത്തെ  പഠിത്തം..... )

ഇനി മേജരിലേക്കും  ലക്ഷ്മിയിലെക്കും വരാം. 

ലക്ഷ്മി വിനീതമായി പറഞ്ഞു " പഠിക്കാനാണ് സര്‍ "
ഉടനെ മേജര്‍ അടുത്ത ചോദ്യം " ഇത് കഴിഞ്ഞിട്ട് എന്താണ് ഉദ്ദേശം"
" മാര്യേജ് സര്‍ " - മേജര്‍‍ക്കിട്ടൊരു താങ്ങ് തങ്ങി എന്ന മട്ടില്‍ ലക്ഷ്മിയുടെ നില്പ് 
" അതിനിങ്ങു ഐ. ഐ. റ്റി  വരെ വരണമായിരുന്നോ , ഇപ്പോള്‍ ആലോചിച്ചാല്‍ നടക്കുമാരുന്നില്ലേ " - മേജര്‍  തിരിച്ചടിച്ചു. ഇപ്പോള്‍ മേജര്‍ ഒടുക്കത്തെ സ്കോര്‍ ആണ് സ്കോര്‍ ചെയ്തിരിക്കുന്നത്.  


                                   തുടരും .....(അടുത്ത ഞായറാഴ്ച (30/10/2010))

NB : ബ്ലോഗ്‌ ഇഷ്ടപെട്ടങ്കില്‍ സുഹൃത്തുക്കളുമായി ലിങ്ക് ഷെയര്‍ ചെയ്യാന്‍ മറക്കല്ലേ

വരാന്‍ പോകുന്ന സംഭവങ്ങള്‍

" മീനുക്കുട്ടിയും കുറെ മണ്ടത്തരങ്ങളും "
" കിരണ്‍ സി ജെ -യുടെ ലീലാവിലാസങ്ങള്‍ (സോറി !!! വിശേഷങ്ങള്‍) "
" ട്രെയിനില്‍ കണ്ട സുന്ദരി"
" അന്‍വറും പ്രമോജും പിന്നെ ഞാനും"
" അടൂര്‍ പ്രവീണും അജിത്തും പിന്നെ വിശേഷങ്ങളും"
" റസ്സലും മറഡോണയും "
 

 

Sunday, 17 October 2010

IIT incidents - part 1



ഇത് കുറെ ചെറിയ ചെറിയ ആകസ്മികവും അപ്രതിക്ഷിതവുമായ സംഭവങ്ങളാണ്. ഏതോ ഫുട്ബോള്‍ കളി കാണാനെന്ന ലാഖവത്തോടെ പോലെ ഐ. ഐ. റ്റി - യില്‍ എത്തപെട്ടു അവിടുത്തെ അത്ഭുതവും ബീഭത്സവും ആസ്വാദ്യകരവും അയ കാഴ്ചകള്‍ കണ്ട ഒരാളുടെ വിവരണങ്ങള്‍. ഇതിലെ കഥാപാത്രങ്ങള്‍ തികച്ചവും യാഥാര്ദ്യവും അവരെ ഐ. ഐ. റ്റി- യിലെ മതില്‍ കെട്ടിനകത്തു കാണാവുന്നതുമാണ് (ഒരു വിശാലമയ ക്യാമ്പസ്‌ ആണ് ഐ. ഐ. റ്റി മദ്രാസ്‌ എന്ന് ഈയുള്ളവന് അവിടെ പഠിച്ചത് കൊണ്ടറിയാം, ആ ഉറപില്ലാണ് യഥാര്‍ത്ഥ പേരുകള്‍ തന്നെ ഉപയോഗിക്കുന്നത്).

1. എക്സാം ഓര്‍മ്മകള്‍

                    എക്സാം എന്ന് കേള്‍കുമ്പോള്‍ തന്നെ ഓര്മ വരുനത്‌ മാതസ്  ഡിപ്പാര്ട്ട്മെന്റ് -ഇല്‍ ‍നടന്ന ആദ്യത്തെ പരിക്ഷയാണ്. (രണ്ടു മാസം കൂടുമ്പോള്‍ നടക്കുന്ന, ക്വിസ് എന്ന് ഓമനപേരിട്ടു വിളിക്കുന്ന ഈ പരിക്ഷയിലാണ് ഒരു വിഷയത്തിനു ലഭിക്കുന്ന മര്കിന്റെ 25 % ഇരിക്കുന്നത്). ഈ വിഷയം പഠിപ്പിക്കുന്ന മാഷിനെ  കുറിച്ചും പഠിപ്പിക്കുന്ന രീതിയെക്കുറിച്ചും ഒന്ന് പറഞ്ഞോട്ടെ. എന്റെ  ഡിപ്പാര്ട്ട്മെന്റ് -ഇല്‍ നിന്നും മാതസ്  ഡിപ്പാര്ട്ട്മെന്റ് -ലേക്ക് എത്തുമ്പോള്‍ തന്നെ മുന്‍വശത്തെ കസേരകള്‍ നിറഞ്ഞിരിക്കും. കിട്ടുന്ന സീറ്റ്‌ ഏറ്റവും പുറകുവശതാണ് . കുട്ടികളുടെ ശരിരത്തിന് മാത്രമല്ല കണ്ണിനും വ്യായാമം ആവിശ്യമാണ് എന്ന ബോദത്തില്‍, ചോക്ക് ഒരു അമുല്യ വസ്തുവാണ് എന്ന രീതിയില്‍ ഏറ്റവും ചെറിയ അക്ഷരത്തിലാണ്‌ വരക്കുന്നത് (സോറി, എഴുതുന്നത്‌). പറയുന്ന കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കാറില്ല , കാരണം, ആദ്യത്തെ കുറെ ദിവസങ്ങളില്‍ ശ്രമിച്ചു നോക്കി , പിന്നെ മനസ്സിലായി അത് നടക്കാന്‍ പോകുന്നില്ല, അതിനാല്‍ നിര്‍ത്തി. (അടുത്ത ജന്മത്തില്‍ യൂളെര്‍-ആയിട്ടോ ഫൊറിയര്‍ ‍-ആയിട്ടോ ജനിച്ചിട്ട്‌ വേണം  ആ പഠിപ്പിച്ചതൊക്കെ ഒന്ന് മനസ്സിലാക്കാന്‍).
സ്വന്തമായി പഠിച്ചു തന്നെ പരിക്ഷ എഴുതാന്‍ തീരുമാനിച്ചു (നിവൃത്തികേടു കൊണ്ടാണ്, ഡിഗ്രി വേണമെകില്‍ മാതസ്  എക്സാം പാസ്സാവണം). പക്ഷെ പരീക്ഷയുടെ ചോദ്യപേപ്പേര്‍ കിട്ടിയപ്പോള്‍ ആത്മവിശ്വാസം ഒക്കെ തകര്‍ന്നു , പക്ഷേ ധൈര്യം കൈവിടരുത്, ഒരാള്‍ക്ക് എക്സാം പാടാണെങ്കില്‍ എല്ലാവര്ക്കും പാടായിരിക്കും ( പത്താം ക്ലാസ്സിലെ പരിക്ഷക്ക് മുന്‍പ് തിവ്രപരിശീലിന ക്ലാസ്സില്‍ അഥ്യാപകര്‍ പറഞ്ഞതോര്‍ത്തു). അത് മനസ്സിലോര്ത്തുകൊണ്ടു ചുറ്റും നോക്കി. ഇല്ലാ! എന്റെ ധാരണ തെറ്റാണ്, ഇത് കഴിഞ്ഞിട്ട് ഏതോ മല മറിക്കാനുണ്ട്‌ എന്ന ആവേശത്തില്‍ എല്ലാവരും മറ്റുള്ളവര്‍ക്ക് കാണിച്ചു കൊടുക്കാതെ മറച്ചുപിടിച്ചു എഴുതുന്നു. ദൈവമേ! ഇനി എനിക്ക് കിട്ടിയ ചോദ്യപേപ്പര്‍ മാറിപ്പോയതകുമോ . അത് അവിടുത്തെ എക്സാം നടത്തിപ്പുകാരനെ വിളിച്ചു വേരിഫിഫൈ ചെയ്തു, ഇല്ലാ ചോദ്യപേപ്പര്‍ ഇതുതന്നെ.
       ചോദ്യപേപ്പര്‍ കണ്ടപ്പോള്‍ എനിക്ക് തോന്നിയത് ഇതൊക്കെ പഠിപ്പിച്ചോ എന്നാണ്. എന്തായാലും ഇനി എന്തെങ്കിലും എഴുതുക തന്നെ. എന്തൊക്കെയോ എഴുതി. എക്സാം കഴിഞ്ഞപ്പോള്‍ വെളിയില്‍ വിഗദ്ധമായ ചര്‍ച്ചകള്‍, എല്ലാത്തില്‍ നിന്നും ഒഴിഞ്ഞു മാറി അടുത്ത ക്ലാസ്സിലേക്ക് നീങ്ങി. എന്റെ നിരാശ ഇനി നെഗറ്റിവ് മാര്‍ക്ക്‌ ഉണ്ടെങ്കില്‍ പുജ്യത്തിനും താഴെ ആകുമല്ലോ എന്നാണ് .

  താന്‍ വലിയ കൃത്യനിഷ്ഠഉള്ള ആളാണ് എന്ന് കാണിക്കതക്ക വണ്ണം അടുത്ത ദിവസം തന്നെ ഉത്തരകടലാസ് എത്തി. ആശ്വാസം! നെഗറ്റിവ് മാര്‍ക്ക് ഇല്ലാ. പുജ്യത്തിനു താഴെ പോകില്ലല്ലോ. എന്റെ പേര് വരുന്നതും കത്ത് ദൈവവിളിയോടെ (ഇപ്പോഴാണ്‌ ദൈവത്തിനെ കൂടുതല്‍ ആവിശ്യം ) മറ്റുള്ളവരുടെ  ഉത്തരകടലസില്‍  ഒന്നും കണ്ണോടിക്കതെ ഇരിന്നു. അവസാനം എന്റെ ഊഴം എത്തി , രക്ഷപെട്ടു !, ഇരുപതില്‍ ആറു മാര്ക്കുണ്ട്, പുജ്യം ആയില്ലല്ലോ , (ദൈവം കാത്തു , ഇനി അമ്പലത്തില്‍ പോയിട്ട് ഒരു കാണിക്ക നിക്ഷേപിക്കണം).

ഇനി എന്റെ കണ്ണുകള്‍ കൂട്ടുകാരുടെ ഉത്തരകടലാസ്സിലേക്ക്  തിരിഞ്ഞു. ഇപ്പോള്‍ ഞാന്‍ ശരിക്കും  കണ്ണുതള്ളി, അര, ഒന്ന്, ഒന്നര, രണ്ടു..  എന്റമ്മോ ! അവിശ്വസനീയം, കണ്ണുകള്‍ കൂടുതല്‍  ദൂരങ്ങളിലേക്ക് നീങ്ങി,  എല്ലാം അത് തന്നെ, പിന്നെ മനസ്സിലായി , ഇരുപതില്‍ നാലു മാര്‍ക്ക്‌ ഒരു സംഭവമാണ് , ഐ. ഐ. റ്റി - യിലെ
കണക്കു മാഷിന് ഇടാന്‍ പറ്റുന്ന മാക്സിമം മാര്‍ക്കും എനിക്ക് കിട്ടാന്‍ പോകുന്ന മാര്‍കിനും.

2. ഒരു കൊച്ചു ഭൂമികുലുക്കം

ഈയുള്ളവന്‍ ഒരു സിവില്‍ എന്‍ജിനിയര്‍ ആയതു കൊണ്ട് ഭൂകമ്പവും, അതിന്റെ ഉത്ഭവവും , അതിനെ പ്രെതിരോധിക്കാന്‍
എങ്ങനെ കെട്ടിടങ്ങളും പാലങ്ങളും നിര്‍മിക്കാം എന്നുള്ളതും പഠിക്കാനുണ്ട് (പല വിഷയങ്ങളില്‍ ഒന്ന് മാത്രം ).

        ഒരു നാള്‍ ക്ലാസ്സ്‌ കഴിഞ്ഞു  ഐ. ഐ. റ്റി - യിലെ ഹോസ്റ്റലില്‍ (ഞാന്‍ താമസിച്ചത് സിന്ധു എന്ന് പേരായ ഒരു ആറുനില ഹോസ്റ്റലിലാണ്, വലിയ റിഡിംഗ് റൂമും ടി. വി. റൂമും ഉള്ള വിശാലമായ ഹോസ്റ്റല്‍ ) ചടഞ്ഞുകൂടി ഇരിക്കുമ്പോള്‍ ആണ് താഴത്തെ നിലയിലുള്ള രാമാനന്ദന്‍ (ഞങ്ങള്‍ രണ്ടു പേരും രണ്ടു ഡിപ്പാര്ട്ട്മെന്റ് ആണെങ്കിലും ഭൂകമ്പത്തെ കുറിച്ചുള്ള വിഷയം സെയിം ആണ് ) മുറിയിലേക്കു കടന്നു വന്നത്, അവന്‍ ഒരു വിഷയം സീരിയസ് ആയി അവതരിപ്പിച്ചു. നമുക്ക് പഠിക്കാന്‍ കഴിയാത്തത് ഈ കുടൂസുമുറിയില്‍ ഒറ്റയ്ക്ക് പഠിക്കുന്നത് കൊണ്ടാണ്. നമുക്ക് റിഡിംഗ് റൂമില്‍ പോയിരുന്നു വിശാലമായി ചിന്തിക്കുകയും പഠിക്കുകയും ചെയ്യാം (ഞാനും ചിന്തിച്ചു, ശരിയാണ് !!!  അറിവ് അനന്തമാണ്‌ , വിശാലമയ ചിന്തകളെ  എന്റെ കൊച്ചു മുറിയില്‍ ഒതുക്കി ഇടരുതല്ലോ). ചലോ റിഡിംഗ് റൂം.

     അങ്ങനെ റിഡിംഗ് റൂമില്‍ പഠനം തുടങ്ങി. (റിഡിംഗ് റൂം എന്ന് കേട്ട് അവിടെ കുറെ വിദ്യാര്‍ഥികള്‍ കൂട്ടം കൂടി ഇരുന്നു പഠിക്കുന്ന സ്ഥലം എന്ന് തെറ്റി ധരിക്കരുത്, അത് മിക്കവാറും ഒഴിഞ്ഞു കിടക്കുവാരിക്കും, അതാണ് ഐ. ഐ. റ്റി റിഡിംഗ് റൂം). ഭൂകമ്പത്തെ കുറിച്ചായിരുന്നു പഠനം, വിശദമായി ചര്‍ച്ച ചെയ്താണ് പഠനം). പഠിക്കുന്നതിനിടയില്‍ രാമാനന്ദന്‍ ഒരു സംശയം ഉന്നയിച്ചു, " എടാ നീ ഒരു പ്രകമ്പന ശബ്ദം കേള്ക്കുന്നുണ്ടോ? ". ഞാന്‍ ചെവി വട്ടം പിടിച്ചു, ശരിയാണ് ഒരു ചെറിയ മൂളല്‍, " എടാ ഇതു ഭൂമി കുലുക്കത്തിന്റെ ലക്ഷണമാ, ഓടിക്കോ "- അവന്‍ പറഞ്ഞു. പുസ്തകവും ലാപ്‌ ടോപും എല്ലാം അവിടെ കളഞ്ഞിട്ടു റിഡിംഗ് റൂമിന്റെ വെളിയിലേക്ക് ഓടി. (റിഡിംഗ് റൂം അഞ്ചാമത്തെ നിലയിലാണ്).  റിഡിംഗ് റൂമിന് വെളിയില്‍ എല്ലാ മുറികളും അടച്ചിട്ടിരിക്കുന്നു. ഇതു ഭയത്തെ ഒന്ന് കൂടി ത്വരിതപെടുത്തി. " ലിഫ്റ്റ്‌ - ലേക്ക് ഓടിക്കോ" - അവന്‍ അലറി. അന്നേരം ആണ് അന്ന് ക്ലാസ്സില്‍ പഠിപ്പിച്ച ഭൂകമ്പത്തെ കുറിച്ചുള്ള പ്രധാന കാര്യം ഓര്‍ത്തത്‌. ഭൂകമ്പം ഉള്ളപ്പോള്‍ ഒരിക്കലും ലിഫ്റ്റ്‌ -ഇല്‍ കയറിക്കൂടാ , സ്റൈര്‍ - കേസ് മാത്രമേ ഉപയോഗിക്കാവു  (കാര്യങ്ങള്‍ കൃത്യ സമയത്തിന് ഓര്‍മിച്ചിതിനു  ദൈവത്തിനു നന്ദി ). അത് അവനെ ബോധ്യപെടുത്തികൊണ്ട്  സ്റൈര്‍ - കേസ് വഴി താഴേക്ക് കുതിച്ചു. ലിഫ്റ്റ്‌ എത്തുന്നതിനെക്കാള്‍ വേഗത്തില്‍ ഞങ്ങള്‍ താഴെഎത്തി . ഹോസ്റ്റല്‍-ഇന്റെ വെളിയിലേക്ക് കുതിച്ചു.

      ഭൂമി കുലുക്കം പോയിട്ട് ഒരു ചെറിയ മൂളി കാറ്റ് പോലും ഇല്ലാ. ഹോസ്റ്റല്‍-ഇന് മുന്നില്‍ പാര്‍ക്ക്‌ ചെയ്ത സൈക്ലുകളെല്ലാം എല്ലാം വടി പോലെ തന്നെ നില്കുന്നു.....

  ഇനി സംശയ നിവാരണത്തിനായി പിറ്റേന്ന് എല്ലാ പത്രങ്ങളും അരിച്ചു പൊറുക്കി, ഒരു ചെറിയ ഭൂമി കുലുക്കം എങ്കിലും മദ്രാസില്‍ ഉണ്ടായോ എന്നറിയണം, ചെറുതല്ല ഒരു വലുത് തന്നെ ഉണ്ടായി, പക്ഷേ അങ്ങ് ജപ്പാന്‍-ഇല്‍ ആണെന്ന് മാത്രം. അതോടെ എന്റെ വിശാലമായ ചിന്തകള്‍ തത്കാലം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. ഭൂകമ്പത്തെ കുറിച്ചുള്ള പേടി കാരണം ഒരാഴ്ച ഉറങ്ങാനും സാധിച്ചില്ല

3. അരുണ്‍ ലാലും കുറെ ആരാധികമാരും

ഈ സംഭവത്തിലെ നായകന്‍ അരുണ്‍ ലാല്‍ എനിക്ക് ചെറുപ്പത്തില്‍ തന്നെ അറിയാവുന്നതാണ്, ഒരു നല്ല സുഹൃത്തുമാണ്. പക്ഷെ എന്റെ ജൂനിയര്‍ ആയിട്ടാണ് ഐ. ഐ. റ്റി - യില്‍ ജോയിന്‍ ചെയ്തത്. പുള്ളി പ്രോഗ്രാമില്‍ അല്പം വിഗദ്ധനും ഈയുള്ളവന്‍ അതില്‍ വളരെ മോശവും ആണ്. അതിനാല്‍ അവന്റെ കൂടായിരുന്നു മാത്- ലാബ്‌ (MATLAB, ഒരു പ്രോഗ്രാമിംഗ് ലാംഗ്വേജ് ആണ്, ഇത് പഠിച്ചിട്ടു വേണം എന്റെ പ്രൊജക്റ്റ്‌ ഒന്ന് ഉഷാറായി ചെയ്തിട്ട് ഗൈഡ്-ന്റെ മുമ്പില്‍ ഒന്ന് തലയുയര്‍ത്താന്‍, കുറെ നാളായി ഗൈഡ്ഇനെ കണ്ടിട്ട്, ഇനി കാണുമ്പോള്‍ വഴക്ക് കേള്കണ്ടേങ്കില്‍ കുറെ റിസള്‍ട്ട്‌ വേണം, ഇവന്‍ എത്തിയത് ഒരു ആശ്വാസം ആയി ), അതിനാല്‍ മാത്- ലാബ്‌ എന്ന വിഷയത്തിന്റെ  ക്ലാസ്സില്‍ ചുമ്മാ കയറാന്‍ തന്നെ തിരുമാനിച്ചു.
സാധാരണ കമ്പ്യൂട്ടര്‍ ലഭി-ഇല്‍ ഒരു കമ്പ്യൂട്ടര്‍ രണ്ടു പേര്‍ക്കാണ് അലോട്ട് ചെയ്യുന്നത്. അരുണ്‍ ലാല്‍ ആദ്യമേ കമ്പ്യൂട്ടര്‍ ലാബിലേക്ക് പോയതിനാല്‍ ഒരു രണ്ടു മിനിട്ട് വൈകിയാണ് ഞാന്‍ ലാബിലേക്ക് ചെന്നത്.
ചക്കരകൂട്ടത്തില്‍ ഈച്ച പൊതിയും പോലെ അരുണിന് ചുറ്റും ചില പെണ്‍പിള്ളേര്‍. (ദൈവമേ! അവന്‍ ഇനി പുതിയ വല്ല കണ്ടു പിഠിത്തം നടത്യോ കമ്പ്യൂട്ടറില്‍ , ഇനി പ്രോഗ്രാം ഒന്നും എഴുതാതെ തന്നെ ഉത്തരം കിട്ടുമോ). ഞാന്‍ അങ്ങോട്റെക്ക്ക് കടന്നു. " എങ്ങോട്ടാണ്? "- ഒരു പെണ്‍കുട്ടി എന്നെ കണ്ട മാത്രയില്‍ കണ്ണുരുട്ടി ( അവളുടെ കണ്ണുരുട്ടു കണ്ടാല്‍ ഞാന്‍ എന്തോ ചെയ്തത് പോലെ,  ആറാം തമ്പുരാനിലെ മഞ്ചുവാര്യരെ പോലെ ഉണ്ട കണ്ണാന് പക്ഷെ മുഖഭാവം കണ്ടാല്‍ മണിച്ചിത്രത്താഴിലെ  നാഗവല്ലിയെ പോലെ ആണ്). " അല്ലാ , ഞാന്‍ ഇവന്റെ കൂടെയിരുന്നു മാത്- ലാബ് പഠിക്കാന്‍" - ഞാന്‍ വിനീതമായി പറഞ്ഞു. " നേരത്തെ ബുക്ക്‌ ചെയ്തിട്ടില്ലല്ലോ, ഈ ആഴ്ച ഞാന്‍ ബുക്ക്‌ ചെയ്തേക്കുവാണ്" - അവള്‍ പറഞ്ഞു. ( സിനിമ ടിക്കറ്റ്‌ - ഒക്കെ നേരത്തെ ബുക്ക്‌ ചെയ്തതായി കേട്ടിട്ടുണ്ട്, ഇത് എന്താണാവോ പുതിയ ബുക്കിംഗ്). ഉടനെ വന്നു അടുത്ത പെണ്‍ കുട്ടിയുടെ ശബ്ദം " അടുത്ത ആഴ്ചത്തേക്ക് ഞാനും" . പിന്നെയും വന്നു പല ബൂക്കിങ്ങുകള്‍. ഈ ബുക്കിംഗ് എല്ലാം കഴിഞ്ഞപ്പോഴതേക്ക്  ആര് മാസം നീണ്ടു നിന്ന മാത്- ലാബ് ക്ലാസും കഴിഞ്ഞു. എനിക്ക് മാത്- ലാബ് അറിയിലല്ലോ എന്ന നിരാശയോടെ അവന്റെ ഭാഗ്യത്തെ കുറിച്ചോര്‍ത്തു കണ്ണ് മിഴിക്കാനെ എന്നെ കൊണ്ട് സാധിച്ചുള്ളൂ

                                                                            തുടരും .....(അടുത്ത ഞായറാഴ്ച (24/10/2010))

Friday, 15 October 2010

oru heroyude piraviyum visheshavum

ഇത് ഒരു നുണ കഥയാണ് . പൊടിപ്പും തൊങ്ങലും വച്ചുള്ള ചെറിയ ചെറിയ സംഭവങ്ങള്‍. ഇതിലെ കഥാപാത്രങ്ങള്‍ ജീവിചിരുക്കുന്നവരുംയിട്ടു ചില സാമ്യങ്ങള്‍ കണ്ടെത്താം. പക്ഷെ ഇതില്‍ പറയുന്നതിന്റെ വിപരീത ദിശയില്‍ ആണ് നിങ്ങള്‍ ചിന്തിക്കേണ്ടത്.

എല്ലാവരും നേരത്തെ പഠിച്ചിരുന്ന വിദ്യാലയത്തില്‍ ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികളോട് (പ്രത്യേകിച്ചും പെണ്‍കുട്ടികള്‍ ആണെങ്കില്‍), തന്‍റെ ജൂനിയര്‍ ആയിരുന്നതും ഇപ്പോള്‍ അവിടെ പഠിക്കുന്നതുമായ  (ഇതിന്‍റെ പ്രദാന ഉദ്ദേശം നിന്നെ നിരിക്ഷിക്കനായി  നമുക്ക്  അവിടെ ആള്‍ക്കാര്‍ ഉണ്ട് എന്ന് അറിയിക്കാനാണ്) സുഹൃത്തുക്കളെകുറിച്ച് അന്വേഷിക്കുക പതിവുണ്ട് . അത്തരത്തിലാണ് ഇപ്പോള്‍ ഫൈനല്‍ ഇയര്‍ പഠിക്കുന്ന നികിലിനെ അറിയുമോ എന്ന് ചോദിച്ചത് , ആ ബാച്ചില്‍ പഠിക്കുന്ന ഒരു പത്തിരുപതു പേരെ അറിയാമെങ്കിലും എന്ത് കൊണ്ടോ നികിലിന്റെ  പേരാണ് ആദ്യം ഓര്‍മ്മ വന്നത് , പറഞ്ഞ മാത്രയില്‍ അപ്രതിക്ഷിതമായി (അറിയാന്‍ സാദ്യത ഇല്ല എന്നാ ആത്മവിശ്വാസത്തിലാണ് ചോദിക്കുനത് ) സിവില്‍ എങ്ങിനീരിങ്ങില്‍ പഠിക്കുന്ന നികിലല്ലേ, ആ ചേട്ടനെ (ബഹുമാനത്തോടെ  കൂടി ഉള്ള ആ വിളി ഒട്ടും സഹിക്കുന്നതായിരുന്നില്ല  എന്ന് ആദ്യമ പറയട്ടെ ) അറിയാത്തവരുണ്ടോ, ഇത്രയും അറിയപ്പെടാന്‍  കാരണമെന്ത് എന്നന്വേഷിച്ചു. വല്ല കുപ്രസിദ്ധിയും ആണെങ്കില്‍ ആ കഥ കളും അറിയാമല്ലോ. പക്ഷെ ഉത്തരം വന്നപ്പോള്‍ കണ്ണ് തള്ളിയത് ഞാനാണ്‌.


ആദ്യം പഠന കാര്യം തന്നെ ആകാം, പലരും അപേക്ഷിച്ച ജര്‍മന്‍ ഇന്റെര്‍ന്ഷിപ്പിനു   സിവിലില്‍ നിന്നും തിരഞ്ഞെടുക്കപെട്ടത്‌ നാലു പേര്‍, ആ നാലുപേരില്‍ രണ്ടാള്‍ക്ക്‌ മാത്രം ദിപ്പര്‍ത്മെന്റ്റ്  സെമിനാര്‍ ഹാളില്‍ (ബി.ടെക്, എം.ടെക്, എം. യെസസ്, പി എച്ച് ഡി അദ്യപകരുടെയും  വിദ്യര്ധികളുടെയും സന്നിദ്യത്തില്‍ ) പ്രസന്റേഷന്‍  ചെയ്യാന്‍ ഭാഗ്യം. (ഇന്റെര്നിന്റെ വര്‍ക്ക്‌ കണ്ടിട്ട് ഇത്ര കുറഞ്ഞ പ്രായത്തില്‍ ഇത്ര  കടു കട്ടി കാര്യങ്ങള്‍ ചെയ്തത്  കണ്ടിട്ട് മറ്റുള്ള ഉഴപ്പാന്‍ മാരെ ഒന്ന് ഇന്സ്പിരെ ചെയ്യിക്കാന്‍ വേണ്ടി പ്രോഫെസ്സോര്മാര്‍ നിര്‍ബണ്ടിച്ചതാണെന്ന് ഒരു പരസ്യമായ രഹസ്യം). അതിനു ശേഷം പല എം.ടെക്, എം. യെസസ്, പി എച്ച് ഡി
കാര്‍ രഹസ്യമായി സംശയ നിവാരണത്തിനായി ചെല്ലുന്നുന്ടെന്നാണ്  കേള്‍വി (ദൈവമേ ! രാമാനുജന്‍ മാറി നില്‍ക്കുമോ !). ഇതില്‍ കൂടുതല്‍ പഠനത്തെ കുറിച്ച് എന്ത് പറയണം.

അടുത്തതായി കായിക രംഗത്തേക്ക് വരാം. ഒന്നുമല്ലാതിരുന്ന  ഗോദാവരി  ഫുട്ബോള്‍ ടീമിനെ ഒറ്റയ്ക്ക് കളിച്ചും  മറ്റുള്ളവരെ കളി പഠിപ്പിച്ചു ഇന്‍സ്റ്റിറ്റ്യൂട്ട് സെക്കന്റ്‌ ടീം ആയിത്തു വളര്‍ത്തി. ഗോദാവരിയിലെ ഐ. എം . വിജയന്‍ (പക്ഷെ വെളുത്ത മുത്താണ്, ആള്‍കാര്‍ കറുത്ത മുത്താണ് എന്ന് തെറ്റിധരിക്കല്ലേ ) എന്നാണ് ഇപ്പോള്‍ അറിയുന്നത്, ശരിയാണ്, ഒന്നുമാല്ല്തിരുന്ന ഫുട്ബോള്‍ ടീം ഇനെ ഒരു സംഭവം അക്കിയില്ലെ (അതെ ! അര്‍ജെന്റിനക്ക്ക്  മറഡോണ പോലെ, ബ്രസീലിനു പെലെ പോലെ, ഗോദാവരിക്കും കിട്ടി ഒരാള്‍). അതല്ലാതെ ഇന്‍സ്റ്റിറ്റ്യൂട്ട് സ്വിമ്മിംഗ് ടീമിന്റ്റ് കൂടെ സബ് ആയിട്ടു പോയിട്ട് നവീന്‍ തോമസ്‌ ഇനെ പോലെ മെടല്‍ മുറിയില്‍ പ്രേടര്ഷിപിചില്ലല്ലോ (താന്‍ സബ് അല്ലെന്നും, വാട്ടര്‍  പോളോയുടെ ഫൈനലില്‍ കളത്തില്‍ ഇറങ്ങി എന്നും ആണ് നവീന്‍ പറയുന്നത്, പക്ഷെ ടീമില്‍ ഉള്ളവര്‍ അല്ലാതെ മറ്റാരും അവിടെ ഇല്ലാത്തതു കൊണ്ട് നമുക്ക് അത് അപ്പടി വിശ്വസിക്കാന്‍ പറ്റില്ലല്ലോ ).അതുവരെ വേള്‍ഡ് കപ്പ്‌ ഫുട്ബോള്‍ കണ്ടിട് സ്പയിനിന്റെ  ഫബിഒ യുടെ ഫാന്‍ ആയിരുന്ന യഹിയ ഹംസ നികിലിന്റെ  കളി കണ്ടിട്ട്  നികിലിന്റെ പോസ്റ്റര്‍  ആയി ഇപ്പോള്‍ മുറിയുടെ ചുമരുകളില്‍ ഒട്ടിക്കുന്നതു.


ഇനി ഉഴം സംഗീതത്തിന്റെത് ആണ്, വെസ്റ്റേണ്‍ മ്യൂസിക്‌ മാത്രം അറിയാവുന്ന ഐസക്‌-ഇനിയും ഗിറ്റാര്‍ കണ്ടിട്ടുള്ള അശ്വിന്‍-എയും കൂട്ട് പിടിച്ചു കേരള കല സമിതിക്ക് ഒരു ഗാനമേള തന്നെ നടത്തി കക്ഷി (സ്വാതി തിരുന്നാള്‍ മഹാരാജാവിനു വയലിന്‍ മാത്രമേ വെസ്റ്റേണ്‍ മ്യൂസിക്‌ ഇല നിന്നും ശാസ്ത്രിയ സംഗീതത്തിലേക്ക് കൊണ്ട് വരന്‍ സാധിച്ചുള്ളൂ) പക്ഷെ കക്ഷി  drum-സും ഗിറ്റാര്‍ഉം എല്ലാം മലയാള  സംഗീതത്തിനു സമര്പിചിരിക്കുന്നു. മാത്രമോ കേരളിയ വാദ്യമായ മൃദംഗം വെസ്റ്റേണ്‍ മ്യുസികിനും ചേരും എന്ന് തെളിയിച്ചിരിക്കുന്നു.

അടുത്ത ഉഴം സഹായ മനസ്കതയുടെതാണ് . ഐ ഐ റ്റി യിലെ ഒരു അഭിവാഗ്യ കടകമാണ് അസ്സയിന്മേന്റ്റ് സാധാരണയായി ഒരാള്‍ ചെയ്തു കഴിഞ്ഞാല്‍ അത് മറ്റുള്ളവര്‍ക്ക് കൊടുക്കാറില്ല. പക്ഷെ നമ്മുടെ നായകന്റെ അസ്സിന്മേന്റ്റ് ഇന്റെ സഹായത്താലാണ് റാഷിദ്‌ ബഷീര്‍ ഉം കിരണ്‍ മാടനും സമയത്ത് അസ്സയിന്മേന്റ്റ് വെക്കുന്നത് (ഈ പരോപകാര സ്മരണ രാഷ്ട്രിയക്കാര്‍ അറിയണ്ട, അല്ലെങ്കില്‍ ഭാവി ഭാരതത്തിനു ഒരു സിവില്‍ എന്ജിനീയരെ  നഷ്ട പെടും )


ഇനി കടന്നു വരുന്നത് സങ്കടന മികവിന്റെ കാര്യം. സാരംഗിന്റെ തലതൊട്ടപ്പനായ  യഹിയ ഹംസ പഠിത്തം ലേശം ഉഴാപ്പിയിട്ടാണ് സാരംഗിന്റെ  കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്‌. എന്നാല്‍ നികില്‍ ആകട്ടെ ഈ മുകളില്‍ പറഞ്ഞ കാര്യങ്ങളുടെ കൂടെ തന്നെയാണ് സാരംഗിന്റെ  കോര്‍ പദവി മനോഹരമാക്കുന്നത്.

   ഇനി എടുത്തു പറയേണ്ട മറ്റൌരു കാര്യമാണ് ഡി. ബി (ദാച്ചുസ് ബാങ്ക്) അടുത്ത വര്‍ഷത്തേക്കുള്ള ഇന്റെര്ന്‍  ശരിയായ കാര്യം. പരിക്ഷയുടെ തലേന്ന് മാത്രം പുസ്തകം തുറക്കുന്ന യഹിയ ഹംസ ഡി. ബി ഇന്റെര്ന്‍ വരുന്നത് കണ്ടു ഒരാഴ്ച മുമ്പേ പഠിത്തം തുടങ്ങി. ഐ. ഐ. എം -ഇല്‍ ഇന്റെര്നിനു പോയപ്പോള്‍ അവിടുത്തെ മാനേജ്‌മന്റ്‌ വിദ്യകള്‍ ഒളിച്ചു നിന്ന് കണ്ടു മനസ്സിലാക്കി ഞാനും പഠിച്ചു എന്ന ഗര്‍വോടെ (കല്യാണ സൌകന്തീകതില ഭിമനെ പോലെ ) റാഷിദ്‌ ബഷീര്‍-ഉം തുടങ്ങി ഒരാഴ്ച മുമ്പേ നൈറ്റ്‌ ഔട്ട്‌ പഠിത്തം. സി. ജി. പി. യ -യിലല്ല കാര്യം ലോജിക്കിലും കൊണ്സിപ്ടിലും ആണ് കാര്യം എന്ന് പറഞ്ഞുകൊണ്ട് നവീന്‍ തോമസും തുടങ്ങി രണ്ടു ദിവസം മുമ്പേ പഠനം. ഇന്റെര്ന്‍ എക്സാമിന്  അഞ്ചു ബുക്ക്‌ പഠിച്ചതിനു ശേഷം ഇന്റെര്‍നെറ്റിലെ കാടു കട്ടി ചോദ്യ പപ്പേര്‍ സോള്‍വ്‌ ചെയ്തതിനു ശേഷം കണ്ണാടിയില്‍ നോക്കി ഇന്റര്‍വ്യൂ-നും പ്രേപരെ ചെയ്യാന്‍ തുടങ്ങി രാവള്ളി ടാറ്റ. പക്ഷെ ത്രീ ഇദ്ദിഒട്- ലെ നായകനെ പോലെ ( ഇനി രാജ്കുമാര്‍ ഹിരാനി നികിലിനെ മനസ്സില്‍ ഓര്‍ത്തു കൊണ്ടാണോ അമീര്‍ ഖാനെ നായകനായി രൂപപെടുതിയത് എന്നര് കണ്ടു ), പന്ത്രണ്ടു മണിക്കത്തെ എക്സാമിന് പതിനൊന്നര വരെ ഉറങ്ങിയതിനു ശേഷം (കിരണ്‍ മദന്‍ രാവിലെ അഞ്ചു മണിക്ക് തന്നെ അമ്പലത്തില്‍ പോയി പ്രാര്‍ത്ഥന തുടങ്ങിയിരുന്നു , മിഥുന്‍ ജാക്കും പോയി പള്ളിയില്‍ നേര്ച്ച നേരാന്‍, അശ്വിന്‍ തോമസ്‌ അച്ഛനെയും അമ്മെയയും തലേന്ന് തന്നെ തനിക്കു വേണ്ടി പ്രാര്‍ത്ഥിക്കാന്‍ വേളംകന്നി പള്ളിയിലേക്ക് അയച്ചു  ) ഗുരുനാധിലെ  ഉണക്ക പപ്സും കഴിച്ചു കൊണ്ടി പോയി എക്സാമും ഇന്റര്‍വ്യൂ ഉം പാസ്സായി ഇന്റെര്ന്‍ ശരിയായി വന്നിരിക്കുന്നു


    ഇപ്പോള്‍ തന്നെ നമ്മുടെ ഹീറോ ക്ക് ആരാധികമാര്‍ യേറയുണ്ടയിരിക്കുമെന്നു ഊഹിക്കാമല്ലോ. ഈ ആരാധികമാരുടെ ശല്യം കാരണം കക്ഷി ഫേസ് ബുക്ക്‌ ഇല അപ്‌ലോഡ്‌ ചെയ്യുന്ന ഫോട്ടോ ഒക്കെ ആര്‍ക്കും കമന്റ്‌ എഴിതികൂടതക്ക വണ്ണം ലോക്ക് ചെയ്തിരിക്കുവന് (ശരിയാണ് , ഞാന്‍ കയറി നോക്കി )

    ഇതിനെല്ലാം പുറമേ താഴ്മ തന്‍ അഭ്യുന്നതി എന്നാ സോഭവവും

    ദൈവമേ ! ഇവന്‍ എന്റെ കൂടെ പഠിക്കാതിരുന്നത്  നന്നായി. അല്ലെങ്കില്‍ ഇവന്റെ ഹീറോ-യിസത്തിനു മുന്നില്‍ ഞാന്‍ നിഷ്പ്രഫം.  .


പണ്ട് മാമാങ്കത്തിലെ വീരകഥകള്‍ പാടി നടക്കുന്ന പാണന് ഇപ്പോള്‍ ജീവിച്ചിരുന്നെങ്കില്‍ ഒരു പുതിയ നായകനെ കിട്ടുമായിരുന്നു.
പാണന്‍ പാടി നടക്കാന്‍ സാദ്യത ഉള്ള ഒരു ഗാനമിതാ, " പുത്തൂരം വീട്ടിലെ , തച്ചോളി പാട്ടിലെ ... " എന്ന ഗാനശകലം മനസ്സില്‍ ഓര്‍ത്തു കൊണ്ട് വേണം ഇത് വായിക്കാന്‍.

" തിരുവതാംകൂറില്‍ നിന്ന് വന്നൊരു
നികിലെന്നു പേരായ വീരനുണ്ടേ
എണ്ണ തേച്ചു മിനിക്കിയൊരു
വടിവൊത്ത ശരിരവും അവനുണ്ടേ !
ഭുമിയെ വെല്ലുന്നൊരു താഴ്മ
അവന്റെ കൂടെയുണ്ടെ !
രാമാനുജനെ വെല്ലുന്നൊരു
ബുദ്ധിയും കുഷഗ്രവും കൂടെയുണ്ടെ
മരടോന്നയെ വെല്ലുന്നൊരു
കാല്‍പന്തു വേഗവും അവനുമുണ്ടേ
സ്വാതി തിരുന്നളിനും വഴങ്ങതൊരു
രാഗതാളങ്ങള്‍ മനസ്സിലുണ്ടേ
........................................."


ഇനി പ്രെതിക്ഷിക്കുക്ക

" റാഷിദ്‌ ബഷീറും ഐ. ഐ. എം ഉം "

" നവീന്‍ തോമസിന്റെ ആശകള്‍ "

" മിഥുന്‍ ജാക്കിന്റെ ഒളിച്ചുകളികള്‍ എങ്ങോട്ട് "