ആദ്യമായി ബ്ലോഗ് വായിക്കുന്നവര്‍ ദയവായി IIT Incidents - Part 1 ,IIT incidents part 2, IIT incidents part 3,IIT incidents part 4,IIT incidents part 5,IIT incidents part 6 എന്നിവ വായിച്ചതിനു ശേഷം ഇത് വായിക്കുക. അന്നേരം കൂടുതല്‍ ആസ്വാദ്യകരമാകും.
നന്ദി !!!!
ഇത് കുറെ ചെറിയ ചെറിയ ആകസ്മികവും അപ്രതീക്ഷിതവുമായ സംഭവങ്ങളാണ്. ഏതോ ഫുട്ബോള്‍ കളി കാണാനെന്ന ലാഖവത്തോടെ പോലെ ഐ. ഐ. റ്റി - യില്‍ എത്തപെട്ടു അവിടുത്തെ അത്ഭുതവും ബീഭത്സവും ആസ്വാദ്യകരവും അയ കാഴ്ചകള്‍ കണ്ട ഒരാളുടെ വിവരണങ്ങള്‍.
20. ഒരു പഞ്ചനക്ഷത്ര ഹോട്ടല്‍ വിശേഷം.
ഒരുനാള്‍ ക്ലാസ്സു കഴിഞ്ഞു മടങ്ങിയെത്തിയപ്പോള്‍ നേരെ പോയത് അന്‍വറിന്‍റെ മുറിയിലേക്കാണ്. ഇന്റര്‍നെറ്റില്‍ എന്തോ പരതുകയാണ് കക്ഷി. എന്നെ കണ്ടപാടെ "നീ പ്രിപ്പയര്‍ ചെയ്തോ? " എന്നായി ചോദ്യം. പ്ലേസ്മെന്റും (placement) കഴിഞ്ഞു, ക്ലാസും തീരാറായി, ഇനി എന്ത് പ്രിപ്പയര്‍ ചെയ്യാനാ
"എന്തിന് ?" - ഞാന്‍ ചോദിച്ചു.
"എടാ! ഇന്ന് വൈകിട്ട് GRTഎന്ന പഞ്ചനക്ഷത്ര ഹോട്ടലില്‍ ട്രീറ്റിന് പോകുന്നത് നീ മറന്നോ ?' - അന്‍വര്‍ ചോദിച്ചു.
ശരിയാണ് !! എല്ലാവര്ക്കും ജോലി കിട്ടിയത് ആഘോഷിക്കാനായി ട്രീറ്റിന് പോകാന്‍ നേരത്തെ തീരുമാനമെടുത്തിരുന്നു. ഇരുപതു പേര്‍ക്കായി ബുഫെ പറഞ്ഞിട്ടുണ്ട്. പക്ഷെ അതിനു എന്താണ് പ്രിപ്പയര്‍ ചെയ്യേണ്ടത്- ഞാന്‍ ആലോചിച്ചു.
" എങ്ങനെ കഴിച്ചാല്‍ കൂടുതല്‍ കഴിക്കാം എന്ന് ഞാന്‍ പഠിച്ചു കൊണ്ടിരിക്കുവാണ്, ബുഫെയാണെങ്കിലും എഴുന്നൂറു രൂപ കൊടുക്കുന്നതല്ലേ, നമ്മള്‍ വ്യക്തമായ പ്ലാനിംഗ് (planning) ഓടെ വേണം കഴിക്കാന്‍ "- അന്‍വര്‍ പറഞ്ഞു.
ദൈവമേ !! അന്‍വര്‍ ഒരു സംഭവം തന്നെ!!!, ശരിയാണ്, അവന്‍ ഇത് വിശദമായി പഠിച്ചുക്കൊണ്ടിരിക്കുവാണ് സൂപ്പ് കുടിച്ചു കഴിഞ്ഞു എത്ര മണിക്കൂറിനു ശേഷം ഭക്ഷണം കഴിച്ചു തുടങ്ങണം, ഏത് ആദ്യം കഴിക്കണം എന്നൊക്കെ .....
ഒന്ന് ഹോസ്റ്റലില്‍ ചുറ്റിക്കറങ്ങിയപ്പോള്‍ എല്ലാവരും വൈകിട്ടത്തെ ട്രീറ്റിന് തയ്യാറെടുക്കുവാണ്. ഉച്ചക്ക് തന്നെ സുചീന്ദ്രന്‍ ജിമ്മില്‍ കസര്‍ത്തിനു പോയി. കസര്‍ത്ത് കഴിഞ്ഞാല്‍ കൂടുതല്‍ ഭക്ഷണം കഴിക്കാം എന്നാണ് സുചീന്ദ്രന്‍റെ ബുദ്ധിയില്‍ തെളിഞ്ഞത്. എവിടുന്നോ ഇഞ്ചിനീര്‍ സങ്കടിപ്പിച്ചുകൊണ്ട് സ്വരൂപും ഷിനുവും എത്തിയിരിക്കുന്നു. ഭക്ഷണം കഴിക്കുന്നതിനു രണ്ടു മണിക്കൂര്‍ മുപു ഇത് കുടിച്ചാല്‍ കൂടുതല്‍ കഴിക്കാന്‍ പറ്റും പോലും. ശ്രിനാഥ്, രാമാനന്ദന്‍ തുടങ്ങിയവര്‍ ഉച്ചഭക്ഷണം ഒഴിവാക്കി ട്രീറ്റിന് തയ്യാറെടുക്കുന്നു. ഞാന്‍ ഉച്ചക്ക് ഭക്ഷണവും വൈകിട്ട് ചായയും ലഖുഭക്ഷണവും കഴിച്ചു. അബദ്ധമായോ ആവൊ ? ഞാനും പ്രിപ്പയര്‍ ചെയ്യാന്‍ തീരുമാനിച്ചു. ഗ്രൗണ്ടില്‍ പോയി മൂന്നു നാലു റൗണ്ട് ഓടിയതിനു ശേഷം ഞാനും കൃത്യ സമയത്ത് തന്നെ തയ്യാറായി.
എല്ലാവരും പോകാന്‍ തയ്യാറായപ്പോള്‍ ഒരാളെ മാത്രം കാണാനില്ല- വിനോദ് ബിനു, റൂമില്‍ ചെന്നപ്പോള്‍ പുള്ളി സുഖമായി ഉറങ്ങുകയാണ്, എല്ലാവരും കൂടി വിനോദിനെയും പൊക്കി GRT- യില്ലേക്ക് തിരിച്ചു.
ബസ്സില്‍ വച്ച് ഞാന്‍ അന്‍വറിനോട് ഒരു സംശയം ചോദിച്ചു- "എടാ നമ്മള്‍ കത്തിയും മുള്ളും ഉപയോഗിക്കേണ്ടി വരുമോ?"
"ഒ ന്ന് കളയെടാ നിന്‍റെ കപടമാന്യത, നമ്മള്‍ സാധാരണ ആള്‍ക്കാര്‍ കഴിക്കുന്നത് പോലെ കഴിക്കും" -അന്‍വര്‍ പറഞ്ഞു.
ആശ്വാസമായി!!!. കത്തിയും മുള്ളും ഉപയോഗിക്കേണ്ടി വരില്ലല്ലോ
എല്ലാവരും GRT-യില്‍ എത്തി. എല്ലാവരും അവരവരുടെ നിര്‍ദേശങ്ങള്‍ പറഞ്ഞു, വെള്ളം കഴിവതും കുടിക്കരുത്, കാശ് മുതലാക്കാന്‍ മാക്സിമം കഴിക്കുക എന്നൊക്കെ .....
വിദേശികളും ഉന്നതകുലജാതരായ സ്വദേശികളും നിറഞ്ഞ തീന്‍മേശയിലേക്ക് ഞങ്ങള്‍ ചെന്നു. സൂപ്പ് കുടിച്ചു അരമണിക്കൂറിനു ശേഷം ഭക്ഷണം കഴിക്കാന്‍ തുടങ്ങി. തങ്ങള്‍ക്കു കത്തിയും മുള്ളും ഉപയോഗിക്കാന്‍ അറിയാം എന്നാ ഹുങ്കോടെ വിനോദ് ബിനു,രാമാനന്ദന്‍, അരുണ്‍ ഇമ്മാനുവല്‍ തുടങ്ങിയവര്‍ ആദ്യമേ കഴിക്കാന്‍ തുടങ്ങി. പക്ഷെ ഞാന്‍ അന്‍വര്‍, സ്വരൂപ് തുടങ്ങിയവര്‍ സാധാരണ ആള്‍ക്കാര്‍ കഴിക്കുന്നത് പോലെ കഴിക്കാന്‍ തുടങ്ങി.
ആദ്യത്തെ അരമണിക്കൂര്‍ (സൂപ്പ് കഴിഞ്ഞു ഭക്ഷണം തുടങ്ങുന്നത് വരെ) രംഗം ശാന്തമായിരുന്നെങ്കിലും പിന്നീട് കഥ മാറി, എല്ലാവരും മാന്യത ഉപേക്ഷിച്ചു ആഞ്ഞു കഴിക്കാന്‍ തുടങ്ങി. ചിക്കന്‍, മട്ടന്‍, മീന്‍ തുടങ്ങിയവ മെയിന്‍ ഭക്ഷണവും പേരിനു ചോറും. നിമിഷ നേരം കൊണ്ട് ബുഫെ കാലി. ഞങ്ങള്‍ വളരെയധികം പ്രിപ്പയര്‍ ചെയ്തിട്ടുണ്ട് എന്ന മട്ടില്‍ പരിചാരകര്‍ തീരുന്നത് തീരുന്നത് നിറക്കാന്‍ തുടങ്ങി. പക്ഷെ എല്ലാം നിമിഷ നേരത്തേക്ക് മാത്രം. ഇരുപതു പേരുടെ ആക്രമണം അവര്‍ക്ക് ഊഹിക്കവുന്നതിലും അപ്പുറം ആയിരുന്നു. ഇവരാരും ഭക്ഷണം കണ്ടിട്ടില്ലേ എന്ന മട്ടിലായി അവിടുത്തെ ആള്‍ക്കാരുടെ (പ്രത്യേകിച്ചും വിദേശികളുടെ) നോട്ടം. പ്രശ്നം വഷളാണ് എന്ന് തോന്നിയതിനാല്‍ ഹോട്ടല്‍ മാനേജര്‍-മാരും എത്തി. പക്ഷെ ഞങ്ങള്‍ക്ക് യാതൊരു മാന്യതയും ഇല്ല, എല്ലാവരും വെട്ടി വിഴുങ്ങുകയാണ്.
ഇതിനിടയില്‍ മാനേജര്‍മാരുടെ നിര്‍ദേശപ്രകാരം റൊട്ടി, നാന്‍ തുടങ്ങിയവ മേശയില്‍ എത്തി. ഇത് കഴിച്ചാല്‍ വെള്ളം കുടിക്കെണ്ടാതയും വിശപ്പ് കുറയും എന്നത് അന്‍വര്‍ നേരത്തെ പറഞ്ഞതിനാല്‍ ആരും അത് തൊട്ടതു പോലും ഇല്ല.
ഐസ്-ക്രീം, സലാഡ് എല്ലാം തീര്‍ന്നുകൊണ്ടിരിക്കുവാന്, ഞങ്ങള്‍ കഴിക്കുന്നത് കാണാനായി ചിലര്‍ വട്ടം കൂടി.
ആറുമണിക്ക് തുടങ്ങിയ ഭക്ഷണം കഴിപ്പ് ഏകദേശം ഒന്‍പതു മണിയായപ്പോളത്തേക്ക് അവസാനിപ്പിച്ചു. ആര്‍ക്കും നടക്കാന്‍ വയ്യാത്ത അവസ്ഥ, എല്ലാവരും തളര്‍ന്ന്‍ ഇരിക്കുവാണ്.
" ഞങ്ങള്‍ കഴിച്ചു കഴിഞ്ഞു, ഇനി ബില്‍ കൊണ്ടുവന്നോളു" എന്നത് കേട്ട് ഒരു ദീര്‍ഖനിശ്വാസത്തോടെ ആശ്വാസമായി എന്ന മട്ടില്‍ വെയിറ്റര്‍ പോയി. ബില്‍ പറഞ്ഞതിലും അധികം ആകുമോ എന്ന് ഞങ്ങള്‍ സംശയിച്ചിരുന്നെങ്കിലും ഇല്ല. ബില്ലും ക്വാളിറ്റി വര്‍ധന നിര്‍ദേശങ്ങള്‍ വല്ലതുമുണ്ടെങ്കില്‍ പൂരിപ്പിക്കാന്‍ ഒരു കടലാസും തന്നു.
കടലാസ്സ് കിട്ടിയപാടെ സ്വരൂപും അന്‍വറും എഴുതാന്‍ തുടങ്ങി. അതില്‍ എഴുതിയ ചില കാര്യങ്ങള്‍ താഴെ കൊടുക്കുന്നു.
1. ആപ്പിള്‍ വളരെ നിലവാരം കുറഞ്ഞതായി. കാശ്മീരി ആപ്പിള്‍ അല്ലായിരുന്നു.
2. ഐസ്-ക്രീമിന് എരുമപ്പാല്‍ ഉപയോഗിച്ചത് കൊണ്ട് സ്വാദ് കുറവായിരുന്നു.
3. ചിക്കന്‍ കറിക്ക് എരിവു പോരായിരുന്നു.
4. സലാടില്‍ ഫ്രൂട്സ് കുറവായിരുന്നു.
5. ബിരിയാണി അരിക്ക് ക്വാളിറ്റി പോര .......
ഈ മുകളില്‍ പറഞ്ഞതൊക്കെ സത്യമല്ലായിരുന്നെങ്കിലും ചുമ്മാ തട്ടിവിട്ടതാണ്
അത് തിരികെ കൊടുത്തു ബില്ലും അടച്ചു ഞങ്ങള്‍ തിരികെ പോരാന്‍ തയ്യാറെടുത്തപ്പോള്‍ കോട്ടും സൂട്ടും ധരിച്ചു ചിലര്‍ എത്തി, ഞങ്ങള്‍ ഹോട്ടല്‍ മാനജെര്മാരാണെന്ന് സ്വയം പരിചയപ്പെടുത്തിയതിനു ശേഷം ശ്രിനാഥ് ചേട്ടനെ നോക്കി അതിലെ പ്രധാനി പറഞ്ഞു " സര്‍ !! ക്ഷമിക്കണം, നിങ്ങളുടെ നിര്‍ദേശങ്ങള്‍ വായിച്ചു, ഇനിയത് ശ്രദ്ധിച്ചു കൊള്ളാം, ഇപ്പോഴതെക്ക് ക്ഷമിക്കണം, പാചകക്കാരന് വേണ്ട നിര്‍ദേശങ്ങള്‍ കൊടിത്തിട്ടുണ്ട്!!!"
എല്ലാവരും കണ്ണുതള്ളി, ആദ്യമായാണ് എല്ലാരും ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ കയറുന്നതും ഭക്ഷണം കഴിക്കുന്നതും, എന്നാലും മാന്യത കളയരുതല്ലോ
ഷിനു മറുപടി കൊടുത്തു " വളരെ മോശമായി, ഞങ്ങള്‍ പ്രതിക്ഷിച്ച നിലവാരമില്ലായിരുന്നു, ഇനി ഞങ്ങള്‍ Taj, Le-Meridian തുടങ്ങിയവക്ക് മാത്രമേ മുന്‍ഗണന കൊടുക്കുകയുള്ളൂ"
എന്ത് നിലവാരം ? Taj, Le-Meridian -അതൊക്കെ മതിലിനു വെളിയില്‍ നിന്നേ കണ്ടിട്ടുള്ളു , അന്നേരമാ ഒരു മുന്‍ഗണന!!! , ഇനി ജീവിതത്തില്‍ അവിടെ കയറുമോ എന്നുപോലും ആര്‍ക്കും ഉറപ്പില്ല
പക്ഷെ പ്രശ്നം ഒതുതീര്‍പ്പക്കാനായി ആയിരം രൂപ കുറച്ചു തന്നു, നോക്കണേ ചില നിര്‍ദേശങ്ങളുടെ വില
21. ഒരു ചെറിയ റാഗിങ്ങ്
ഐ. ഐ. റ്റി - യില്‍ ജോയിന്‍ ചെയ്യാന്‍ വന്നപ്പോള്‍ ഉണ്ടായ അനുഭവമാണിത്. എന്‍റെ കൂടെ അച്ഛനും അടുത്ത വീട്ടിലെ ചില ചേട്ടന്മാരും ഉണ്ടായിരുന്നു.ഐ. ഐ. റ്റി - യില്‍ വന്നു ഹോസ്റ്റല്‍ റൂം ഒക്കെ ശരിയാക്കി അവര്‍ തിരിച്ചുപോകാന്‍ തയ്യാറായി. അവരെ റെയില്‍വേ സ്റ്റേഷനിലേക്കുള്ള ബസ്സ് കയറ്റിവിട്ട ശേഷം ഞാന്‍ റൂമില്‍ തിരിച്ചെത്തിയപ്പോള്‍ റൂമിന്‍റെ കതകില്‍ ഒരു നോട്ടീസ് പതിച്ചിരിക്കുന്നു.
" എന്നെ വന്നു കാണുക, റൂം നമ്പര്‍ 19" - ഉദയ്
ദൈവമേ !!! ആദ്യത്തെ ദിവസം തന്നെ റാഗിങ്ങിന് ഇരയകനാണ് വിധി. ഐ. ഐ. റ്റി - യില്‍ റാഗിങ്ങ് ഇല്ലാന്ന് ആരാണാവോ പറഞ്ഞത്. ഇനി ചെന്ന് കണ്ടില്ലെങ്കില്‍ അതിനു വേറെ കിട്ടിയാലോ,ധൈര്യം സംഭരിച്ചു പോയി കാണാന്‍ തീരുമാനിച്ചു.
റൂം നമ്പര്‍ 19 -ഇല്‍ ചെന്ന് കതകു മുട്ടി വിളിച്ചു. ഭയന്ന് വിറച്ചാണ് നില്പ്. ഇനി എന്താണാവോ ചെയ്യിപ്പിക്കാന്‍ പോന്നത്. അതികം കാത്തുനില്‍ക്കേണ്ടി വന്നില്ല, കതകു തുറന്നു, വെളുത്ത, അത്യാവിശ്യം വന്നമുള്ള ഒരുത്തന്‍, ഞാന്‍ എന്‍റെ കതകിലെ നോട്ടിസ് കണ്ടിട്ടാണ് വന്നത് എന്ന് പറഞ്ഞു.
"Come, take your seat ( വരൂ, ഇരിക്ക് )" - പുള്ളി പറഞ്ഞു.
റാഗിങ്ങിന്‍റെ ചില കഥകള്‍ ഞാന്‍ കേട്ടിട്ടുണ്ട്. take your seat എന്ന് പറയുമ്പോള്‍ ചാടിക്കയറി ഇരുന്നാല്‍ പുള്ളിയുടെ വിധം മാറും, TAKE your seat (കസേര എടുത്തു കൊണ്ട് നില്‍ക്കുക്ക) എന്നതാകും പിന്നെ, അതിനാല്‍ ഞാന്‍ നിഷ്ക്രിയനായി നിന്നു.
" Come, Sujith, I am your class mate (വരൂ, ഇരിക്ക്, ഞാന്‍ താങ്കളുടെ ക്ലാസ്സ്‌മേറ്റ് ആണ്)" - പുള്ളി പറഞ്ഞു..
ആശ്വാസമായി, എന്‍റെ ക്ലാസ്സ്‌മേറ്റ് ആണ്, പിന്നെ ഞാന്‍ മുറി ഒന്ന് കണ്ണോടിച്ചു, തെലുങ്കനാണ് കക്ഷി.
പുള്ളി സ്വയം പരിചയപ്പെടുത്തി, ഉദയ് എന്ന വിശാഖപട്ടണം കാരന്‍
" What's your entrance rank (എത്രയാണ് എന്ട്രന്‍സ് പരിക്ഷയിലെ റാങ്ക്?) " - ഉടനെ അടുത്ത ചോദ്യം
ഞാന്‍ പറഞ്ഞു -" 19 (nineteen)"
"Good, Congrats, I got 34 (നല്ലത്, അഭിനന്ദനങ്ങള്‍, എനിക്ക് 34 ആണ് റാങ്ക്)" ഉദയ് പറഞ്ഞു.
"Now onwards i want to work hard, i want to become top three in IIT (ഇനി എനിക്ക് കഠിനാധ്വാനം ചെയ്യണം, ഐ. ഐ. റ്റി - യില്‍ എനിക്ക് ആദ്യത്തെ മൂന്നു റാങ്കിനുള്ളില്‍ വേണം )" - ഉദയ് വീണ്ടും പറഞ്ഞു
ഞാന്‍ ഇതൊക്കെ കേട്ട് തലയാട്ടി, എവിടുന്നോ വന്ന ബുദ്ധിജീവിയാണ്.
അലമാരയിലെ ഒരു തടിച്ച പുസ്തകം ചൂണ്ടികാണിച്ചുകൊണ്ട് " Did you read that book (ഇത് വായിച്ചിട്ടുണ്ടോ?)" എന്നതായി അടുത്ത ചോദ്യം.
ജീവിതത്തില്‍ ആദ്യമായാണ് ഇത്ര തടിച്ച പുസ്തകം കാണുന്നത്,ഇതൊക്കെ പടിച്ചരുന്നെങ്കില്‍ ഞാന്‍ ആരാകുമായിരുന്നു!!! . അതിനാല്‍ ഇല്ല എന്ന് മറുപടി നല്‍കി.
"അതില്‍ വളരെ തെറ്റുകളുണ്ട്, അതിനു അടുത്തിരിക്കുന്ന പുസ്തകം വായിച്ചിട്ടുണ്ടോ?" - വീണ്ടും ചോദ്യം ,
ഈ പുസ്തകങ്ങളൊന്നും ഞാന്‍ കേട്ടിട്ടോ കണ്ടിട്ടോ പോലും ഇല്ല , ഇനി ഇല്ല എന്ന് പറഞ്ഞാല്‍ ഞാന്‍ എങ്ങനയോ ഐ. ഐ. റ്റി - യില്‍ കടന്നുക്കൂടിയതാണെന്ന് വിചാരിച്ചാലോ
" yes, i referred that only ( അതെ, ഞാന്‍ അതാണ് ഉപയോഗിച്ചിരുന്നത്) " - മറുപടി കൊടുത്തു.
"O.K, average book, not having clarity in some areas, (ഓ.കെ, ശരാശരി ബുക്ക്, ചിലതിനു വ്യക്തതയില്ല)" - പുള്ളി പറഞ്ഞു,
ദാ കിടക്കുന്നു, ഒരു ബുക്ക് വായിച്ചിട്ടുണ്ടെന്നു പറഞ്ഞപ്പോള്‍ അത് നിലവാരം ഇല്ലാത്തതായി.
"I want to write a text book, that will be useful to others (എനിക്ക് ഒരു ബുക്ക് എഴുതണം, അത് മറ്റുള്ളവര്‍ക്ക് വളരെ ഉപകാരപ്രദം ആയിരിക്കും " -ഉദയ്-യുടെ അടുത്ത അഭിപ്രായം
ഞാന്‍ ശരി എന്ന് തലയാട്ടി.
ഇതൊക്കെ കേട്ട് ഗുഡ് ബൈ പറഞ്ഞു റൂമില്‍ തിരിച്ചെത്തിയ എന്‍റെ അവസ്ഥ അവര്‍ണ്ണനീയമായിരുന്നു. ഒന്നാമത് വീട്ടില്‍ നിന്നു മാറി നില്‍ക്കെണ്ടാതിന്‍റെ വിഷമം, അതിന്‍റെ കൂടെ ഇത്ര ബുദ്ധിജീവികളുടെ കൂടെ എങ്ങനെ നിലനില്‍ക്കും എന്ന ചിന്ത, ഐ. ഐ. റ്റി - യില്‍ വന്നത് അബദ്ധം ആയോ ആവൊ!!!!!
പക്ഷെ ഇങ്ങനെയൊക്കെ പറഞ്ഞെങ്കിലും പരിക്ഷയുടെ മാര്‍ക്ക് വന്നപ്പോള്‍ പുള്ളിക്ക് വളരെ കുറവായിരുന്നു, പിന്നെ മനസ്സിലായി ഈ പറച്ചില്‍ മാത്രമേ ഉണ്ടായിരുന്നുള്ളു ,തലക്കകത്ത് ആള്‍ താമസം കുറവാണ്.......

22. ചെറിയ വലിയ വര്‍ത്തമാനം
ഒരു നാള്‍ ഡിപ്പാര്ട്ട്മെന്റ് -ഇല്‍ ഞാനും രാമനന്ദനും നില്‍ക്കുമ്പോളാണ് പ്രതാപിന്‍റെ വരവ്. ഞങ്ങള്‍ സംസാരിച്ചു കൊണ്ടിരിക്കേ ഒരു PHD വിദ്ധ്യാര്‍ദ്ധിയുടെ മകളായ ഒരു ചെറിയ പെണ്‍കുട്ടി ഞങ്ങളുടെ അടുത്തേക്ക് വന്നു. വട്ട മുഖവും തിളങ്ങുന്ന കണ്ണുകളും ഓമനത്തം തുളുമ്പുന്ന മുഖവും ഉള്ള ഒരു സുന്ദരികുട്ടി. ഒന്നാം ക്ലാസ്സിലോ പഠിക്കുന്ന ചെറിയ കുട്ടി. തത്തി തത്തി സംസാരിക്കും, അത്ര മാത്രം
കുട്ടിയേ കണ്ടപാടെ 'ടുട്ടുടുട്ടുടൂ' എന്ന് പറഞ്ഞുകൊണ്ട് പ്രതാപ് അതിന്‍റെ കവിളുകളില്‍ പിടിച്ചു സ്നേഹപ്രകടനം തുടങ്ങി. കവിള് തിരുമ്മുക, കവിള് വലിച്ചു നീട്ടുക തുടങ്ങിയവ. പ്രതാപിനെ ഒന്ന് നോക്കിയതിനു ശേഷം അത് തിരിച്ചു പോയി. തിരിച്ചു ഒന്നും പറയാന്‍ അതിനു പറ്റില്ല എന്നുള്ളതുകൊണ്ട് അല്പം വലിയ സ്നേഹപ്രകടനമാണ്.
" കണ്ടോടാ, എത്ര പെട്ടന്നാ ഞാന്‍ കുട്ടികളോട് അടുക്കുന്നതെന്ന് , കണ്ടു പടിയെടാ, അവര്‍ക്ക് നല്ല മനുഷ്യരെ പെട്ടന്ന് തിരിച്ചറിയാന്‍ സാധിക്കും"- പ്രതാപ് സ്വല്പം അഹംഭാവത്തോടെ പറഞ്ഞു.
നോക്കണേ!!! ചുമ്മാ നിന്നാലും പ്രശ്നം.
ഒരഞ്ചു മിനിട്ട് കഴിഞ്ഞപ്പോള്‍ ആ പെണ്‍കുട്ടി വീണ്ടും വന്നു. 'ടുട്ടുടുട്ടുടൂ' എന്ന് പറഞ്ഞുകൊണ്ട് പ്രതാപ് വീണ്ടും അതിന്‍റെ കവിളില്‍ പിടിക്കാന്‍ അടുത്തേക്ക് ചെന്നു.
"It irritates me (ഇത് എനിക്ക് ശല്യം ചെയ്യുന്നു) '- തന്‍റെ കണ്ണുരുട്ടി ആ പെണ്‍കുട്ടി പ്രതാപിനോട് പറഞ്ഞു.അത് ഇങ്ങനെ പറയുമെന്ന് ആരും സ്വപ്നത്തില്‍ പോലും പ്രതീക്ഷിക്കില്ല
ഈ ചെറിയ വായിലെ വലിയ വര്‍ത്തമാനം എല്ലാരിലും ചെറിയ അമ്പരപ്പ് പരത്തി.
" ഞങ്ങള്‍ക്ക് മനസ്സിലായെടാ , നല്ല മനുഷ്യരെ കുട്ടികള്‍ക്ക് പെട്ടന്ന് തിരിച്ചറിയാന്‍ സാധിക്കും"- രാമാനന്ദന്‍ ഇതും പറഞ്ഞിട്ട് സ്ഥലം വിട്ടു.

തുടരും .....(അടുത്ത ഞായറാഴ്ച (05/12/2010))
വരാന്‍ പോകുന്ന സംഭവങ്ങള്‍
"ഷിന്‍റ്റോ ചേട്ടന്‍റെ ട്രെയിന്‍ യാത്ര "
" കിരണ്‍ സി ജെ -പോക്ക് എങ്ങോട്ട് "
" മറീന ബീച്ചിലെ വിശേഷങ്ങള്‍"
Wow!!!! veendum thakarppan.... :)
ReplyDeleteSherikkum GRT yile managermar vanno... atho quotation teamano vannathu? ;)
hehe..as usual kalakki! :) GRT episode marakkan pattillallo!!
ReplyDelete