ആദ്യമായി ബ്ലോഗ് വായിക്കുന്നവര്‍ ദയവായി IIT Incidents - Part 1 ,IIT incidents part 2, IIT incidents part 3,IIT incidents part 4 എന്നിവ വായിച്ചതിനു ശേഷം ഇത് വായിക്കുക. അന്നേരം കൂടുതല്‍ ആസ്വാദ്യകരമാകും.
നന്ദി !!!!
ഇത് കുറെ ചെറിയ ചെറിയ ആകസ്മികവും അപ്രതീക്ഷിതവുമായ സംഭവങ്ങളാണ്. ഏതോ ഫുട്ബോള്‍ കളി കാണാനെന്ന ലാഖവത്തോടെ പോലെ ഐ. ഐ. റ്റി - യില്‍ എത്തപെട്ടു അവിടുത്തെ അത്ഭുതവും ബീഭത്സവും ആസ്വാദ്യകരവും അയ കാഴ്ചകള്‍ കണ്ട ഒരാളുടെ വിവരണങ്ങള്‍. 17. ഒരു കോണ്ഫറന്സ്സ് വിശേഷം
വര്‍ഷാവര്‍ഷം ഐ. ഐ. റ്റി - യില്‍ ചില കോണ്‍ഫറന്‍സുകള്‍ (പല ഗവേഷകരും പേപ്പര്‍ പ്രസന്റ്റ് ചെയ്യുന്ന സ്ഥലം). ഇതില്‍ പറയുന്ന കാര്യങ്ങള്‍ വിദ്ധ്യാര്‍ദ്ധികള്‍ക്ക് മനസ്സിലാകാറില്ലെങ്കിലും ഈ സമയത്ത് ആണ്‍കുട്ടികള്‍ വളരെ സന്തുഷ്ടരായിരിക്കും, കാരണം പലതാണ് - ക്ലാസ്സ് കാണില്ല - കോണ്‍ഫറന്‍സ്സിന് പങ്കെടുക്കുക എന്ന വ്യാജേന എയര്‍ കണ്ടിശ്ശനിംഗ് ഉള്ള സെമിനാര്‍ ഹാളില്‍ ഉറക്കം - കോണ്‍ഫറന്‍സ്സിന് പങ്കെടുക്കാന്‍ വന്ന പല വിദ്ധ്യാര്ദ്ധികളെയും (പ്രത്യേകിച്ചും പെണ്‍ക്കുട്ടികളെ) പരിചയപ്പെടാം - ഐ. ഐ. റ്റി -വിദ്ധ്യാര്‍ദ്ധികള്‍ ആണ് തങ്ങള്‍ എന്ന ജാട മറ്റു കോളേജിലെ കുട്ടികളെ കാണിക്കാം (പലപ്പോഴും മറ്റു കോളേജിലെ കുട്ടികള്‍ ഐ. ഐ. റ്റി വിദ്ധ്യാര്ദ്ധികളെ ആരാധനയോടെ നോക്കാറുണ്ട് , ഇത് പലരും മുതലക്കാറുമുണ്ട്) - പിന്നെ രാവിലെയും ഉച്ചക്കും കിടിലന്‍ ഭക്ഷണവും. ഉറക്കം - ഭക്ഷണം - ഒളി കണ്ണെറിയല്‍- ഇതില്‍ കൂടുതല്‍ എന്ത് വേണം?
അങ്ങനെ സന്തുഷ്ടകരമായ കോണ്ഫറന്സ്സ് സുദിനം വന്നുചേര്‍ന്നു, തിരുവനന്തുപരത്തും കൊച്ചിയിലും പഠിക്കുന്ന എന്റെ ചില സുഹൃത്തുക്കളും ഇതില്‍ പങ്കെടുക്കാന്‍ വന്നുചേര്‍ന്നിട്ടുണ്ട്. അവരുടെ മുന്നില്‍ ആളാകാന്‍ കിട്ടുന്ന അവസരമാണ്. അത് മുതലാക്കണമെന്നും കുറെ പെണ്‍കുട്ടികളെ പരിച്ചയപ്പെടണം എന്നും ആഗ്രഹിച്ചാണ് അന്ന് രാവിലെ ഉണര്‍ന്നത് (തലേന്ന് പലപ്പോഴും നേരം പുലര്ന്നോ നേരം പുലര്ന്നോ എന്ന് വാച്ച് നോക്കി സമയം നീങ്ങാത്തതിനെ ശപിച്ചിരുന്നു).
അങ്ങനെ കുളിച്ചു കുറിതൊട്ട് ഹോസ്റ്റല്‍ മുറിയില്‍ നിന്നപ്പോഴാണ് ഒരു പ്രശ്നം.
കോണ്‍ഫറന്‍സ്സിന് പങ്കെടുക്കാന്‍ പല കോളേജുകളില്‍ നിന്ന് പലരും വരും. ഞാന്‍ ഐ. ഐ. റ്റി - യിലാണ് പഠിക്കുന്നത് എന്ന് അവരെ എങ്ങനെ അറിയിക്കും? താനും മറ്റു കോളേജുകളില്‍ ആണ് പഠിക്കുന്നത് എന്നവര്‍ ചിന്തിച്ചാലോ? കാര്യം നിസാരം - ഐ. ഐ. റ്റി - യുടെ പേരുള്ള ഒരു ടീ ഷര്‍ട്ട് ധരിച്ചു പ്രശ്നം ഒഴിവാക്കുക. അത് ധരിച്ചു കഴിഞ്ഞാല്‍ തന്റെ ടീ ഷര്‍ട്ടില്‍ ഐ. ഐ. റ്റി എന്ന് എഴുതിയിരിക്കുന്നത് കണ്ടു ഇവിടെ പഠിക്കുന്നതാണെന്ന് മറ്റുള്ളവര്‍ മനസ്സിലാക്കിക്കൊള്ളും, എന്റെ ബുദ്ധിശക്തിയെ ഞാന്‍ രഹസ്യമായി അഭിനന്ദിച്ചു.
എട്ടുമണിക്ക് തുടങ്ങേണ്ട കോണ്‍ഫറന്‍സ്സിന് കേരളത്തിലെ കോളേജുകളില്‍ നിന്ന് വന്ന എന്റെ സുഹൃത്തുക്കളെയും കൂട്ടി ഏഴേമുക്കാല്‍ ആയപ്പോള്‍ തന്നെ സെമിനാര്‍ ഹാളിലെത്തി. തന്റെ എതിരാളികള്‍ (മറ്റാരുമല്ല, ഐ. ഐ. റ്റി - യില്‍ പഠിക്കുന്ന സഹാപാഠികള്‍ തന്നെ, കൂടുതല്‍ ഐ. ഐ. റ്റി - യില്‍ പഠിക്കുന്നവര്‍ ഉണ്ടെങ്കില്‍ ജാട കാണിക്കേണ്ടത് അല്പം കുറക്കേണ്ടി വരുമല്ലോ) വല്ലവരും എത്തിയിട്ടുണ്ടോ എന്ന് പരതിനോക്കി. ആരുമില്ല ! ദൈവത്തിനു സ്തുതി - പെണ്‍കുട്ടികള്‍ വളരെയുണ്ട് !!
അങ്ങനെ എല്ലാവരെയും നോക്കി നില്കുമ്പോഴാണ് ഒരു അധ്യാപകന് കടന്നുവന്നത്. എന്നെ പരിചയമുള്ള അദ്ധ്യാപകനാണ്. അദ്ദേഹം പഠിപ്പിച്ചു കൊണ്ടിരിക്കുന്ന വിഷയത്തിനു നല്ല മാര്‍ക്ക് മേടിച്ചതുകൊണ്ട് എന്നെ വളരെ കാര്യമാണ്. ഞാനൊരു സംഭവം ആണെന്നും ഐ. ഐ. റ്റി - യിലെ അദ്ധ്യാപകര്‍ക്ക് തന്നെ വലിയ കാര്യമാണെന്നും സുഹൃത്തുക്കളെ കാണിച്ചുകൊടുക്കാനുള്ള അവസരം, അത് ഞാന്‍ മുതലാക്കാന്‍ തീരുമാനിച്ചു.
മറ്റു കോളേജുകളില്‍ നിന്ന് വന്ന സുഹൃത്തുക്കളെയും നിര്‍ബന്ധപൂര്‍വം (അവര്‍ക്ക് താല്പര്യമില്ലായിരുന്നു, എന്റെ നിര്‍ബന്ധനതിനു വഴങ്ങി) അദ്ധ്യാപകനെ പരിചയപ്പെടുത്തിത്തരാം എന്ന് പറഞ്ഞുകൊണ്ട് അദ്ധ്യാപകന്റെ മുന്നിലേക്ക് ചെന്നു. എന്നെ കണ്ടിട്ടും കണ്ട ഭാവമില്ല. കാണാത്തത് കൊണ്ടായിരിക്കാം എന്ന് വിശ്വസിച്ച് പറഞ്ഞു " ഗുഡ് മോര്‍ണിംഗ് സര്"
"ങ്ങും, ഗുഡ് മോര്‍ണിംഗ്, ക്ലാസ്സിലെ മറ്റു കുട്ടികള്‍ എവിടെ?" - അദ്ധ്യാപകന് ചോദിച്ചു.
തനിക്കും പഠനത്തിലും ഗവേഷണത്തിലും താല്പര്യമുണ്ടെന്നു അറിയിക്കാന്‍ പറ്റിയ അവസരം, സഹാപാഠികളെ ഒന്ന്
താഴ്ത്തികെട്ടാനും.
ഞാന്‍ പറഞ്ഞു - " അവര്‍ക്ക് താല്പര്യമില്ല സാര്‍, അവര്‍ ഇപ്പോഴും ഹോസ്റ്റലില്‍ ഉറക്കമാണ് "
ഇതും പറഞ്ഞു ഞാന്‍ സുഹൃത്തുക്കളുടെ മുന്നില്‍ അല്പം നെഞ്ച് വിരിച്ചു നിന്നു.
അദ്ധ്യാപകന് ഗൗരവത്തില്‍ " ശരി. ഫൈന്‍ , നോ പ്രോബ്ലം, സുജിത്ത്, ഒരു കോണ്‍ഫറന്‍സ്സിന് വരുമ്പോഴെങ്കിലും ഫോര്‍മല്‍ ആയി വരണം എന്നറിഞ്ഞുകൂടെ, ഐ. ഐ. റ്റി - യുടെ വില എന്തിനാണ് നിങ്ങള്‍ കളയുന്നത്, പോയി നല്ല ഡ്രസ്സ് ധരിച്ചു വരൂ".
ഇത് പറഞ്ഞപ്പോഴത്തേക്കും സുഹൃത്തുക്കളില്‍ നിന്നും അവിടെ കൂടിയിരുന്നവരില്‍ നിന്നും ഒരു പൊട്ടിച്ചിരി തന്നെ ഉയര്‍ന്നു .
ഒരാഴ്ച മുന്‍പ് ഇതേ അദ്ധ്യാപകന് തന്നെയാണ് ക്ലാസ്സില്‍ പറഞ്ഞത് ഡ്രസ്സിലും മേയ്ക്ക്-അപ്പിലും (Make Up) ഒന്നുമല്ല കാര്യം, മാര്‍ക്കിലാണെന്ന്, അത് ചോദിക്കണമെന്നുണ്ടെങ്കിലും ഇനിയും നാണക്കെടാന്‍ ധൈര്യമില്ല .
പിന്നെ ഞാന്‍ ആ കോണ്ഫറന്സ്സ് കഴിയുന്നത് വരെ ആ സെമിനാര്‍ ഹാളിന്റെ സമീപത്തോട്ടു പോലും പോയില്ല.

18. അന്‍വറും പ്രമോജും പിന്നെ ഞാനും
ഐ. ഐ. റ്റി - യിലെ ഹോസ്റ്റല്‍ ജീവിതത്തിനിടയില്‍ എന്റെയും സുഹൃത്തായ അന്‍വറിന്റെയും കൂടെ ഒരാള്‍ കൂടി വന്നു ചേര്‍ന്നു - തിരുവനന്തപുരത്തുകാരനായ പ്രമോജ് ശങ്കര്‍, തെര്‍മല്‍ എഞ്ചിനീയറിങ്ങ് ആണ് പുള്ളിയുടെ പഠനവിഷയം. ആള് കഴിവുള്ളതാണെങ്കിലും ഒരു കുഴി മടിയനാണ്, ഭക്ഷണം- സിനിമ - ഉറക്കം, ഇത് മൂന്നുമാണ് പുള്ളിയുടെ ജീവിതം.
ആദ്യ വര്‍ഷത്തെ ഉഴപ്പ് മൂലം എല്ലാ വിഷയങ്ങള്‍ക്കും വളരെ കുറച്ചു മാര്‍ക്ക് ആണ് പുള്ളിക്ക് കിട്ടിയത്. പിന്നീടുള്ള വര്‍ഷങ്ങളില്‍ കിണഞ്ഞു പരിശ്രമിച്ചെങ്കിലും നടന്നില്ല, ഇതിന്റെ ഒരു അപകര്‍ഷതാബോധം പുള്ളിയുടെ മനസ്സില്‍ എപ്പോഴുമുണ്ട്. ഇത് ഞാനും അന്‍വറും പലപ്പോഴും മുതലാക്കാറുമുണ്ട്. പഠന കാര്യം പറഞ്ഞു എവിടെ വച്ചും എപ്പോഴും പ്രമോജിനെ കുതിര കയറുക എന്നതാണ് ഞങ്ങളുടെ (ഞാനും അന്‍വറും) ഇഷ്ട വിനോദം. സുഹൃത്തുക്കള്‍ ഞങ്ങളെ നിര്‍ബാധം പ്രോത്സാഹിപ്പിക്കാറുമുണ്ട്.
ഇതിനിടയില്‍ താന്‍ പെണ്‍കുട്ടികളുടെ ഒരു ആരാധനാപാത്രം ആണെന്ന് പ്രമോജ് ഹോസ്റ്റലില്‍ പറഞ്ഞു പരത്തി. ഇതിനായി കഴിഞ്ഞ ക്രിസ്മസ്സിനും ന്യൂ ഇയറിനും വന്ന ഗ്രീറ്റിംഗ് കാര്‍ഡുകള്‍ തെളിവായി നിരത്തി. ഇത് ഒരു ചെറിയ ഹീറോ പദവി പ്രമോജിനു ലഭിക്കാന്‍ കാരണമായി. ഞാനും അന്‍വറും ഗ്രീറ്റിംഗ് കാര്‍ഡുകളുടെ കവര്‍ പരിശോദിച്ചപ്പോള്‍ ഒരു കാര്യം ശ്രദ്ധിച്ച, കേരളത്തിലെ അഡ്രസ്സുകളാണ് കാര്‍ഡുകളില്‍ കൊടുത്തിരിക്കുന്നതെങ്കിലും പോസ്റ്റിങ്ങ് എല്ലാം നടന്നിരിക്കുന്നത് മദ്രാസില്‍ നിന്നാണ്. ഞാനും അന്‍വറും പ്രമോജിന്റെ റൂം പരിശോദിച്ചപ്പോള്‍ കുറെ ഗ്രീറ്റിംഗ് കാര്‍ഡുകള്‍ വാങ്ങിയ ബില്ലും ലഭിച്ചു, അതെ ! പ്രമോജ് തന്നെ ഓരോ പെണ്‍കുട്ടികളുടെ പേരില്‍ സ്വന്തം അഡ്രസ്സില്‍ ഗ്രീറ്റിംഗ് കാര്‍ഡ് അയച്ചതാണ്, ഇത് ഞങ്ങള്‍ നോട്ടീസ് അടിച്ചു എല്ലാവരെയും അറിയിച്ചു എന്ന് പറയേണ്ടതില്ലല്ലോ. ഹോസ്റ്റലിലും ഐ. ഐ. റ്റി - യിലും അവന്റെ മണ്ടത്തരങ്ങള്‍ പറഞ്ഞു നടക്കുമ്പോഴാണ് ഒരു വാര്‍ത്ത കേട്ടത്- പ്രമോജ് ഇന്ത്യന്‍ എഞ്ചിനീയറിങ്ങ് സര്‍വീസ്സ് (IES) എഴുത്ത് പരിക്ഷ പാസ്സായിരിക്കുന്നു, എന്തോ പുതിയ കള്ളത്തരം ആണെന്ന് എനിക്കും അന്‍വറിനും തോന്നി. അല്ലെങ്കില്‍ കാക്ക മലന്നു പറക്കണം !!!!
പക്ഷേ സത്യമാണ് , ഹോസ്റ്റല്‍ മുറിയില്‍ എത്തിയപ്പോള്‍ ഇന്റര്‍വ്യൂ കാര്‍ഡ് കാണിച്ചു. " പൊട്ടകണ്ണന് മാവേല് എറിഞ്ഞപ്പോള്‍ കൊണ്ടതാണ്, കറക്കിക്കുത്ത്, അല്ലാതെന്താ" - ഇത് ഞങ്ങള്‍ എല്ലായിടവും പ്രമോജ് എങ്ങനെ ഇന്ത്യന്‍ എഞ്ചിനീയറിങ്ങ് സര്‍വീസ്സ്(IES) എഴുത്ത് പരിക്ഷ പാസ്സായി എന്നതിനെ കുറിച്ച് പറഞ്ഞു.
പക്ഷേ സംഭവിക്കേണ്ടത് സംഭവിച്ചു. പ്രമോജ് ഇന്റര്‍വ്യൂ പാസ്സായി, ഇതോടെ പുള്ളിക്ക് ഒരു "ഹീറോ" പരിവേഷമായി, 'പരിക്ഷക്ക് എങ്ങനെ തയാറെടുക്കണം, എന്തൊക്കെ പഠിക്കണം ..... ' ഇതൊക്കെ അറിയാനായി ക്ലാസ്സിലെ ബുദ്ധി ജീവികള്‍ പോലും ഇപ്പോള്‍ പ്രമോജിന്റെ പുറകേ!!!, ഞങ്ങള്‍ കളിയാക്കുമ്പോള്‍ കൂടെ നിന്നവര്‍ 'ഇപ്പോള്‍ പ്രമോജ് തന് ഹീറോ" എന്ന മട്ടിലായി സംസാരം. നോക്കണേ " സീറോ " ആയി ഞങ്ങള്‍ കൊണ്ടുനടന്നവന് ഇപ്പോള്‍ "ഹീറോ ആയിരിക്കുന്നു". ഇത് എന്നെയും അനവറിനെയും വളരെയധികം ശുണ്ട്ഠി പഠിപ്പിച്ചു.
ഒരുനാള്‍ എന്റെയും അന്‍വറിന്റെയും കയ്യില്‍ നിന്ന് അയ്യായിരം രൂപ കടം മേടിച്ചുകൊണ്ട് പ്രമോജ് നാട്ടില്‍ പോയി, പിന്നീടറിഞ്ഞു, അത് കൊണ്ട് പ്രമോജ് നാട്ടില്‍ കൂട്ടുകാരെ സ്വാധിനിച്ചു പ്രമോജിനു ഇന്ത്യന്‍ എഞ്ചിനീയറിങ്ങ് സര്‍വീസ്സ് (IES) കിട്ടിയതിനു ഒരു അനുമോധന യോഗവും ഒരു പൌര സ്വികരണവും നടത്തി. കാശ് പോയാലെന്താ ഇപ്പോള്‍ നാട്ടിലും പ്രമോജ് ഒരു ഹീറോ ആയി. ഇതിനെ ഒന്ന് പെരുപ്പികാനെന്ന വണ്ണം മലയാള മനോരമയുടെയും മാതൃഭുമിയുടെയും തിരുവനന്തപുരം എഡിഷന് പത്രത്തില്‍ വാര്‍ത്തയും വന്നു " മലയാളി വിദ്ധ്യാര്ധിക്ക് ഇന്ത്യന്‍ എഞ്ചിനീയറിങ്ങ് സര്‍വീസ്സ് (IES) തിളക്കം. ആ വാര്‍ത്തയുടെ വിശദാംശങ്ങള്‍ ഒന്ന് ചുരുക്കി പറയട്ടെ...
"മലയാളി വിദ്ധ്യാര്ദ്ധിക്ക് (IES) തിളക്കം ( എന്ത് തിളക്കം), ഇപ്പോള്‍ ഐ. ഐ. റ്റി - യില്‍ ബിരുദാനന്ദ പഠനം നടത്തിക്കൊണ്ടിരിക്കുന്ന (എന്ത് പഠനം, മുഴുവന്‍ സമയവും സിനിമയും ഉറക്കവും), പ്രമോജ് എന്ന വിദ്ധ്യാര്‍ദ്ധി ഇന്ത്യന്‍ എഞ്ചിനീയറിങ്ങ് സര്‍വീസ്സ് (IES) ഉന്നത റാങ്കോടെ (എന്ത് ഉന്നത റാങ്ക്, എങ്ങനയോ കടന്നു കൂടി) പാസ്സായിരിക്കുന്നു. തെര്‍മല്‍ എഞ്ചിനീയറങ്ങില്‍ റഫ്രിജറേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് -ഇല് ഉയര്‍ന്ന മാര്‍ക്കോടെ അദ്ദേഹം പഠനം തുടര്‍ന്ന് കൊണ്ടിരിക്കുവാണ് ( അകെ ഒരാള്‍ മാത്രമാണ് റഫ്രിജറേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് -ഇല് പ്രൊജക്റ്റ് ചെയ്യുന്നത്- നോക്കണേ വാര്‍ത്തകള്‍ വളച്ചൊടിക്കുന്ന വിധം).
സത്യാവസ്ഥ എന്താണെങ്കിലും പ്രമോജ് എല്ലാവരുടെയും മുന്നില്‍ ഹീറോ ആയി. ഇതിനിടയില്‍ മന്ത്രിമാരുടെ മക്കളുടെ സഹിതം പല കല്യാണ ആലോചനകളും പ്രമോജിനു വന്നു ചേര്‍ന്നു. " പിടിക്കുവാണെങ്കില് പുളികൊമ്പ് എന്നതാണ് പ്രമോജിന്റെ നിലപാട്.
ഒരുനാള്‍ ഞാന്‍ മുറിയില്‍ നില്‍ക്കുബോള്‍ അന്‍വര്‍ പ്രമോജിനെ എന്തോ കാര്യത്തില്‍ വഴക്ക് പറയുന്നതായി കേട്ടു, കാര്യം എന്തെന്നറിയാനായി ഞാന്‍ അന്‍വറിന്റെ മുറിയിലേക്ക് ചെന്നു.
കാര്യമിതാണ്- ഒരു ഡോക്ടറിന്റെ കല്യാണാലോചന വന്നിട്ടുണ്ട്, എന്താണ് അഭിപ്രായം എന്ന് പ്രമോജ് അന്‍വറിനോട് ചോദിച്ചതാണ്.
ഒരു പെണ്ണ് വന്നാല്‍ ജീവിതം വഴിയാധാരമായി എന്ന പക്ഷക്കാരനാണ് അന്‍വര്‍.
"നിന്റെ ജീവിതം കളഞ്ഞുക്കുളിക്കണോ ?'- അന്‍വര്‍ പ്രമോജിനോട് ചോദിച്ചു.
" ഒരു ഡോക്ടര്‍ അല്ലേ, എന്താ കുഴപ്പം" - ഞാന്‍ പ്രതികരിച്ചു.
" നീ ജീവിതം കണ്ടിട്ടുണ്ടോ" - അടുത്ത ചോദ്യം എന്റെയടുത്തായി.
( എന്റെ ഒരു വര്‍ഷം ജൂനിയര്‍ ആണ് കക്ഷി. ഒരോണം ഞാന്‍ കൂടുതല്‍ ഉണ്ടിട്ടുണ്ട്, നോക്കണേ റാഗിങ്ങ് ഇല്ലാത്തതിന്റെ കുഴപ്പം , ഇനി ഞാന്‍ ജീവിതം കണ്ടിട്ടുണ്ട് എന്നെങ്ങാണം പറഞ്ഞാല്‍ കാറല്‍ മാര്‍ക്സിന്റെ മൂലധനം വായിച്ചിട്ടുണ്ടോ, കമ്മ്യൂണിസ്റ്റ് മാനിഫെസ്റോ വായിച്ചിട്ടുണ്ടോ ദാസ്തെവസ്കിയുടെ പാവങ്ങള്‍ വായിച്ചിട്ടുണ്ടോ എന്നോതെക്കെയാകും ചോദ്യങ്ങള്‍, അതിനാല്‍ ഞാന്‍ മറുപടി പറഞ്ഞില്ല)
" നീ പിന്നെ ആരെ കല്യാണം കഴിക്കും" -പ്രമോജ് ചോദിച്ചു.
" ഞാന്‍ ഒരു ഡോക്ടറെ ആയിരിക്കും " - അന്‍വര്‍ മറുപടി പറഞ്ഞു.
നോക്കണേ ഒരു ഇരട്ടത്താപ്പ്!!!

" നിനക്ക് പറ്റും, അവനെന്താ " - ഞാന്‍ ചോദിച്ചു, പ്രമോജും പിന്താങ്ങി.
" എടാ ഒരു ഡോക്ടറെ കല്യാണം കഴിച്ചാല്‍ അവള്‍ക്കു എപ്പോഴും തിരക്ക് ആയിരിക്കും, അവളുടെ കാര്യം നോക്കി അവള് പൊക്കോളും, ഞാന്‍ ഗവേഷണത്തില്‍ മുഴുകി ജീവിച്ചോളാം, നാട്ടുകാരുടെ മുന്നില്‍ കല്യാണം കഴിച്ചു എന്നുമായി, ഇവന് അത് പറ്റുമോ? "- അന്‍വര്‍ പ്രതികരിച്ചു.
ഇതിനു എന്ത് മറുപടി പറയണമെന്ന് എനിക്കും പ്രമോജിനും അന്നും ഇന്നും അറിയില്ല
19. ജീവിതം അസ്വദിക്കാനുള്ളതാണ്
ഐ. ഐ. റ്റി - യിലെ എന്റെ സഹപാഠിയായിരുന്നു ഗോകുല്‍ നാഥ് എന്നാ തമിഴ്നാട്ടുകാരന്. എന്റെ ഉറ്റ സുഹൃത്താണ് പുള്ളി. ഹാര്‍ഡ് വര്‍ക്കിംഗ് എന്താണെന്ന് പുള്ളിയെ കണ്ടുപടിക്കണം. ഊണും ഉറക്കവും ഉപേക്ഷിച്ചു പുള്ളി പഠനകാര്യങ്ങളില്‍ മുഴുകും. ചിലപ്പോള്‍ ഭക്ഷണം കഴിക്കാന്‍ ഉള്ള മടി മൂലം വിറ്റാമിന്‍ ഗുളികകള്‍ ആണ് പുള്ളി കഴിക്കാര്, അങ്ങേനെയായാല്‍ ഭക്ഷണം കഴിക്കുന്ന സമയം ലാഭിക്കാമല്ലോ. പലപ്പോഴും ഈ ഹാര്‍ഡ് വോര്ക്കിംഗ് ഞാന്‍ കളിയാക്കറുണ്ടെങ്കിലും മനസാ ഞാന്‍ പുള്ളിയെ നമിച്ചിട്ടുണ്ട്. (ഈഗോ മൂലം ഇത് കാണിക്കാന്‍ പറ്റില്ലല്ലോ ).

കോളേജിലെ അവസാന വര്‍ഷം നടന്ന ഇന്റര്‍ ഡിപ്പാര്‍ട്ട്മെന്റ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഞങ്ങള്‍ ഫൈനലില്‍ എത്തി. ആദ്യമായാണ് ഞങ്ങള്‍ ഫൈനലില്‍ എത്തുന്നത്. നേരത്തെ തന്നെ എല്ലാവരും ഗ്രൗണ്ടില്‍ എത്തെണമെന്നു ഞങ്ങള്‍ തീരുമാനമെടുത്തു. ഗ്രൗണ്ടില്‍ പോകവേ ഞാന്‍ ഗോകുലിന്റെ മുറിയിലേക്ക് ചെന്ന്. തകര്‍ത്തു പ്രൊജക്റ്റ് ചെയ്യുകയാണ്. ഉറങ്ങിയിട്ട് മൂന്നു നാലു ദിവസമായി എന്ന് കണ്ടാലറിയാം.
" ഗ്രൗണ്ടില്‍ വരുന്നില്ലേ? " - ഞാന്‍ ചോദിച്ചു.
" എടാ നീ സമയം കളയാതെ പ്രൊജക്റ്റ് ചെയ്യാന്‍ നോക്ക്, ഈ രണ്ടുപേര്‍ അങ്ങോട്ടുമിങ്ങോട്ടും ഓടുന്നത് കളിയ്ക്കാന്‍ നിനക്ക് നാണമില്ലെ? നീ എന്തിനാണ് വെറുതെ സമയം കളയുന്നത്?" - ഇതായിരുന്നു മറുപടി
ഇതാണ് ഗോകുല്‍ നാഥ് .
പ്രൊജക്റ്റിന്റെ അവസാന നാളുകളില്‍ ഞാനാകെ വിഷമാവസ്ഥയിലായിരുന്നു. റിസള്‍ട്ട് ഒന്നുമായിട്ടില്ല. സുഹൃത്തുക്കളായ ശശികാന്തിനോടും ഗോകുലിനോടും ഈ സങ്കടം പറഞ്ഞു. ശശി കാന്തും ഞാനും ഏകദേശം ഒരേ അവസ്ഥയിലാണ്, രണ്ടു പേര്‍ക്കും ഉഴപ്പ് കൂടെപ്പിറപ്പാണ്.
" നിനക്ക് ഇതു പരിധിക്കുള്ളിലാണ് (Range) ഉത്തരം കിട്ടേണ്ടത് എന്നറിയാമോ " -ശശി കാന്ത് ചോദിച്ചു.
" അറിയാം, അതാണ് പ്രശ്നം. അതിന്റെ അടുത്ത് പോലും എത്തുന്നില്ല" - ഞാന്‍ പറഞ്ഞു.
" നീ ഒരു കാര്യം ചെയ്യ്. കിട്ടിയ ഉത്തരത്തെ ഒരു എസ് ഫാക്ടര്‍ (S factor-സുജിത് ഫാക്ടര്‍) കൊണ്ട് ഗുണിക്ക്. എന്നിട്ട് ധൈര്യമായി സബ്മിറ്റ് ചെയ്യ്. ഗവേഷണം എന്നാല്‍ . ഇങ്ങനെ ഒക്കെയാണ്, ഒരാള്‍ക്കും ശരിയായ ഉത്തരം കിട്ടില്ല , പക്ഷെ നമ്മള് ഉത്തരം കിട്ടിയതായി കാണിക്കണം" - ശശി കാന്ത് പറഞ്ഞു.
ഇത് പണിയാണ്, കള്ളത്തരം പിടിച്ചാല്‍ പ്രശ്നമാകും, അതിനാല്‍ ഞാനിതു അംഗീകരിച്ചില്ല.
" എടാ എനിക്കും റിസള്‍ട്ട് കിട്ടുന്നില്ല" - ഗോകുല്‍ നാഥ് പറഞ്ഞു.
ഒന്ന്പോടേ !!!! , ഒരു വര്‍ഷം ഉറക്കമുളച്ചു വര്‍ക്ക് ചെയ്തിട്ടും റിസള്‍ട്ട് ഇല്ലന്നോ, ഞങ്ങള്‍ കളിയാക്കിക്കൊണ്ട് തലയാട്ടി ശരി രാജാവേ എന്ന് അറിയിച്ചു.
" എടാ എനിക്കും റിസള്‍ട്ട് കിട്ടുന്നില്ല, പക്ഷെ ഞാന്‍ വിഷമിക്കുന്നില്ല, കാരണം ജീവിതം അസ്വദിക്കാനുള്ളതാണ്" - ഗോകുല്‍ പറഞ്ഞു.
ദൈവമേ? ആസ്വാദനം. സിനിമ കാണാനോ ക്രിക്കറ്റ് കളിയ്ക്കാനോ എന്തിന് ഭക്ഷണത്തിന് പോലും ഹോസ്റ്റല്‍ റൂമിന് വെളിയില്‍ വരാത്തവന് ജീവിതം അസ്വദിക്കാനുള്ളതാണെന്ന് പറയുന്നു.
അന്നേരം എനിക്ക് മനസ്സിലായി, ആസ്വാദനം പലര്‍ക്കും പലതാണ്. ചിലര്‍ക്ക് സിനിമ കാണല്‍, ചിലര്‍ക്ക് ഉറക്കം, ചിലര്‍ക്ക് കളികള്‍, ചിലര്‍ക്ക് കറങ്ങിയടിക്കല് അങ്ങനെ ....... ചിലര്‍ക്ക് ഉറക്കമുളച്ചു പഠനവും.
തുടരും .....(അടുത്ത ഞായറാഴ്ച (28/11/2010))
പോകല്ലേ.....
ഇതും കൂടി വായിചേക്കൂ ...
ഇതും കൂടി വായിചേക്കൂ ...
http://anamikaway.blogspot.com/
വരാന്‍ പോകുന്ന സംഭവങ്ങള്‍
" കിരണ്‍ സി ജെ -യുടെ കറക്കങ്ങള്‍ "
" ട്രെയിനില്‍ കണ്ട സുന്ദരി"
"ഷിന്റ്റോ ചേട്ടന്റെ പെണ്ണുകാണല്‍ "
Dear Sujith, this time you have concentrate in real raw truth. The things that you told about the conference, MAN THAT WAS AWESOME! I know the professor who said "FINE" :P
ReplyDeleteviduthe ellavarudeyum (Boys and girls) conference timeil pani enthaneenu pachakku thanne nee paranjittundu.
You are mixing the things in correct proportion. Today's thing was really a variety.
Once again you proved yourself!
Bravo!
kallakki mashe....nalla presentation...very interesting to read....continue
ReplyDeletewaiting for these posts to get published as a book :) adipoli!!
ReplyDeleteas always ,ur presentation is marvallous...keep going dr..by the by da ee gokulnath njan annu parijayapetta pullie thanne alle..short and brillant..rt??
ReplyDeletekollaam.. anverum pramojum thanne thaarangal..
ReplyDeleteezhuthu nannaavunnund.. ezhuthikkondae irikkoo.. :)
good show once more dude.....
ReplyDeleteShinto chettan is eagerly waiting for the next part...