ആദ്യമായി ബ്ലോഗ് വായിക്കുന്നവര്‍ ദയവായി IIT Incidents - Part 1 ,IIT incidents part 2 എന്നിവ വായിച്ചതിനു ശേഷം ഇത് വായിക്കുക. അന്നേരം കൂടുതല്‍ ആസ്വാദ്യകരമാകും.
നന്ദി !!!!
ഇത് കുറെ ചെറിയ ചെറിയ ആകസ്മികവും അപ്രതീക്ഷിതവുമായ സംഭവങ്ങളാണ്. ഏതോ ഫുട്ബോള്‍ കളി കാണാനെന്ന ലാഖവത്തോടെ പോലെ ഐ. ഐ. റ്റി - യില്‍ എത്തപെട്ടു അവിടുത്തെ അത്ഭുതവും ബീഭത്സവും ആസ്വാദ്യകരവും അയ കാഴ്ചകള്‍ കണ്ട ഒരാളുടെ വിവരണങ്ങള്‍. ഇതിലെ കഥാപാത്രങ്ങള്‍ തികച്ചവും യാഥാര്ദ്യവും അവരെ ഐ. ഐ. റ്റി- യിലെ മതില് കെട്ടിനകത്തു കാണാവുന്നതുമാണ് (ഒരു വിശാലമയ ക്യാമ്പസ് ആണ് ഐ. ഐ. റ്റി മദ്രാസ് എന്ന് ഈയുള്ളവന് അവിടെ പഠിച്ചത് കൊണ്ടറിയാം, ആ ഉറപില്ലാണ് യഥാര്‍ത്ഥ പേരുകള്‍ തന്നെ ഉപയോഗിക്കുന്നത്).
8. നവീന്‍ തോമസ്സും അല്പം "നിശാ"സ്വപ്നങ്ങളും
ഐ. ഐ. റ്റി - യിലെ ബുദ്ധി ജീവി ഗണത്തില്‍ പെടുത്താവുന്ന ഒരു വ്യക്തിയാണ് നവീന്‍ തോമസ്. ലോകം തന്നെ ഇടിഞ്ഞു വീണാലും അവന് ക്ലാസ്സ് കട്ട് ചെയ്യുകയില്ല. എന്നിരുന്നാലും അവന് താമസിക്കുന്ന ഹോസ്റ്റല്‍ റൂം കണ്ടാല്‍ മുകളില്‍ പറഞ്ഞതെല്ലാം ആസ്ഥാനത്താകും. വന്നു രണ്ടു മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും തന്റെ ഹോസ്റ്റല്‍ റൂം ഒന്ന് തുടക്കാനോ വൃത്തിയാക്കാനോ അവന് ശ്രമിച്ചിട്ടില്ല. പൊടിപിടിച്ച് മാറാല കെട്ടി എല്ലാവരുടെയും അനാവിശ്യ സാധനങ്ങള്‍ നിക്ഷേപിക്കാന്‍ ഉള്ളതാണ് അവന്റെ മുറി. പലപ്പോഴും അതൊന്നു വൃത്തിയാക്കാന്‍ ഞങ്ങള്‍ പറഞ്ഞിട്ടുണ്ടെങ്കിലും അവന് ചെവി കൊള്ളാറില്ല.
ഒരു നാള് ഞാനും റാഷിദ് ബഷീറും ക്ലാസ്സില്‍ പോകാന്‍ തുടങ്ങുമ്പോള്‍ അത്ഭുതാവഹമായ ഒരു കാഴ്ച കണ്ടു - നവീന്‍ തോമസ് റൂം വൃത്തിയാക്കുന്നു.
" ഇജ്ജു എന്താ ക്ലാസിനു വരുന്നില്ലേ" - റാഷിദ് ബഷീര്‍ ആരാഞ്ഞു
" ഇല്ല, ഞാന്‍ ഇന്ന് റൂം വൃത്തിയാക്കുവാ, രാവിലത്തെ രണ്ടു പീരീഡ് കട്ട് ചെയ്യുവാ"- നവീന്‍ തോമസ് പറഞ്ഞു.
" ഇത് വല്ല അവധി ദിവസവും പോരാരുന്നോ" - റാഷിദ് ചോദിച്ചു
" അല്ല !! , ഇന്ന് തന്നെ ചെയ്തേക്കാമെന്നു തീരുമാനിച്ചു" -ഇത് പറയുമ്പോള്‍ ഒരു ചെറു പുഞ്ചിരി നവീന്റെ മുഖത്ത് ഉണ്ടായിരുന്നു.
ഈ അസാധാരണ സംഭവം ഞങ്ങള്‍ മിഥുന് ജാക്ക് മാത്യൂസിന്റെ അടുത്ത് ചെന്ന് പറഞ്ഞു, അന്നേരമാണ് സംഭവം മനസ്സിലായത്.
നവീന്‍ തോമസ്സിന് ഒരു പെണ്‍കുട്ടിയെ ഇഷ്ടമാണ്- നിശ. ചെന്നയിലെ ഏതോ എഞ്ചിനീയറിംഗ് കോളേജില്‍ ആണ് പുള്ളിക്കാരി പഠിക്കുന്നത്. ഭൂരിഭാഗം ആണ്‍കുട്ടികളുടെ ഇഷ്ടം പോലെ ഇതും വണ്‍വേ ലൈന്‍ ആണ്. ഇത് നവീന്‍ തോമസ്സിന്റെ സുഹൃത്തുക്കള്‍ക്ക് അറിയുകയും ചെയ്യാം, എന്നാലും നവീന്‍ തോമസ് അത് ഒരു സുഹൃത്ത് ബന്ധം എന്ന് പറഞ്ഞു പലപ്പോഴും ഒഴിഞ്ഞു മാറും.
ഇതിന്റെ സത്യാവസ്ഥ അറിയാനായി മിഥുന് ജാക്ക് മാത്യൂസ് ഒരു പണി ചെയ്തു. നവീന്റെ ഫോണെടുത്തു നിശയുടെ ഫോണ്‍ നമ്പറിനു പകരം മിഥുന് ജാക്ക് മാത്യൂസിന്റെ ഫോണ്‍ നമ്പറും മിഥുന് ജാക്ക് മാത്യൂസിന്റെ ഫോണ്‍ നമ്പറിനു പകരം നിശയുടെ ഫോണ്‍ നമ്പറും- നവീനൊഴിച്ചു ആര്‍ക്കും ഉപദ്രവം ഇല്ലാത്ത ഒരു പേരു മാറ്റം. നവീന്റെ റൂം വൃത്തിയാക്കലിന്റെ അന്ന് മിഥുന് ജാക്ക് മാത്യൂസ് ഒരു മെസ്സേജ് അയച്ചു ഫോണില്‍
" ഞാന്‍ ഇന്ന് ഐ. ഐ. റ്റി - യില്‍ വരുന്നുണ്ട്, ഗോദാവരി (ഇവിടെയാണ് നവീന്റെ താമസം) ഹോസ്റ്റലിലേക്ക് വരം, അവിടെ കാണുമോ". (നോക്കണേ ഐ. ഐ. റ്റി ഭരണകൂടത്തിന്റെ ഒരു ഇരട്ടത്താപ്പ് നയം. പെണ്‍കുട്ടികള്‍ക്ക് എപ്പോള്‍ വേണമെങ്കിലും പകല്‍ സമയത്ത് ബോയ്സ് ഹോസ്റ്റല്‍-ലില്‍ കടന്നു ചെല്ലാം, എന്നാല്‍ തിരിച്ചു ആണ്‍കുട്ടികള്‍ക്ക് പ്രവേശനം ലേഡീസ് ഹോസ്റ്റല്‍-ലിന്റെ വാതുക്കല് വരെ മാത്രം), ഈ മെസ്സേജ് കണ്ടിട്ടാണ് നവീന്റെ റൂം വൃത്തിയാക്കല്‍.
നവീനോട് ഗുഡ് ബൈ പറഞ്ഞു കൊണ്ട് എല്ലാ സുഹൃത്തുക്കള്‍ക്കും 'നിശ'യുടെ വരവിനെ കുറിച്ചും നവീന്റെ വൃത്തിയാക്കലിനെ കുറിച്ചും അറിയിച്ചു.
പതിനൊന്നു മണി ആയപ്പോള്‍ മിഥുന് ജാക്ക് മാത്യൂസ് അടുത്ത മെസ്സേജ് അയച്ചു, നിശയുടെ പേരില്‍ - " ഞാന്‍ ഐ. ഐ. റ്റി ഗേറ്റില്‍ എത്തിയിട്ടുണ്ട്, ബസ് സ്റ്റോപ്പിലേക്ക് വരാമോ "
ഉടനെ കിട്ടി മറുപടി മെസ്സേജ് " തീച്ചയായും , ഇറങ്ങി കഴിഞ്ഞു"
അങ്ങനെ ഞങ്ങള്‍ സുഹൃത്തുക്കള്‍ നവീന്റെ ബസ് സ്റ്റോപ്പിലേ കാത്തിരുപ്പ് കാണാനായി ക്ലാസ്സ് കട്ട് ചെയ്തു (ഞങ്ങള്‍ക്ക് എന്തെങ്കിലും കാരണം മതി ക്ലാസ്സ് കട്ട് ചെയ്യാന്‍) ബസ് സ്റ്റോപ്പിന് കുറച്ചു ദൂരത്തായി നിന്നു.
ഒരിക്കലും അലക്കിതേച്ച ഷര്‍ട്ടും പാന്റും ഇട്ടു കാണാത്ത നവീന്‍ ഇപ്പോള്‍ ഇന്‍ഷര്‍ട്ട് ചെയ്ത് ഒരു ചെറിയ കണ്ണാടി (plain glass) വച്ച് ബസ് സ്റ്റോപ്പില്‍ കാത്തിരിക്കുന്നു. (ഇത് കണ്ടപ്പോള്‍ ഞങ്ങള്‍ക്ക് ഓര്മ വരുന്നത് ഇന്‍ ഹരിഹര്‍ നഗറിലെ ജഗദീഷിനെ ആണ് )
പത്തു മിനിട്ടിന് ശേഷം മിഥുന് ജാക്ക് മാത്യൂസ് അടുത്ത മെസ്സെജിട്ടു - " സോറി, അത്യാവശ്യമായി എനിക്ക് തിരിച്ചു പോകണം, എന്റെ ഒരു ബന്ധു ഹോസ്റ്റലില്‍ വന്നിട്ടുണ്ട് , അടുത്താഴ്ച കാണാം, വെരി വെരി സോറി " ഈ മെസ്സേജ് കിട്ടിയപ്പോള്‍ നവീന്‍ തന്റെ അരിശം തീര്‍ത്തത് ബസ് സ്റ്റോപ്പിലേ തൂണൂകളോടാണ് , പക്ഷെ ഉടനെ കിട്ടി മറുപടി
" സാരമില്ല , അടുത്താഴ്ച കാണാം".
അന്നേരം ഞങ്ങള്‍ നവീന്റെ മുന്നില്‍ അവതരിച്ചു.
" ആരെ കാത്തിരിക്കുവാണ് "- റാഷിദ് ബഷീര്‍ ചോദിച്ചു.
" ആരെയും കാത്തിരിക്കുവല്ല, ഡിപ്പാര്‍ട്ട്മെന്റ് - ലേക്ക് വരാന്‍ ബസ്സ് നോക്കി നില്‍ക്കുവാണ്, എന്താ ക്ലാസ്സില്ലേ "- നവീന്‍ മറുപടി പറഞ്ഞു.
" ഓ!! ഞങ്ങള്‍ കട്ട് ചെയ്ത്, ഉറക്കം വരുന്നു"- മിഥുന് പറഞ്ഞു.
നവീനേം കൂട്ടി ഞങ്ങള്‍ ഹോസ്റ്റലിലേക്ക് പോയി.
ഈ മെസ്സേജ് കളി ഞങ്ങള്‍ ഒരാഴ്ച തുടര്‍ന്നു, ഇതിനിടെ പല പ്രാവിശ്യം നവീന്‍ നിശയേ ഫോണ്‍ വിളിക്കാന്‍ ശ്രമിച്ചെങ്കിലും , മിഥുന് ജാക്ക് മാത്യൂസ് അത് കട്ട് ചെയ്ത് മെസ്സേജില്‍ ബന്ധപ്പെടും". അങ്ങനെ നവീന്‍ നിശക്കു അയക്കുന്ന മെസ്സേജുകള്‍ മിഥുന് ജാക്ക് മാത്യൂസ് ഞങ്ങള്‍ക്ക് അയച്ചു തരും.
അവസാനം ഏതോ കാര്യത്തിന് മിഥുന് ജാക്ക് മാത്യൂസ്സിനെ ഫോണ്‍ വിളിച്ചപ്പോള്‍ കിട്ടിയത് നിശയേ. അങ്ങനെ ആ കള്ളി പൊളിഞ്ഞു, പക്ഷേ നവീന്റെ "നിശാ"ബന്ധം എല്ലാവരും അറിഞ്ഞു.
9. അന്‍വറിന്റെ വിശേഷങ്ങള്‍
ഐ. ഐ. റ്റി - യിലെ എന്റെ ഹോസ്റ്റല്‍ ജീവിതത്തിനിടയില്‍ എനിക്ക് കിട്ടിയ അയല്‍ക്കാരനാണ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്ങിനു പഠിക്കുന്ന അന്‍വര്‍ എന്ന കൊടുങ്ങല്ലൂരുകാരന്. താന്‍ ഒരു കമ്മുണിസ്റ്റ് ആണെന്നും തന്റെ ജീവിതം സുതാര്യവും ലളിതവും ആയിരിക്കണമെന്നാണ് പുള്ളിയുടെ കാഴ്ചപ്പാട്.തന്റെ സുതാര്യത മൂലം ചിലപ്പോള്‍ ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ ട്രെയിനില്‍ മദ്രാസില്‍ നിന്ന് തൃശ്ശൂര്‍ വരെ യാത്ര ചെയ്യാറുണ്ട്. പക്ഷേ യഥാര്‍ത്ഥ കാരണം മടി മൂലം ടിക്കറ്റ് ബുക്ക് ചെയ്യാന്‍ മറക്കുന്നതാണ്- അന്‍വര്‍ ഏറെ മുന്‍പന്തിയില്‍ നില്ക്കുന്നതും മടിയിലാണ്. എന്നും രാവിലെ പതിനൊന്നു മണി വരെ ഉറങ്ങി , രാവിലെ പതിനൊന്നു മുതല്‍ രാത്രി രണ്ടു മണി വരെയാണ് പുള്ളിയുടെ ഒരു ദിവസം. ഈ പതിവ് ശീലം കാരണം പലപ്പോഴും ക്ലാസ്സ് നഷ്ടപെടുക നിത്യ സംഭവമാണ്. ഐ. ഐ. റ്റി - യില്‍ ചില അദ്ധ്യാപകര്‍ക്ക് ഒഴിച്ച് ഹാജര്‍ അത്ര നിര്‍ബന്ധം അല്ലാത്തതുകൊണ്ട് ഈ ക്ലാസ്സ് മിസ്സാകുന്നത് അന്‍വറിന് ഒരു സംഭവം അല്ല, ഇങ്ങനൊക്കെ ആണെങ്കിലും ഒരു ബുദ്ധി ജീവിയാണ് കക്ഷി.
ഈ അന്‍വറിനെ ഐ. ഐ. റ്റി തിരിച്ചറിഞ്ഞ സംഭവം ആദ്യമേ പറയെട്ടെ. ആദ്യ സെമെസ്സ്റ്റെറില്‍ ഒരാള്‍ അലസമായി സ്ഥിരമായി അദ്ധ്യാപകര്‍ ക്ലാസ്സ് എടുക്കുമ്പോള്‍ പുറകു വശത്തെ ബെഞ്ചില്‍ പോയിരിക്കും. ആരോടും വലിയ മിണ്ടാട്ടമില്ല, ഏതോ റിസര്‍വേഷന്‍ വഴി ഐ. ഐ. റ്റി - യില്‍ വന്നുചേര്‍ന്നതാണെന്ന് വിചാരിച്ചു മുന്‍വശത്തെ ബുദ്ധി ജീവികള്‍ എന്ന് നടിക്കുന്നവരാരും ലോഹ്യം കൂടാന്‍ പോയതുമില്ല. (ആദ്യത്തെ സെമെസ്സ്റ്റെറില്‍ എല്ലാവരും ഒന്ന് ബുദ്ധി ജീവി ആകാന്‍ ശ്രമിക്കുക സ്വാഭാവികമാണല്ലോ, പിന്നെ നടക്കില്ലെന്നു കണ്ടു പിന്മാറും) ആദ്യത്തെ ക്വിസ് (ക്ലാസ്സ് പരീക്ഷ) -ലെ പരീക്ഷയുടെ ഉത്തരകടലാസ്സ് അദ്ധ്യാപകന് ക്ലാസ്സില്‍ വിതരണം നടത്തുകയാണ്. ഒരു ഉത്തരകടലാസ്സ് ഒഴികെ ബാക്കിയെല്ലാം കൊടുത്തുക്കഴിഞ്ഞു, അതുവരെ ഉയര്‍ന്ന മാര്‍ക്ക് നൂറില്‍ ഇരുപതു മാര്‍ക്ക്. അവസാനത്തെ ഉത്തരകടലാസ്സ് ഉയര്‍ത്തി അദ്ധ്യാപകന് ചോദിച്ചു " ആരാണ് ഈ അന്‍വര്‍ ഹിഷാം ", അങ്ങനെ ഒരു വ്യക്തി ക്ലാസ്സില്‍ ഉള്ളതായി ആര്‍ക്കും അറിയില്ല (കാരണം, ഒന്നാം സെമെസ്സ്റ്റെര്, പിന്നെ ചില അദ്ധ്യാപകര്‍ ഒഴിച്ച് ബാക്കിയാരും ഹാജര്‍ എടുക്കാറില്ല, അന്‍വറിനെ ക്ലാസ്സില്‍ കാണാറുമില്ല ), വീണ്ടും അദ്ധ്യാപകന് ചോദിച്ചു " അന്‍വര്‍ ഹിഷാം ഈ ക്ലാസ്സിലുണ്ടോ".
അന്നേരം ഏറ്റവും പുറകുവശത്തെ ബെഞ്ചില്‍ ഇരിക്കുന്ന നമ്മുടെ മാന്യ വ്യക്തി കൈ പൊക്കി ," സര്, ഞാനാണ് "- അന്‍വര്‍ പറഞ്ഞു, ആ ഭാഗതേക്കായി ഇപ്പോള്‍ എല്ലാവരുടെയും നോട്ടം. നൂറില്‍ പൂജ്യം ആയിരിക്കും, അത് കൊണ്ടാണ് പേപ്പര്‍ അദ്ധ്യാപകന് മാറ്റിവെച്ചത് എന്നാണ് എല്ലാവരുടെയും വിചാരം
" ഓ. കെ , താങ്കള്‍ക്ക് നൂറില്‍ നൂറു മാര്‍ക്കുണ്ട്, വെരി ഗുഡ് " - അദ്ധ്യാപകന് അറിയിച്ചു, ഇപ്പോള്‍ മുന്‍വശത്തെ ബെഞ്ചിലിരിക്കുന്നവരുടെ ഞെട്ടല്‍ അവര്‍ ജീവിതത്തില്‍ ഒരിക്കലും മറക്കാനിടയില്ല. ഏതോ അബദ്ധം സംഭവിച്ചതാണെന്ന മട്ടില്‍ അടുത്ത പരിക്ഷക്ക് നിന്നെ കാണിച്ചുതരാം എന്ന മട്ടില്‍ ബാക്കിയുള്ളവരെല്ലാം ഇരുന്നു. പക്ഷെ അടുത്ത പരിക്ഷക്കും അനവറിനൊഴിച്ചു ബാക്കിയെല്ലവരുടെ ഉയര്‍ന്ന മാര്‍ക്ക് നൂറില്‍ ഇരുപത്തിയഞ്ചു, പക്ഷേ അന്‍വറിനു അന്നേരവും നൂറില്‍ നൂര്‍. അങ്ങനെ അന്‍വര്‍ എല്ലാ ബുദ്ധി ജീവികളുടെയും നോട്ടപ്പുള്ളിയായി. ഇതോടെ അദ്ധ്യാപകന് ശ്രദ്ധിക്കാന്‍ തുടങ്ങുകയും ക്ലാസ്സില്‍ പോകേണ്ടതായി വരുകയും ചെയ്തു. നോക്കണേ നൂറില്‍ നൂറു മേടിച്ചാലും ബുദ്ധിമുട്ടാണ്.
പക്ഷേ മൂന്നാം സെമെസ്സ്റ്റെറില്‍ ഒരു അദ്ധ്യാപകന് വില്ലനായി അവതരിച്ചു. പുള്ളിക്ക് ഹാജര്‍ വളരെ നിര്‍ബന്ധമാണ്, നമ്മുടെ അന്‍വറിന് ദിവസം തുടങ്ങുന്നത് രാവിലെ പതിനൊന്നു മണിക്കാണ്. അങ്ങനെ ഹാജര്‍ കുറവ് (75 % ഉണ്ടെങ്കില്‍ മാത്രമേ പരീക്ഷ എഴുതാന്‍ സാധിക്കുക്കയുള്ളു) ഉണ്ടാകാതിരിക്കാന്‍ എന്നും അന്‍വറിനെ വിളിച്ചുണര്ത്തേണ്ട ചുമതല എനിക്കായി (ഇത് വളരെ ചെറിയ ജോലി ആയി തള്ളിക്കളയരുത്, അര മണിക്കൂര്‍ കതകില്‍ തട്ടി വിളിച്ചെങ്കില്‍ മാത്രമേ അന്‍വര്‍ ഉണരുകയുള്ളൂ ).
ഒരുനാള്‍ ഞാന്‍ നാട്ടില്‍ പോയി തിരികെ ഹോസ്റ്റലില്‍ എത്തിയപ്പോള്‍ രാവിലെ ഏകദേശം 8.10 ആയി. അന്‍വര്‍ ക്ലാസ്സില്‍ പോയോ എന്നറിയാന്‍ അവന്റെ മുറിയിലേക്ക് ചെന്നു, സുഖമായി ഉറങ്ങുകയാണ് (എട്ടു മണിക്കാണ് സാധാരണ ക്ലാസ്സ് തുടങ്ങാറ്), അഞ്ചു മിനിറ്റ് നീണ്ട കഠിന പ്രയത്നത്തിനൊടുവില്‍ അവന് കതകു തുറന്നു, പിന്നെ നടന്ന സംഭാഷണ ശകലം ഞാന്‍ താഴെ കൊടുക്കുകയാണ്
അന്‍വര്‍ - " എടാ !! , സമയം എത്രയായി"
ഞാന്‍ - " 8.10 ആയി, ക്ലാസ്സില്‍ പോകുന്നില്ലേ"
പരീക്ഷ എന്റമ്മോ !!, ഇന്നെനിക്കു പരീക്ഷ ഉള്ളതാണ്, പരീക്ഷ 7.45 മുതല്‍ 8.45 വരെയാണ്, ഇനി എന്ത് ചെയ്യും"
ഞാന്‍ - " ഇപ്പോള്‍ തന്നെ പോകൂ , ഒരു പത്തു മിനിട്ട് കൂടെ പരീക്ഷക്ക് അധികം ചോദിക്ക്, എന്റെ സൈക്കിള്‍ എടുത്തോ"
അന്‍വര്‍ - " ഓ !! ഇനി ഞാന്‍ പോകുന്നില്ല, ഇനി സുഖമായി ഉറങ്ങാമല്ലോ , ഇന്നലെ രാത്രി രണ്ടു മണി വരെ വായിച്ചതു വെറുതെയായി"
ഇപ്പോള്‍ ഞെട്ടിയത് ഞാനാണ് - പരിക്ഷ ഉറങ്ങിപ്പോയതിനാല്‍ എഴുതാതിരിക്കുക- ക്ലാസ്സ് ഉറങ്ങിപ്പോയതിനാല്‍ മിസ്സാകുക എന്നൊക്കെ കേട്ടിട്ടുണ്ട്. കഷ്ടപ്പെട്ട് വിളിച്ചുണര്‍ത്തിയ ഞാന്‍ മണ്ടന്‍. ഇനി റീ ടെസ്റ്റ് നടത്തണമെങ്കില്‍ നൂറു നൂലാമാലകളാണ്. എന്റെ മുഖത്തെ ഞെട്ടല്‍ കണ്ടു അത്ഭുതം കണ്ടിട്ടാണ് അവന്റെ നില്പ്
പതിനൊന്നു മണിക്ക് കാണാം എന്ന് പറഞ്ഞതിന് ശേഷം അന്‍വര്‍ ഉറങ്ങാനും ഞാന്‍ മുറിയിലേക്കും നീങ്ങി. പതിനൊന്നു മണിക്ക് എണിറ്റ് എന്റെ മുറിയില്‍ വന്നു പരീക്ഷ എഴുതാത്തത്തിനു കാരണം എന്ത് കണ്ടുപിടിക്കും എന്നതിനെക്കുറിച്ച് ആലോചന തുടങ്ങി, (അദ്ധ്യാപകന് കണിശക്കാരനാണ്, നല്ല കാരണം ഇല്ലാതെ ഒന്ന് കൂടെ പരീക്ഷ എഴുതാന്‍ പറ്റില്ല). ഒടുവില്‍ ഞങ്ങള്‍ ഒരു തീരുമാനമെടുത്തു , ആശുപത്രിയില്‍ പോയി ആസ്മ ആണെന്ന് പറഞ്ഞു മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങുക.
അങ്ങനെ ഞങ്ങള്‍ രണ്ടു പേരും ആശുപത്രിയില്‍ എത്തി, " നീ ഒന്ന് നല്ലവണ്ണം അഭിനയിക്കണേ, ഇന്നലെ രാത്രി മുതല്‍ തുടങ്ങിയതാണെന്ന് പറഞ്ഞേര് " എന്ന് പറഞ്ഞു ഞാന്‍ അവനെ ഡോക്ടറിന്റെ അടുത്തേക്ക് അയച്ചു, ഒരു പത്തു മിനിട്ട് കഴിഞ്ഞിട്ടും ആളെ കാണുന്നില്ല, ഇവന്റെ കള്ളത്തരം കണ്ടു പിടിച്ചു ആശുപത്രിക്കാര് അദ്ധ്യാപകന് ഫോണ്‍ ചെയ്തോ എന്നതാണ് എന്റെ സംശയം. ഇടയ്ക്കു നേഴ്സ് ഫോണ്‍ എടുത്തു ആരെയോ വിളിക്കുന്നത് എന്റെ സംശയത്തിന്റെ ആക്കം കൂട്ടി.
ഒരു സ്ട്രെച്ചര്‍ ഇപ്പോള്‍ അകത്തു കൊണ്ടുപോകുന്നു. ഞാന്‍ അകത്തു കടന്നപ്പോള്‍ കണ്ട കാഴ്ച മുഖത്ത് ഓക്സിജന്‍ മാസ്കും ധരിപ്പിച്ചു കൊണ്ട് വലിയ അസുഖമാനെന്ന രീതിയില്‍ (മരിക്കാന്‍ കിടക്കുന്ന രോഗിയെ പോലെ) ഡോക്ടറും നേഴ്സും ചുറ്റും കൂടിയിരിക്കുവാണ്. ഉടനെ സ്ട്രെച്ചറില്‍ അന്‍വറിനെ വാര്‍ഡിലേക്ക് മാറ്റി. ജാഥക്ക് പോക്കുന്ന പോലെ പിന്നില്‍ ഡോക്ടറിന്റെയും നേഴ്സ്മാരുടെയും അറ്റന്ഡ്ര് മാരുടെയുംഒരു കൂട്ടും
ദയനീയ ഭാവത്തില്‍ എന്നെ ഒന്ന് നോക്കി അന്‍വര്‍ പിന്നെയും അഭിനയം തുടര്‍ന്നു. അര ദിവസം അവിടെ കിടത്തി ഒരു കവര്‍ നിറയെ ഗുളികയുമായി ആണ് അവിടുന്ന് അവനെ വിട്ടത് (ചികിത്സ ഫ്രീ ആയതു കൊള്ളാം, അല്ലെങ്കില്‍ പതിനായിരം രൂപ ബില്‍ പ്രതീക്ഷിക്കാമായിരുന്നു).
10. മീനുക്കുട്ടിയും ചില വിശേഷങ്ങളും
ഐ. ഐ. റ്റി - യിലെ ഒരു ലഖു ഭക്ഷണശാല ആണ് ടിഫ്ഫാനീസ്, എപ്പോഴും അവിടെ തിരക്കാണ്, ഇതിന്റെ കാരണം ഇത് നില്കുന്നത് രണ്ടു ലേഡീസ് ഹോസ്റ്റലുകളുടെ മദ്ധ്യത്തിലാണ്. അങ്കവും കാണാം താളിയും ഉടക്കാം എന്നപോലെ ഭക്ഷണവും കഴിക്കാം നല്ല കാഴ്ചയും കാണാം ടിഫ്ഫാനിയില്‍ പോയാല്‍. ഇത് മുതലാക്കാനെന്ന വണ്ണം പുറമേ കിട്ടുന്ന ഭക്ഷണസാധനങ്ങളുടെ ഇരട്ടി വിലയാണ് ടിഫ്ഫാനിയില്‍ ഈടാക്കുന്നത്. ഈ അധിക വിലയുടെ കാരണം ഒരു പ്രത്യേക നികുതിയാണ്- വിനോദ നികുതി (Entertainment Tax). ഇത്ര പെണ്‍കുട്ടികളെ കണ്ടുകൊണ്ടു എവിടെയാണ് ഭക്ഷണം കഴിക്കാന്‍ സാധിക്കുന്നത്. അതിനാല്‍ ആണ്‍കുട്ടികള്‍ എത്ര വിലക്കൂടുതല്‍ ആയാലും ടിഫ്ഫാനിയില്‍ നിന്നെ കഴിക്കു. മെസ്സിലെ ഭക്ഷം ഒഴിവാക്കിയാണ് ടിഫ്ഫാനിയിലെ ഭക്ഷണം . രാത്രി രണ്ടുമണി വരെ ഈ കാഴ്ചക്കാരുടെ കൂട്ടം ടിഫ്ഫാനിയില്‍ ഉണ്ടാകും.
ഈ ടിഫ്ഫാനിയുടെയും ലേഡീസ് ഹോസ്റ്റലിന്റെയും നടുക്കായി കുറെ പന മരങ്ങള്‍ (ഉറക്കം തൂങ്ങി പന എന്ന് ചില പ്രദേശങ്ങളില്‍ വിളിക്കുന്ന പന) നില്‍പ്പുണ്ട്. ഇതിനെ ആണ്‍കുട്ടികള്‍ വളരെ അസൂയയോടെ ആണ് നോക്കുന്നത് - അതിന്റെ ഒരു ഭാഗ്യമേ - രണ്ടു ലേഡീസ് ഹോസ്റ്റലിലേക്കും നിര്‍ഭയം കണ്ണോടിക്കാം. അതിനാല്‍ തലയുയര്‍ത്തി തന്നെയാണ് പന മരങ്ങള്‍ നില്‍ക്കാറുള്ളത്. അസൂയ മൂത്ത ചില ആണ്ക്കുട്ടികള് ചിലപ്പോള്‍ പന മരങ്ങള്ക്കിട്ട് ഒരു തട്ട് കൊടുക്കാറുണ്ട്, എന്നാല്‍ പനമരങ്ങള്‍ക്ക് ഒരു കൂസലും ഇല്ല- സുന്ദരമായ കാഴ്ചകള്‍ കാണാന്‍ ചെറിയ ചില വിഷമങ്ങള്‍ അനുഭവിക്കണമല്ലോ.
ഈ പനമരത്തിന്റെ ചുവട്ടിലുള്ള ഒരി ചെറിയ കലുങ്ങ് ആണ് ആണ്‍കുട്ടികളുടെ വിഹാരകേന്ദ്രം. ഒരു നാള് ഞാനും സുഹൃത്തായ കിരണ്‍ സി. ജെയും പന മരങ്ങളുടെ ചുവട്ടില്‍ നില്കുമ്പോഴാണ് സുഹൃത്തായ മീനുക്കുട്ടിയുടെ വരവ്. ആരോടോ ഫോണില്‍ ആഷ് പോഷ് ആയി ഇംഗ്ലീഷ് സംസാരിച്ചു കൊണ്ടാണ് വരവ്. (ദൈവമേ, എന്നാണാവോ എനിക്ക് ഇതേ പോലെ ഒന്ന് ഇംഗ്ലീഷ് പറയാന്‍ പറ്റുന്നത്). എന്റെ മംഗ്ലീഷ് (മലയാളം + ഇംഗ്ലീഷ് ) മീനു കേള്‍ക്കണ്ട എന്ന് കരുതി വളരെ സുക്ഷിച്ചു, ആലോചിച്ചു മാത്രമാണ് ഇതിനോട് ഞാന്‍ സംസാരിക്കുനത്.
വന്നപാടെ ഞാനൊരു ധൈര്യശാലിയാണ് എന്ന് കാണിക്കാനായി " ഞാന്‍ ഇത് വരെ വംപയര്‍ ഡയറി (ഏതോ പ്രേത സീരിയല്‍) കാണുകയായിരുന്നു, നല്ല രസമുണ്ട് (എന്ത് രസം, ചുമ്മാ പുളു)" എന്ന് പറഞ്ഞു.
" ഇവിടെ പന മരം ഒക്കെ ഉള്ളതല്ലേ , സൂക്ഷിക്കണം" - എന്ന് കിരണ്‍ തിരിച്ചടിച്ചു. (അല്ലേലും കിരണിനു പെണ്‍കുട്ടികളുടെ കാര്യത്തില്‍ അല്പം ഉത്തരവാദിത്തം കൂടുതലാണ്).
" അതിനെവിടെ പന" - മീനു ചോദിച്ചു.
അടുത്തുള്ള ഒരു പന മരം ചൂണ്ടി കാണിച്ചുക്കൊണ്ട് ഇതെന്തു മരം എന്ന് കിരണ്‍ ചോദിച്ചു.
" ഇത് തെങ്ങല്ലേ " - മീനുകുട്ടി നിഷ്കളങ്കതയോടെ മറുപടി പറഞ്ഞു.
ഇപ്പോള്‍ കണ്ണുതള്ളിയത് ഞാനും കിരണുമാണ്
കേരളം - കേര വൃക്ഷങ്ങളുടെ നാട്, എന്നിട്ടാണ് ഒരു മലയാളിക്ക് തെങ്ങും പനയും തിരിച്ചറിയാന്‍ കഴിയാത്തത്, ഇപ്പോള്‍ ഓര്‍മ്മ വരുന്നത് വിനോദയാത്ര എന്ന സിനിമയിലെ മീര ജാസ്മിന് പറയുന്ന ഒരു ഡയലോഗ് ആണ് " കണ് മുമ്പിലുള്ളത് കാണാതെ എത്ര ഓണം ഉണ്ടിട്ടു എന്താണ് പ്രയോജനം, അറിയണം, അറിവ് ബേസിക് കാര്യങ്ങളില്‍ നിന്ന് തുടങ്ങണം, അല്ലാതെ ............". ഈ ഡയലോഗ് ഞാന്‍ ഇവിടെ ഒന്ന് മാറ്റി പറയുകയാണ് - പരിഷ്കാരത്തിനു അനുസരിച്ചുള്ള ഒരു മാറ്റം " കണ്‍മുമ്പിലുള്ളത് കാണാതെ എത്ര പിസ്സയും ബര്‍ഗറും കഴിച്ചിട്ട് എന്ത് കാര്യം, അറിയണം, അറിവ് ബേസിക് കാര്യങ്ങളില്‍ നിന്ന് തന്നെ തുടങ്ങണം. ഒരുപക്ഷേ വലിയ വലിയ ഗണിത സമവാക്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനോ സാധാരണക്കാരെ പേടിപ്പെടുത്തുന്ന സൂത്രവാക്യങ്ങള്‍ പറയാനോ ഒക്കെ അറിയാമായിരിക്കും. പക്ഷേ ഒരു സാധാരണ മലയാളി അറിയേണ്ടതായ കാര്യങ്ങളും അറിയേണ്ടെ?

തുടരും .....(അടുത്ത ഞായറാഴ്ച (07/11/2010))
NB : ബ്ലോഗ് ഇഷ്ടപെട്ടങ്കില്‍ സുഹൃത്തുക്കളുമായി ലിങ്ക് ഷെയര്‍ ചെയ്യാന്‍ മറക്കല്ലേ
വരാന്‍ പോകുന്ന സംഭവങ്ങള്‍
വരാന്‍ പോകുന്ന സംഭവങ്ങള്‍
"" മൗസ് പൊട്ടറ്റോയും അല്പം നൂലാമാലകളും"
"" അരുണ്‍ ലാലും അല്പം പ്രേമവും"
" കിരണ്‍ സി ജെ -യും ക്ലബ്ബും പബ്ബും
" " അടൂര്‍ പ്രവീണും അജിത്തും പിന്നെ വിശേഷങ്ങളും"
Sujithu paranjathu satyamaanu. Ivide IITil ulla maanukaludeyum, Black Buckkukaludeyum (highly endangered species) ennam penkuttikalude ennatthekaal kooduthal aanu. So, IITil Penkuttikale endangered species aayi prakhyaapikkenam :)
ReplyDeleteSo let me put my review about this week in a simple sentence: The blogger is getting more confidence in describing the incidents and hence the blog is getting better.
ReplyDeleteI think Sujith is slowly warming up in the matter of Kiran. Penkuttikalude kaaryathil ulla Kiraninte interest njangal kuracchu peerkku maathrame nalla vanna ariyu. Sujithinu valare nalla vannam ariyaam!
So coming to Minu, like Sujith presented: 'മീനുക്കുട്ടി' aval ittiriye ullu, kashtichu oru meterum, irupathu kiloyum. So I think her line of sight cannot reach the significant part of similar tree species and distinguish between them. Pinne avalude Ash-Bush english, ernakulathalle avalude ulbhavam, no wonder, but it is still english better than our Thangaseeri english ( eg: Mummy Mummy, oolamadal is coming, runnikko runnikko)
Stopping for now.
Nice work Sujith, waiting for more.
(Good Lord, evan avasaanam enikkum pani tharumo? :O )
mashe, oru padi koodi kadannu... simple incedentsilooode samskaarika paithrakathinteyum, maathrubhaashayudeyum anyan ninnu pokaline kurichulla ee dharmika rosham (thengakola) thangalile bloggerinte samooha prathibadhadha etratholam valuthennu theliyichirikkunnu.....
ReplyDeleteennaalum aaa panakalude oru yogam..... alla maashe, aa panayil chethundo... allaa aa panayiile kallinu mathithtiri koodumallo.....!!!!!
NB: u r giving lot of xpectations after each sunday.... ur narrating style is getting better after each sunday.... eyuthan vendi adikkunna pindinte alavu koodunnath kondaano.... alla bhaavana unarthande... bhaavana...
ha..ha..interesting incidents.., and the way of approaching each incidents had a brilliance ya..one of my friend complaining abt the length..All the very best dear..see u on 07-11-10..
ReplyDeletephew!! that wud be one of my milder mandaatharams...i was fearing the worst :P n btw..what i meant was that the yakshi's come to the 'pala' marams not the 'pana'. anyways..the trunks do look the same!ty renjith..my point exactly!
ReplyDelete- oru saadarana malayali :P:P
Regarding 11: Praveen appo avide ethittum mariyilla alle !!!
ReplyDelete